DAY-1






CURRENT AFFAIR





  • അമേരിക്കന്‍ പ്രസിഡന്റ്ായി തിരഞ്ഞെടുക്കുപ്പെട്ട ഏറ്റവും പ്രായം കൂടിയ വ്യക്തി-  ജോ ബൈഡന്‍
  • അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് ജോ ബൈഡന്‍ - 46 മത്.
  • ജോ ബൈഡന്‍ പ്രതിധാനം ചെയ്യുന്ന പാര്‍ട്ടി. - democratic party.
  • അമേരിക്കയുടെ വൈസ് പ്രസിഡന്റാകുന്ന ആദ്യ വനിത - കമലാ ദേവി ഹാരിസ്.
  • അമേരിക്കയുടെ വൈസ് പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യന്‍ വംശജ - കമലാ ദേവി ഹാരിസ്.
  • അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വര്‍ഗ്ഗക്കാരി -  കമലാ ഹാരിസ്.

ENGLISH

1. Types of Sentence




GEOGRAPHY

1. Basics

  • ശാസ്ത്രങ്ങളുടെ മാതാവ് - ഭൂമിശാസ്ത്രം 
  • ഭൂമിശാസ്ത്രം എന്ന പദം ആദ്യമായി ഉപയോഗിച്ചത് - ഇറാസ്‌ത്തോസ്തനിസ് (276 -194 ബി.സി)
  • ഭുമിശാസ്ത്രത്തിന്റെ പിതാവ് - ടോളമി 
  • ടോളമിയുടെ പ്രശസ്തമായ പുസ്തകങ്ങൾ ഏതെല്ലാം - ജോഗ്രഫി , അൽജമാസ്റ്റ് 
  • ഭൗമകേന്ദ്ര സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ് - ടോളമി.
  • അന്താരാഷ്ട്ര ഭൗമ ദിനം - ഏപ്രിൽ 22.
  • പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണെന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം - ഭൗമകേന്ദ്ര സിദ്ധാന്തം.
  • പ്രപഞ്ചത്തിന്റെ കേന്ദ്രം സൂര്യനാണെന് പ്രസ്താവിക്കുന്ന സിദ്ധാന്തം - സൗരകേന്ദ്ര സിദ്ധാന്തം. 
  • സൗരകേന്ദ്ര സിദ്ധാന്തത്തിന്റെ  പിതാവ്  - കോപ്പർ നിക്കസ്.
  • ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയത് ആർ - ഇറാസ്‌ത്തോസ്തനിസ്.
  • ഭൂമിയുടെ ഭാരം ആദ്യമായി കണക്കാക്കിയത് - ഹെൻറി കവൻഡിഷ്.
  • ഭൂമിക്ക് ഗോളാകൃതിയാണെന്ന് ആദ്യമായി കണക്കാക്കിയ ഗണിത ശാസ്ത്രജ്ഞൻ - പൈതഗോറസ് 
  • ഭൂമിക്ക് ഗോളാകൃതിയാണെന്നും അത് സ്വയം ഭ്രമണം ചെയ്യുന്നുവെന്നും ആദ്യമായി പ്രസ്താവിച്ച ഭാരതീയ ഗണിത ശാസ്ത്രജ്ഞൻ - ആര്യഭട്ടൻ.
  • ഭൂമിക്ക് കൃത്യമായ ഗോളാകൃതിയല്ല എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ - ഐസക് ന്യൂട്ടൻ 
  • ഭൂമിയുടെ ആകൃതി - ജിയോയ്ഡ് 




  • ഭൂമി അതിൻ്റെ സാങ്കൽപിക അച്ചുതണ്ടിൽ സ്വയം തിരിയുന്നത് - ഭ്രമണം (Rotation)
  • ഒരു ഭ്രമണം പൂർത്തിയാക്കാൻ ഭൂമിക്ക് വേണ്ടാ സമയം - 23 മണിക്കൂർ 56 മിനിട്ട് 4 സെക്കൻറ് 
  • പകലും രാത്രിയും ഉണ്ടാകുന്നതിന്  കാരണം -ഭൂമിയുടെ ഭ്രമണം.
  • ഭൂമി ഭ്രമണം ചെയുന്നത് - പടിഞ്ഞാറ് നിന്നും കിഴക്കോട്ട് 
  • ഭ്രമണത്തോടൊപ്പം ഭൂമി സുര്യനെ വലയം വക്കുന്നത് - പരിക്രമണം (Revolution)
  • ഭൂമിക്ക് ഒരു പരിക്രമണം പൂർത്തിയാകാൻ വേണ്ട സമയം - 365 ദിവസം 5 മണിക്കൂർ 48 മിനിട്ട്.
  • ഋതുഭേദങ്ങൾ ഉണ്ടാകുന്നതിന് കാരണം - ഭൂമിയുടെ പരിക്രമണം.
  • ഭൂമിയുടെ അച്ചുതണ്ടിന് അതിൻറെ ലംബതലത്തിൽ നിന്നുള്ള ചരിവ് - 23 1/2 ഡിഗ്രി .
  • ഭൂമിയുടെ അച്ചുതണ്ടിൻറെ പരിക്രമണ തലത്തിലെ ചരിവ് - 66 1/2 ഡിഗ്രി.
  • ഭൂമധ്യരേഖ പ്രദേശത്ത് ഭൂമിയുടെ ചുറ്റളവ് - 40075 കി.മീ.
  • ധ്രുവപ്രദേശത്ത് ഭുമിയുടെ ചുറ്റളവ്‌ - 40008 കി.മീ.
  • ഭൂമധ്യരേഖ പ്രദേശത്ത് ഭൂമിയുടെ വ്യാസം -12756 കി.മീ
  • ധ്രുവപ്രദേശത്ത് ഭുമിയുടെ വ്യാസം - 12713 കി.മീ.
  • ഭൂമിയുടെ ശരാശരി താപനില -14 ഡിഗ്രി സെൽഷ്യസ് 
  • ഭൂമിയുടെ പാലായന പ്രവേഗം - 11 .2 കി.മീ /സെക്കൻഡ് .
  • സമുദ്ര യാത്രയിലൂടെ ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച നാവികൻ - ഫെർഡിനറ്റ് മെഗല്ലൻ (പോർച്ചുഗൽ)
  • മെഗല്ലൻ ലോകം ചുറ്റാനുപയോഗിച്ച കപ്പൽ - വിക്ടോറിയ (1519) 



2. Earth Structure




  • ഭൂമിയുടെ ഉള്ളറയെ മൂന്നായി തിരിച്ചിരിക്കുന്നു - ഭൂവൽക്കം (Earth Crust), മാന്റിൽ (Mantle), കാമ്പ് (Core).
  • ഭൂമിയുടെ ഏറ്റവും പുറമെയൂള്ള പാളി - ഭൂവൽക്കം (Earth Crust)
  • ഭുവകത്തിന്റെ ഏകദേശ കനം - 40 കി.മീ.
  • ഭുവകത്തിന്റെ രണ്ട് ഭാഗങ്ങൾ - വൻകര ഭൂവൽക്കം, സമുദ്രഭൂവൽക്കം .
  • വൻകരകളിൽ ഭൂവൽക്കത്തിന്റെ കനം - 60 കി.മീ.
  • കടൽത്തറകളിൽ ഭൂവൽക്കത്തിന്റെ കനം - 20 കി.മീ.
  • ഭൂവൽക്കത്തെ - ബാഹ്യ സിലിക്കേറ്റ് മണ്ഡലമെന്ന് വിളിക്കുന്നു.
  • ഭൗമോപരിതലത്തിനുള്ളിലേയ്ക്ക് പോകും തോറും - ഊഷ്മാവ് വർദ്ധിക്കുന്നു.
  • ഏറ്റവും സാന്ദ്രത കൂടിയ പാളിയാണ് - ഭൂവൽക്കം.
  • ശിലകളുടെയും ധാധുക്കളുടെയും കലവറയാണ് - ഭൂവൽക്കം 
  • സിലിക്ക ,അലുമിന എന്നീ ധാതുക്കൾ മുഖ്യമായും അടങ്ങിയിരിക്കുന്നതിനാൽ വൻകര ഭൂവൽക്കത്തെ - സിയാൽ (SiAl) എന്ന് വിളിക്കുന്നു.
  • സിലിക്ക, അഗ്നിഷ്യം എന്നീ ധാതുക്കൾ മുഖ്യമായും അടങ്ങിയിരിക്കുന്നതിനാൽ സമുദ്ര ഭൂവൽക്കത്തെ - സിമ (SiMa)എന്നറിയപ്പെടുന്നു.
  • ഭൂവൽക്കത്തിന്റെ താഴെയായി സ്ഥിതി ചെയുന്ന പാളി - മാന്റിൽ (Mantle)
  • ഭൂവല്‍ക്ക പാളിയ്ക്ക് താഴെ 2900 കി.മീ വരെ വ്യാപിച്ചിരിക്കുന്ന പാളി - മാന്റ്ല്‍
  • ഉപരിമാന്റിലില്‍ പദാര്‍ത്ഥങ്ങള്‍ - ഖരാവസ്ഥയില്‍ സ്ഥിതിചെയ്യുന്നു.
  • അധോമാന്റിലില്‍ പദാര്‍ത്ഥങ്ങല്‍ - അര്‍ദ്ധ ദ്രാവകാസ്ഥയില്‍ സ്ഥിതി ചെയ്യുന്നു.
  • ഭൂമിയുടെ കേന്ദ്രഭാഗമാണ് - കാമ്പ് (core)
  • ബാരീസ്ഫിയര്‍ എന്നറിയപ്പെടുന്ന ഭാഗമാണ് - കാമ്പ്
  • 2900 കി.മി യില്‍ തുടങ്ങി 6371 കി.മി. വരെ വ്യാപിച്ചിരിക്കുന്നു.
  • കാമ്പിന്റെ രണ്ടുഭാഗങ്ങല്‍ - പുറക്കാമ്പ്, അകക്കാമ്പ്
  • അകക്കാമ്പ് പ്രധാനമായും നിക്കല്‍ (Ni) ഇരുമ്പ് (Fe) എന്നീ ധാതുക്കളില്‍ നിര്‍മ്മിതമായതിനാല്‍ NIFE എന്നറിയപ്പെടുന്നു.
  • അകക്കാമ്പ് ഖരാവസ്ഥയിലാണ് സ്ഥിതിചെയ്യുന്നത്
  • ഭൂവത്കത്തിന്റേയും മാന്റിലിന്റേയും അതിര്‍ വരമ്പ്- മോഹോറോവിസിക് വിച്ഛിന്നത.
  • മാന്റിലിന്റേയും അകക്കാമ്പിന്റെയും അതിര്‍ വരമ്പ് - ഗുട്ടന്‍ബര്‍ഗ്ഗ് വിച്ഛിന്നത


3. Atmosphere



  • അന്തരീക്ഷത്തില്‍ കാണപ്പെടുന്ന പൊടിപടലങ്ങല്‍ അറിയപ്പെടുന്നത് - ഏറോസോളുകള്‍
  • അന്തരീക്ഷത്തിലെ നൈട്രജന്റെ അളവ് - 78.08%
  • അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് - 20.95%
  • ആര്‍ഗണിന്റെ അളവ് - 0.93%
  • കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് - 0.037%
  • ഓസോണിന്റെ അളവ് - 0.001%
  • വിവിധ ഉയരങ്ങളിലെ താപനിലയ്ക്കനുസരിച്ച് അന്തരീക്ഷത്തെ 4 മണ്ഡലങ്ങളായി തിരിച്ചിരിക്കുന്ന - ട്രോപ്പോസ്ഫിയര്‍, സ്ട്രാറ്റോസ്ഫിയര്‍, മീസോസ്ഫിയര്‍, തെര്‍മോസ്ഫിയര്‍
  • നാം അതിവസിക്കുന്ന അന്തരീക്ഷമണ്ഡലം - ട്രോപ്പോസ്ഫിയര്‍
  • മാനവരാഷിയുടെ ഭവനം എന്നറിയപ്പെടുന്ന പാളി - ട്രോപ്പോസ്ഫിയര്‍
  • ഭൂമിയുടെ പ്രതലത്തോട് ഏറ്റവും അടുത്തുള്ള അന്തരീക്ഷ പാളി - ട്രോപ്പോസ്ഫിയര്‍
  • ദൈനംദിന കാലാവസ്ഥ വ്യതിയാനത്തിന് കാരണമായ മണ്ഡലം - ട്രോപ്പോസ്ഫിയര്‍
  • ദ്രുവപ്രദേശത്ത് 9 കിലോമീറ്റര്‍ വരെയും ഭൂമധ്യ രേഖപ്രദേശത്ത് 18 കിലോമീറ്റര്‍ വരെയും വ്യാപിച്ചുകിടക്കുന്ന അന്തരീക്ഷ പാളി- ട്രോപ്പോസ്ഫിയര്‍
  • മേഘ രൂപീകരണം, മഴ, ഇടിമിന്നല്‍, കാറ്റ്, ഹരിതഗൃഹപ്രഭാവം, മഞ്ഞ്, തുടങ്ങിയ പ്രതിഭാസങ്ങളെല്ലാം സംഭവിക്കുന്നത് - ട്രോപ്പോസ്ഫിയറില്‍
  • ട്രോപ്പോസ്ഫിയറില്‍ ഓരോ 165 മീറ്റര് ഉയരത്തിനും 1 ഡിഗ്രി സെല്‍ഷ്യസ് എന്നതോതില്‍ താപം കുറഞ്ഞു വരുന്നു. (ഇതിനെ ക്രമമായ താപ നഷ്ടനിരക്ക് എന്ന് വിളിക്കുന്നു.)
  • ട്രോപ്പോസ്ഫിയറിനേയും സ്ട്രാറ്റോസ്ഫിയറിനേയും വേര്‍തിരിക്കുന്ന രേഖ - ട്രോപ്പോപാസ്.
  • ട്രോപ്പോപാസിലൂടെ യുള്ള വായു പ്രവാഹമാണ് - ജറ്റ് പ്രവാഹങ്ങള്‍
  • ട്രോപ്പോസ്ഫിയറിനുമുകളിലായി 20 മുതല്‍ 50 കിലോമീറ്റര്‍ വരെ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷ മണ്ഡലം - സ്ട്രാറ്റോസ്ഫിയര്‍
  • സ്ട്രാറ്റോസ്ഫിയറില്‍ ഉയരം കൂടുംതോറും താപനില ക്രമാധീതമായ ഉയരുന്നു.
  • സ്ട്രാറ്റോസ്ഫിയറിനേയും മീസോസ്ഫിയറിനേയും വേര്‍തിരിക്കുന്നത് - സ്ട്രാറ്റോപാസ്
  • ധ്രുവീയ സ്ട്രാറ്റോസ്ഫിയറില്‍ കാണപ്പെടുന്ന മേഘ പടലങ്ങല്‍ - നാക്രിയസ്‌


  •  ഓസോൺ കവചം സ്ഥിതി ചെയ്യുന്നത്- സ്ട്രാറ്റോസ്ഫിയറില്‍ 
  • ഓസോൺ പാളി കാണപ്പെടുന്നത് - അന്തരീക്ഷത്തിൽ നിന്നും 20 -35 കി.മീ  ഉയരത്തിൽ 
  • ഓസോൺപാളിക്കു വരുന്ന കേടുപാടുകൾ അറിയപ്പെടുന്നത് - ഓസോൺ ശോഷണണം.
  • ഓസോൺ പാളിയുടെ നാശത്തിനു കാരണമാകുന്ന മേഘങ്ങൾ - നാസിറിയസ് മേഘങ്ങൾ.
  • ഓസോൺ ദിനമായി ആചരിക്കുന്നത് - സെപ്റ്റംബർ 16 
  • ഓസോൺ കണ്ടെത്തുന്നതിന് വിക്ഷേപിച്ച ബഹിരാകാശ വാഹനം -നിംബസ് 7 
  • ഓസോൺ ശോഷണത്തിന് കാരണമാകുന്ന ഉൽപ്പന്നങ്ങളെ നിരോധിക്കുന്നതിനായുള്ള അന്താരാഷ്ട്ര ഉടമ്പടി - മോൺട്രിയൽ ഉടമ്പടി
  • മോൺട്രിയൽ ഉടമ്പടി ഒപ്പുവച്ചത് എന്ന് - 1987 സെപ്റ്റംബർ 16 
  • മോൺട്രിയൽ പ്രോട്ടോക്കോൾ നിലവിൽ വന്നത് എന്ന് -1989 ജനുവരി 1 
  • ഓസോൺ കണ്ടെത്തിയത് - ക്രിസ്റ്റിയന്‍ ഷോൺബെൻ 
  • ഓസോൺപാളി കണ്ടെത്തിയ വ്യക്തികൾ - ചാൾസ് ഫാബ്രി,ഹെൻട്രി ബ്യൂയിസണ്‍
  • അന്തരീക്ഷത്തിലെ ഓസോൺപാളിയെക്കുറിച് വ്യക്തമായ വിശദികരണം നൽകിയ വെക്തി - ജി.എം.ബി.ഡോബ്‌സൺ 
  • ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ സ്ഥലം -ഹാലിബോ (അന്റാർട്ടിക്ക, 1913)
  • ഓസോണിന്റെ അളവ് രേഖപെടുത്തുന്ന യൂണിറ്റ് - ഡോബ്സൺ യൂണിറ്റ്  
  • ഭൂമിയിൽ നിന്നും 50 മുതൽ 80 കി.മീ  വരെ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷ മണ്ഡലം - മിസോസ്ഫിയർ 
  • മീസോസ്ഫിയറില്‍ ഉയരം കുടുന്നതിനനുസരിച് താപം കുറഞ്ഞു വരുന്നു.
  • അന്തരീക്ഷത്തിൽ ഏറ്റവും താഴ്ന്ന ഊഷ്മാവ് മിസോപാസിൽ അനുഭവപ്പെടുന്നു (80 മുതൽ  100 ഡിഗ്രിസെൽഷ്യസ് വരെ).
  • ഉൽക്കകൾ മിസോസ്ഫിയറിൽ പ്രവേശിക്കുന്നതിലൂടെ ഘർഷണത്താൽ കത്തിച്ചാരമാകുന്നു.
  • ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള മേഘങ്ങളായ നെക്ടിലുസെന്റ് മേഘങ്ങൾ (നിശാമേഘങ്ങൾ) കാണപ്പെടുന്ന അന്തരീക്ഷപാളിയാണ് - മിസോസ്ഫിയർ 

  • ഭൂഗുരുത്വാകർഷണം ഏറ്റവും കുറഞ്ഞ മണ്ഡലം - തെർമോസ്ഫിയർ
  • ഏറ്റവും താപനില കൂടിയ പാളി - തെർമോസ്ഫിയർ 
  •  ഏകദേശം 80 മുതൽ 600 കി.മീ വരെ വ്യാപിച്ചിരിക്കുന്നു
  • തെർമോസ്ഫിയർറെ ഉയരം കുടുംധോറും താപനില കൂടുന്നു.
  • ധ്രുവപ്രദേശത്ത് കാണപ്പെടുന്ന ഔറോറ പ്രതിഭാസത്തിന് ഉറവിടം - തെർമോസ്ഫിയർ 
  • തെർമോസ്ഫിയറിന് മുകളിലായി കാണപ്പെടുന്ന മണ്ഡലം - എക്സോസ്ഫിയർ 
  • തെർമോസ്ഫിയർറെ താഴ്ന്ന ഭാഗം - അയണോസ്ഫിയർ 
  • റേഡിയോ തരംഗങ്ങളുടെ ദീർഘദൂര പ്രക്ഷോഭണം സാധ്യമാകുന്ന മണ്ഡലം - അയണോസ്ഫിയർ
  • വാർത്തവിനിമയ ഉപഗ്രഹങ്ങൾ സ്ഥിതി ചെയുന്ന മണ്ഡലം - അയണോസ്ഫിയർ


4. Rocks
  • ശിലകളുടെ രൂപീകരണത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ - പെട്രോളജി.
  • ശിലകളുടെ ഭൗതിക സവിശേഷതകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ - ലിത്തോളജി.

  • രൂപം കൊള്ളുന്ന പ്രക്രിയയുടെ അടിസ്ഥാനത്തിൽ ശിലകളെ മുന്നായി തിരിക്കുന്നു - ആഗ്നേയ ശിലകൾ, അവസാദ ശിലകൾ , കായാന്തരിത ശിലകൾ.

  • മാഗ്മ തണുത്തുറഞ്ഞുണ്ടാകുന്ന ശിലകൾ - ആഗ്നേയ ശിലകൾ
  • പ്രാഥമികശില, അടിസ്ഥാന ശില, ശിലകളുടെ മാതാവ്,  പിതൃശില എന്നിങ്ങനെ അറിയപ്പെടുന്നത്‌- ആഗ്നേയ ശിലകൾ
  • അഗ്നിപർവതജന്യ ശിലകൾ എന്നറിയപ്പെടുന്നത് - ആഗ്നേയ ശിലകൾ
  • ലോഹ 
  • അയിരുകളുടെ മുഖ്യഉറവിടമാണ്‌ - ആഗ്നേയ ശിലകൾ.
  • ഫോസിലുകൾ കാണപ്പെടാത്ത ശില - ആഗ്നേയ ശിലകൾ
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ശില - ആഗ്നേയ ശിലകൾ
  • ആഗ്നേയ ശിലകൾ രണ്ടു വിധം - ബാഹ്യജാതശിലകൾ (Extrusive Rocks), അന്തർവേധശിലകൾ (Intrusive Rocks)
  • ഭൂമിയുടെ ഉപരിതലത്തിന് മുകളിലായി ലാവ തണുത്തുറഞ്ഞ് രൂപം കൊള്ളുന്ന ശിലകൾ ആണ് - ബാഹ്യജാതശിലകൾ (ഉദാഹരണം :ബസാൾട്ട്)
  • പരൽ രൂപമില്ലാത്ത ശിലകൾ - ബസാൾട്ട് 
  • ബസാൾട്ടിന്റെ അപക്ഷയം മൂലമുണ്ടാകുന്ന മണ്ണ് - കറുത്ത പരുത്തിമണ്ണ് (റിഗർ)
  • ഭൂമിയുടെ ഉപരിതലത്തിന് അടിയിലായി ലാവ തണുത്തുറഞ്ഞുണ്ടാകുന്ന ശിലകൾ - അന്തർവേധശിലകൾ.
  • പാതാളശിലകൾ  അഥവാ പ്ലൂട്ടോണിക് ശിലകൾ എന്നറിയപ്പെടുന്നത് - അന്തർവേധശിലകൾ.
  • ഏറ്റവും നീളംകൂടിയ ആഗ്നേയശിലകൾ - പത്തോ ലിത്ത്‌സ്.
  • ആഗ്നേയശിലകൾക്ക് ഉദാഹരണങ്ങൾ - ഗ്രാനൈറ്റ് ,ബസാൾട്ട് ,ഡോളറൈറ്റ്‌ , ഗാബ്രോ ,ബത്തോലിത്ത്‌സ് ,ലാക്കോലിത്ത്സ്, സിൽസ് ,ഡൈക്ക്‌സ് .

  • കാലാന്തരത്തിൽ ശിലകൾ ക്ഷയിച്ച് പൊടിയുന്നു ഈ അവസാധങ്ങൾ പാളികളായി നിക്ഷേപിക്കപ്പെടുകയും പിന്നീട് ഉറച്ച് ശിലകളായി മാറുകയും ചെയ്യുന്നതാണ് - അവസാദശിലകൾ.
  • ജലകൃത ശിലകൾ,  സ്തരിത ശിലകൾ എന്നിങ്ങനെ അറിയപ്പെടുന്നു - അവസാദശിലകൾ
  • അടുക്കു ശിലകള്‍ എന്നറിയപ്പെടുന്നത്- അവസാദ ശിലകള്‍ 
  • ഫോസിലുകള്‍ കാണപ്പെടുന്ന ശിലകള്‍ - അവസാദ ശിലകള്‍
  • പെട്രോളിയം, കല്‍ക്കരി എന്നിവ സ്ഥിതി ചെയ്യുന്നത് - അവസാദ ശിലകളില്‍

  • ഏതൊക്കെയാണ് 3 തരം അവസാദ ശിലകള്‍ - ജൈവിക അവസാദ ശിലകള്‍, രാസിക അവസാദ ശിലകള്‍, ബലകൃത അവസാദശിലകള്‍
  • ജൈവ വസ്തുക്കളില്‍ നിന്നും രൂപപ്പെടുന്ന അവസാദ ശിലകളാണ് - ജൈവിക അവസാദ ശിലകള്‍
  • ജൈവിക അവസാദ ശിലകള്‍ക്ക് ഉദാഹരണം - കല്‍ക്കരി, ചോക്ക്, ചുണ്ണാമ്പ് കല്ല്, പെട്രോളിയം.
  • രാസപ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന അവസാദശിലകളാണ് രാസിക അവസാദശിലകള്‍.
  • രാസിക അവസാദശിലകള്‍ക്ക് ഉദാഹരണം - ജിപ്‌സം, കല്ലുപ്പ്.
  • ഉയര്‍ന്ന ചൂടും തണുപ്പും മൂലം അപക്ഷയ പ്രക്രിയയിലൂടെ രൂപം കൊള്ളുന്നവയാണ് ബലകൃത അവസാദ ശിലകള്‍.
  • ബലകൃത അവസാദ ശിലകള്‍ക്ക് ഉദാഹരണം - ഷെയ്ല്‍, കളിമണ്ണ്, മണല്‍കല്ല്, ലോയിസ്
  • കാറ്റിന്റെ നിക്ഷേപണ പ്രക്രിയമൂലമുണ്ടാകുന്ന ശിലാരൂപങ്ങളാണ് - ലോയിസ്.

  • ഉയര്‍ന്ന മര്‍ദ്ദംമൂലമോ താപം മൂലമോ ശിലകള്‍ ഭൗതികമായും രാസപരമായും മാറ്റങ്ങള്‍ക്ക് വിധേയമായി രൂപപ്പെടുന്ന ശിലകളാണ്- കായാന്തരിത ശിലകള്‍.
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ശിലകള്‍ -കായാന്തരിത ശിലകള്‍.
  • കായാന്തരിത ശിലകള്‍ക്ക് ഉദാഹരണമാണ് - നയിസ്, ഷിസ്റ്റ്, മാര്‍ബിള്‍, സ്ലേറ്റ്, ക്വാര്‍ട്ടസൈറ്റ്. കൂടാതെ, രത്‌നങ്ങള്‍, വജ്രം, മരതകം എന്നിവയും.


ECONOMICS

1. National Income (basics)



  • ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് - ആഡം സ്മിത്ത് 
  • ലെയ്‌സസ് ഫെയർ എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് - ആഡം സ്മിത്ത് 
  • ആഡംസ്മിത്തിന്റെ പ്രധാനപ്പെട്ട കൃതി - ആൻ ഇൻക്വയറി ഇന്റു ദി നേച്ചർ ആൻഡ് കോസസ് ഒഫ് ദി വെൽത്ത് ഓഫ് നാഷൻസ് 
  • 'ബാഡ് മണി ഡ്രൈവ്സ് ഗുഡ് മണി ഔട്ട് ' എന്ന നിർവചനം ആരുടേത്‌ - Thomas Gresham
  • 'പണം ചെയൂന്നതെന്താണോ അതാണ് പണം' എന്നു പറഞ്ഞത്‌ - പീറ്റർ വി. വാക്കർ 

  • സമ്പത്തിനെ കുറിച്ചുള്ള പഠനം -അഫ്‌നോളജി 
  • സമ്പദ്ഘടനയെ മൂന്ന് അടിസ്ഥാന മേഖലകളായി തിരിച്ചിരിക്കുന്നു - പ്രാഥമിക മേഖല , ദ്വിതീയ മേഖല , തൃതീയ മേഖല 
  • പ്രാഥമിക മേഖലയ്ക്ക് ഉദാഹരണം- കൃഷി ,മൽസ്യബന്ധനം,ഖനനം ,വനം
  • ദ്വിതീയ മേഖലയ്ക്ക് ഉദാഹരണം-തുണി വ്യവസായം ,ഊർജോല്പാദനം
  • തൃതീയ മേഖലയ്ക്ക് ഉദാഹരണം - ബാങ്കിങ്,ഗതാഗതം

  • സാമ്പത്തിക ശാസ്ത്രം പ്രധാനമായും 2 ആയി തിരിച്ചിരിക്കുന്നു - സ്ഥൂല സാമ്പത്തിക ശാസ്ത്രം (Macro Economics) ,സൂക്ഷ്‌മ സാമ്പത്തിക ശാസ്ത്രം (Micro Economics).
  • പൊതു സിദ്ധാന്ധം (General Theory)എന്നറിയപ്പെടുന്നത് - സ്ഥൂല സാമ്പത്തിക ശാസ്ത്രം.
  • സ്ഥൂല സാമ്പത്തിക ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് - ജെ. എം.കെയൻസ്‌.
  • വില സിദ്ധാന്ധം എന്നറിയപ്പെടുന്നത് - സൂക്ഷ്മ സാമ്പത്തിക ശാസ്ത്രം.
  • സൂക്ഷ്മ സാമ്പത്തിക ശാസ്ത്രത്തിന്റെ ഉപജ്ഞാതാകാൾ - മാർഷൽ റിക്കാർഡോ, ആര്‍തര്‍ പിഗൗ

  • ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് - കാർഷിക മേഖല. 
  • ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം - മുംബൈ.
  • ഇന്ത്യയിൽ സാമ്പത്തികവർഷം  - ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ .

  • ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയ വെക്തി - ദാദാഭായ് നവറോജി. 
  • ഇന്ത്യയിൽ ആദ്യമായി ശാസ്ത്രീയമായി ദേശിയ വരുമാനം കണക്കാക്കിയത് - വി.കെ.ആർ.റാവു.

  • സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത് - പി.സി.മഹലനോബിസ്.
  • ഇന്ത്യൻ സ്ഥിവിവര ശാസ്ത്രത്തിന്റെ  (Statistics) ശില്‌പി - പി.സി.മഹലനോബിസ്. 
  • ഇന്ത്യൻ ബജറ്റിന്റെ പിതാവ് - പി.സി.മഹലനോബിസ്. 
  • ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് 1931- ൽ കൊൽക്കത്തയിൽ സ്ഥാപിച്ചത് - പി.സി.മഹലനോബിസ്.
  • മഹലനോബിസ് ആരംഭിച്ച പ്രസിദ്ധികരണം - സംഖ്യ 

  • സാമ്പത്തിക ശാസ്ത്രത്തിന്റെ നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ - അമർത്യാസെൻ (1998)
  • അമർത്യാസെന്നിന് ഭാരതരത്നം ലഭിച്ച വർഷം -1999 
  • അമർത്യസെന്നിന്റെ കൃതികൾ - Development as freedom , The idea of justice , Poverty and Famines, Inequality Reexamined ,Hunger and Public - Action, Identity and violence .
  • ഇന്ത്യൻ സാമ്പത്തവ്യവസ്ഥയുടെ പിതാവ് - ദാദാഭായ് നവറോജി.
  • ബ്രിട്ടീഷുകാർ ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കുന്നതിനെകുറിച്ച് പ്രതിപാദിക്കുന്ന ദാദാഭായ് നവറോജിയുടെ സിദ്ധാന്തമാണ്‌ - ചോർച്ച സിദ്ധാന്ധം (Drain Theory)
  • ചോർച്ച സിദ്ധന്തവുമായി ബന്ധപ്പെട്ട് നവറോജി എഴുതിയ ഗ്രന്ഥം - Poverty and UN-British rule in India

SCIENCE & TECHNOLOGY

1. Nature and scope of Science and Technology, Relevance of S&T

  • അറിയുക എന്നര്‍ത്ഥം വരുന്ന Scientia എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് Science എന്ന പദം രൂപം കൊണ്ടത്.
  • 'നമ്മുടെ ഇന്ദ്രിയാനുഭവത്തിന്റെ താറുമാറായ വൈവിധ്യത്തെ യുക്തിപരമായി ഏകീകൃതമായ ചിന്താസമ്പ്രദായവുമായി പൊരുത്തപ്പെടുത്താനുള്ള ശ്രമമാണ് ശാസ്ത്രം എന്നു പറയുന്നത്' ആരുടെ വാക്കുകളാണ്? - ഐന്‍സ്റ്റീന്‍
  • 2021 ലെ 108-മത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന് വേദിയാകുന്ന നഗരം- പൂനെ
  • 108-ാം സയന്‍സ് കോണ്‍ഗ്രസിന്റെ പ്രമേയം? - 'Science and technology for sustainable development with women's empowerment.” 
  • 107 മത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന് വേദിയായ നഗരം -ബാംഗ്ലൂര്‍ (2020 ജനുവരി-3)
  • 107 മത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ പ്രമേയം - ശാസ്ത്രവും സാങ്കേതി വിദ്യയും, ഗ്രാമീണ വികസനവും.
  • പ്രഥമ സയന്‍സ് കോണ്‍ഗ്രസ് നടന്നത്- കൊല്‍ക്കത്ത-1914 ല്‍
  • 2021- ലെ 108 -) മാത് ഇന്ത്യൻ സയൻസ് കോൺഗ്രസ് വാർഷിക സമ്മേളനത്തിന് വേദിയാകുന്ന നഗരം -പൂനെ.
  • 2021 -ലെ 108 -)മാത് ഇന്ത്യൻ സയൻസ് കോൺഗ്രസ് പ്രമേയം - Science and technology for sustainable development with women empowerment. 
  • 107-) മാത് ഇന്ത്യൻ സയൻസ് കോൺഗ്രസിന് വേദിയായ നഗരം - ബാംഗ്ലൂർ(2020 ജനുവരി 3).
  • 107 -)മാത് സയൻസ് കോൺഗ്രസ് പ്രമേയം - ശാസ്ത്രവു സാങ്കേതിക വിദ്യയും ഗ്രാമീണ വികസനവും 
  • പ്രഥമ സയൻസ് കോൺഗ്രസ് വേദി -കൊൽക്കത്ത (1914 ).

  • ഭാരത സർക്കാർ സയന്റിഫിക് പോളിസി റെസല്യൂഷൻ (SPR)തയ്യാറാക്കിയ വർഷം - 1958.
  • സയന്റിഫിക് പോളിസി റെസല്യൂഷൻ തയ്യാറാക്കിയ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി - ജവഹർലാൽ നെഹ്‌റു
  •  ടെക്‌നോളജി പോളിസി സ്റ്റേറ്റ്മെന്റ് (STP) നിലവിൽ വന്ന വർഷം- 1983 
  • സയൻസ് ടെക്‌നോളജി ആൻഡ് ഇന്നവേഷൻ പോളിസി (STIP 2013) നിലവിൽ വന്നത് - 2013 .
  • കേന്ദ്ര സയൻസ് & ടെക്‌നോളജി വകുപ്പ് (DST) രൂപീകൃതമായ വർഷം - 1971 മെയ് .
  • DST രൂപംകൊണ്ട സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി -ഇന്ദിരാഗാന്ധി.
  • നിലവിലെ കേന്ദ്ര സയൻസ് & ടെക്‌നോളജി വകുപ്പ് മന്ത്രി -ഡോ.ഹർഷ് വർദ്ധൻ.
  • ദേശീയ ശാസ്ത്ര ദിനം -ഫെബ്രുവരി 28 
  • 2021 -ലെ ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയം - Future of STI: Impacts on Education skills ,and work .
  • രാജ്യത്തെ നൂതന ആശയ സൂചികയിൽ (Innovation index ) കേരളത്തിന്റെ സ്ഥാനം - 5 .
  • 2020 -ലെ ആഗോള ഇന്നവേഷൻ ഇന്റക്‌സില്‍ ഇന്ത്യയുടെ സ്ഥാനം - 48