CURRENT AFFAIR




11.Covid-19


    കൊറോണ വൈറസ്
     
    • കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്- വുഹാന്‍ (ചൈന)
    • കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്- 2019 നവംബര്‍ 17
    • കൊറോണ വൈറസിന്റെ രോഗവ്യാപനത്തെപ്പറ്റി ആദ്യമായി വിശദീകരിച്ച ചൈനീസ് ഡോക്ടര്‍- ലീ വെന്‍ലിയാങ്
    • ചൈനയ്ക്ക് പുറത്ത് COVID-19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത രാജ്യം- തായ്‌ലന്റ്
    • ഏഷ്യാ ഭൂഖണ്ഡത്തിന് പുറത്ത് ആദ്യമായി COVID- 19 റിപ്പോര്‍ട്ട് ചെയ്ത രാജ്യം- ഫ്രാന്‍സ്
    • ഇന്ത്യയിലാദ്യമായി COVID-19 വൈറസ് സ്ഥിതീകരിച്ച  സംസ്ഥാനം
      - കേരളം (2020 ജനുവരി 30)
    • കേരളത്തിലാദ്യമായി Covid-19 കൊറോണ വൈറസ് സ്ഥിതീകരിച്ച ജില്ല- തൃശ്ശൂര്‍ (രണ്ടാമത്-ആലപ്പുഴ)
    • Covid-19 ന്റെ വൈറസ് ബാധയെ 'State Disaster' ആയി പ്രഖ്യാപിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം- കേരളം 
    • Covid-19 ന്റ ബാധയെ തുടര്‍ന്ന് മരണം സ്ഥിതീകരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം- കര്‍ണാടകം
    • കൊറോണ വൈറസ് വ്യാപനത്തെ സംബന്ധിച്ച വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച 24 × 7ടോള്‍ ഫ്രീ നമ്പര്‍- 1075
    • കേരള സര്‍ക്കാറിന്റെ COVID-19 Helpline സംവിധാനമായ ദിശയുടെ ടോള്‍ഫ്രീ നമ്പര്‍- 1056 
    • COVID-19 രോഗ വ്യാപനം തടയാന്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച പ്രചാരണം- ബ്രേക്ക് ദി ചെയിന്‍
    ജനതാ കര്‍ഫ്യൂ
    • COVID-19 ന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം ഇന്ത്യയില്‍ ജനതാ കര്‍ഫ്യൂ ആയി ആചരിച്ചത്- 2020 മാര്‍ച്ച് 22
    • ജനതാ കര്‍ഫ്യൂവിനെ തുടര്‍ന്ന് കൊറോണ വൈറസ് രോഗവ്യാപനം തടയുന്നതിനായി ഇന്ത്യയില്‍ 4 ഘട്ടമായി Lock down ഏര്‍പ്പെടുത്തി:
            ഒന്നാം ഘട്ടം- മാര്‍ച്ച് 25-ഏപ്രില്‍ 14
            രണ്ടാം ഘട്ടം- ഏപ്രില്‍ 15-മെയ് 3
            മൂന്നാം ഘട്ടം- മെയ് 4- മെയ് 17
            നാലാം ഘട്ടം- മെയ് 18-മെയ് 31
    • ഇന്ത്യയില്‍ 4 ഘട്ടമായി നടപ്പിലാക്കിയ Lock down ന് ശേഷം, Unlock Phase ആരംഭിച്ചത്- 2020 ജൂണ്‍ 1
    റോബോര്‍ട്ടിക്‌സ്
    • COVID-19 നെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി റോബോട്ടിനെ ഉപയോഗിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം- കേരളം
    • ഇന്ത്യയില്‍ COVID-19 ന്റെ രോഗവ്യാപനത്തിനെ പ്രതിരോധിക്കാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡ്രോണുകളെ ഉപയോഗിച്ച ആദ്യ ഇന്ത്യന്‍ നഗരം- ഇന്‍ഡോര്‍ (മധ്യപ്രദേശ്)
    • COVID-19  ബാധിതരെ പരിചരിക്കന്നതിനായി കണ്ണൂരിലെ Corona Centre പ്രവര്‍ത്തനം ആരംഭിച്ച Robot- Nightingale-19
    • COVID-19 ബാധിതരെ പരിചരിക്കുന്നതിനായി എറണാകുളം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ച Robot - KARMI-Bot
    • കൊറോണ എന്ന ലാറ്റിന്‍ പദത്തിന്റെ അര്‍ത്ഥം- കിരീടം
    • Coruna എന്ന പേരില്‍ കറന്‍സിയുള്ള രാജ്യം- ചെക്ക് റിപ്പബ്ലിക്ക്

    ENGLISH

    5. Synonyms (Part 8- 14 out of 14)














    GEOGRAPHY

    12. Coastal Plains

    തീരപ്രദേശങ്ങള്‍

    • ഇന്ത്യയുടെ തീരപ്രദേശം വ്യാപിച്ചിരിക്കുന്നത്- ഗുജറാത്തിലെ റാന്‍ ഓഫ് കച്ച് മുതല്‍ ബംഗാളിലെ ഗംഗ ബ്രഹ്മപുത്ര ഡെല്‍റ്റ പ്രദേശം (സുന്ദര്‍ബെന്‍ ഡെല്‍റ്റ) വരെ
    • ലോകത്തിലെ ഏറ്റവും വലിയ ഡെല്‍റ്റ- ഗംഗ ബ്രഹ്മപുത്ര ഡെല്‍റ്റ/സുന്ദര്‍ബെന്‍ ഡെല്‍റ്റ
    • ഫലപുഷ്ടമായ മണ്ണുള്ള ഈ മേഖലയിലെ പ്രധാന കാര്‍ഷിക വിള- നെല്ല്
    • ഈ മേഖലയില്‍ ഉള്‍പ്പെട്ട കേരളത്തിന്റെ തീര പ്രദേശത്ത് കാണപ്പെടുന്ന ധാതുക്കള്‍ -മോണസൈറ്റ്, ഇല്‍മനൈറ്റ്
    • ഇന്ത്യന്‍ തീരപ്രദേശത്തെ രണ്ടായി തിരിച്ചിരിക്കുന്നു.
    • കിഴക്കന്‍ തീരപ്രദേശം, പടിഞ്ഞാറന്‍ തീരപ്രദേശം
    കിഴക്കന്‍ തീരപ്രദേശം
    • വടക്ക് കിഴക്കന്‍ മണ്‍സൂണിന്റെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്ന തീരപ്രദേശം.
    • വടക്ക് ഗംഗാ ഡെല്‍റ്റാ പ്രദേശം മുതല്‍ തെക്ക് കന്യാകുമാരി വരെ വ്യാപിച്ചിരിക്കുന്ന പ്രദേശം- കിഴക്കന്‍ തീരപ്രദേശം
    • മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി എന്നീ നദികളുടെ ഡെല്‍റ്റകള്‍ ഉള്‍പ്പെടുന്ന തീരപ്രദേശം- കിഴക്കന്‍ തീരപ്രദേശം
    • എക്കല്‍ നിക്ഷേപത്തിന്റെ ഫലമായി രൂപം കൊണ്ടതും ഡെല്‍റ്റകളാല്‍ സമ്പുഷ്ടമായതുമായ ഭൂപ്രദേശം- കിഴക്കന്‍ തീരപ്രദേശം
    • പടിഞ്ഞാറന്‍ തീരസമതലത്തേക്കാളും വിസ്തൃതമാണ് കിഴക്കന്‍ തീരസമതലം.
    • പൂര്‍വ്വഘട്ടത്തിനും ബംഗാള്‍ ഉള്‍ക്കടലിനും ഇടയില്‍ സ്ഥിതിചെയ്യുന്ന തീരസമതലം- കിഴക്കന്‍ തീരസമതലം
    • ഈ തീരസമതലത്തെ രണ്ടായി തരംതിരിച്ചിരിക്കുന്നു- കൊറമാന്‍ഡല്‍ തീരം, വടക്കന്‍ സിര്‍ക്കാര്‍സ്
    കൊറമാന്‍ഡല്‍ തീരം
    • തമിഴ്‌നാട് തീരവും ആന്ധ്രപ്രദേശിന്റെ തെക്കന്‍ തീരവും ഉള്‍പ്പെടുന്ന തീരപ്രദേശം.
    • കൊറമാന്‍ഡല്‍ തീരസമതലം ആന്ധ്രപ്രദേശില്‍ അവസാനിക്കുന്ന പ്രദേശം അറിയപ്പെടുന്നത് - ഫാള്‍സ് ഡെവി പോയിന്റ്
    • കൊറമാന്‍ഡല്‍ തീരത്ത് കാണപ്പെടുന്ന പ്രധാന മണ്ണ് - എക്കല്‍ മണ്ണ്
    • കൃഷ്ണ,കാവേരി നദികളുടെ തെക്കുള്ള ഇന്ത്യയുടെ കിഴക്കന്‍ തീരസമതലം അറിയപ്പെുന്നത് -കോറമാന്‍ഡല്‍ തീരം
    വടക്കന്‍ സിര്‍ക്കാര്‍സ്
    • ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരവും ഒഡീഷയുടെ തീരവും പശ്ചിമബംഗാള്‍ തീരപ്രദേശവും ഉള്‍പ്പെടുന്നു.
    • ഒഡീഷയുടെ തീരപ്രദേശം അറിയപ്പെടുന്നത്- ഉത്ക്കല്‍ സമതലം
    • കിഴക്കന്‍ തീര സമതലത്തില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ തടാകം- ചില്‍ക്ക
    • ഈ തീരസമതലത്തിലെ പ്രധാന തുറമുഖം- വിശാഖപട്ടണം
    • മഹാനദി, കൃഷ്ണ എന്നീ നദികളുടെ വടക്ക് കിഴക്ക് ഭാഗത്തുള്ള ഇന്ത്യയുടെ കിഴക്കന്‍ തീരസമതലം അറിയപ്പെടുന്നത്- വടക്കന്‍ സിര്‍ക്കാര്‍സ്
     പടിഞ്ഞാറന്‍ തീരപ്രദേശം
    • ഗുജറാത്തിലെ റാന്‍ ഓഫ് കച്ച് മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചിരിക്കുന്ന ഇന്ത്യയുടെ തീരപ്രദേശം- പടിഞ്ഞാറന്‍ തീരപ്രദേശം
    • പശ്ചിമഘട്ടത്തിനും അറബിക്കടലിനുമിടയില്‍ സ്ഥിതി ചെയ്യുന്ന തീരസമതലം- പടിഞ്ഞാറന്‍ തീരസമതലം
    • തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിന്റെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്ന തീരപ്രദേശം- പടിഞ്ഞാറന്‍ തീരപ്രദേശം
    • മനോഹരമായ കായലുകളും അഴിമുഖങ്ങളും ഈ തീരസമതലത്തിന്റെപ്രത്യേകതകളാണ്.
    • പടിഞ്ഞാറന്‍ തീരസമതലത്തെ പ്രധാനമായും മൂന്നായി തരം തിരിച്ചിരിക്കുന്നു

    ഗുജറാത്ത് തീരം
    • ഗുജറാത്തിന്റെ തീരപ്രദേശം 
    • ഗള്‍ഫ് ഓഫ് കച്ചിനും ഗള്‍ഫ് ഓഫ് കമ്പാട്ടിനുമിടയില്‍ സ്ഥിതി ചെയ്യുന്നു.
    • ഗുജറാത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ലവണത്വമുള്ള ചതുപ്പ് നിലങ്ങള്‍- റാന്‍ ഓഫ് കച്ച്
    കൊങ്കണ്‍ തീരം
    • മഹാരാഷ്ട്ര, ഗോവ, കര്‍ണാടകത്തിന്റെ വടക്കന്‍ തീരപ്രദേശം
    • പടിഞ്ഞാറന്‍ തീരപ്രദേശത്തിന്റെ വടക്ക് ഭാഗം അറിയപ്പെടുന്നത്- കൊങ്കണ്‍ തീരം
    • ഇന്ത്യയിലെ ഏറ്റവും വലിയ പോര്‍ട്ടായ മുബൈ പോര്‍ട്ട് സ്ഥിതി ചെയ്യുന്നു.
    മലബാര്‍ തീരം
    • കര്‍ണാടകത്തിന്റെ തെക്കന്‍ തീരവും കേരള തീരപ്രദേശവും.
    • പടിഞ്ഞാറന്‍ തീരപ്രദേശത്തിന്റെ തെക്ക് ഭാഗം അറിയപ്പെടുന്നത്- മലബാര്‍ തീരം
    • ലഗൂണുകള്‍ കാണപ്പെടുന്ന തീരപ്രദേശം- മലബാര്‍ തീരം
    • വടക്കന്‍ മലബാര്‍ തീരം അറിയപ്പെടുന്നത്- കര്‍ണാടക തീരം

    ECONOMICS

    10. Budget


     ബജറ്റ് 
    • വരവും ചെലവും തുല്യമായി വരുന്ന ബജറ്റാണ്- സന്തുലിത ബജറ്റ് (Balanced Budget)
    • വരുമാനം ചെലവിനേക്കാള്‍ കൂടുതലുള്ള ബജറ്റാണ്- മിച്ച ബജറ്റ് (Surplus Budget)
    • വരവിനേക്കാള്‍ ചെലവ് കൂടുമ്പോഴുള്ള ബജറ്റാണ്- കമ്മി ബജറ്റ് (Deficit Budget)
    • ബജറ്റിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്- 112-ാം അനുച്ഛേദം
    • ബജറ്റ് എന്നതിനു പകരമായി ഭരണഘടനയില്‍ ഉപയോഗിച്ചിരിക്കുന്ന പ്രയോഗം- വാര്‍ഷിക സാമ്പത്തിക പ്രസ്ഥാവന (Annual Financial Statement)
    • ഇന്ത്യന്‍ ബജറ്റിന്റെ പിതാവ്- പി.സി.മഹലനോബിസ്
    • ബ്രിട്ടീഷ് ഇന്ത്യയില്‍ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്- കാനിഗ്പ്രഭുവിന്റെ കാലത്ത് (1860)
    • ബ്രിട്ടീഷ് ഇന്ത്യയില്‍ ആദ്യ ബജറ്റ് അവതരിപ്പിച്ചത്- ജയിംസ് വില്‍സണ്‍ (1860 ഫെബ്രുവരി 29)
    • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്- ആര്‍.കെ ഷണ്‍മുഖം ചെട്ടി (1947 നവംബര്‍ 26)
    • ഇന്ത്യന്‍ റിപ്പപ്ലിക്കിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്- ജോണ്‍ മത്തായി (1950 ഫെബ്രുവരി 28)
    • ഇടക്കാല ബജറ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്- ഷണ്‍മുഖം ചെട്ടി 
    • ഇന്ത്യയില്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ച ആദ്യ ധനമന്ത്രി- സി.ഡി. ദേശ്മുഖ് (1951-1952)
    • തുടര്‍ച്ചയായി ഏറ്റവുമധികം പൊതുബജറ്റുകള്‍ അവതരിപ്പിച്ച കേന്ദ്രധനമന്ത്രി- സി.ഡി.ദേശ്മുഖ് (7തവണ)
    • ഇന്ത്യന്‍ യൂണിയന്റെ ആദ്യ റെയില്‍വേ ബജറ്റ് അവതരിപ്പിച്ചത്- ജോണ്‍ മത്തായി
    • ഇന്ത്യയിലെ അവസാന റെയില്‍വേ ബജറ്റ് അവതരിപ്പിച്ചത്- സുരേഷ് പ്രഭു (2016 ഫെബ്രുവരി 25) 
    • പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രി- മൊറാര്‍ജി ദേശായി (10 എണ്ണം)
    • പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച രണ്ടാമത്തെ ധനമന്ത്രി- പി.ചിദംബരം (9 എണ്ണം)
    ഒരൊറ്റ ബജറ്റ്
    • ബജറ്റിനെ ജനറല്‍ ബജറ്റ്, റെയില്‍വെ ബജറ്റ് എന്നിങ്ങനെ രണ്ടായി തിരിച്ച വര്‍ഷം- 1924 (1921-ലെ ആക്‌വര്‍ത്ത് കമ്മീഷന്റെ ശിപാര്‍ശപ്രകാരം)
    • കേന്ദ്ര പൊതുബജറ്റും, റെയില്‍വേ ബജറ്റും ലയിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്- 2016 സെപ്തംബര്‍ 21
    • റെയില്‍വേ ബജറ്റും പൊതുബജറ്റും ഒന്നിപ്പിക്കാന്‍ ശിപാര്‍ശ ചെയ്ത കമ്മിറ്റി- ബിബേക് ദബ്രോയ് കമ്മിറ്റി
    • പൊതുബജറ്റും, റെയില്‍വേ ബജറ്റും ഒന്നിച്ച് അവതരിപ്പിച്ചത്- 2017 ഫെബ്രുവരി 1
    കേന്ദ്ര ബജറ്റ്
    • 2021-22 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് - നിര്‍മ്മല സീതാരാമന്‍ (2021 ഫെബ്രുവരി 1)
    • ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് - നിര്‍മ്മല സീതാരാമന്‍ (രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ ബജറ്റ്)
    • പോഷക ആഹാരക്കുറവ് പരിഹരിക്കുന്നതിനും സമൂഹത്തിലെ എല്ലാ ജന വിഭാഗങ്ങള്‍ക്കും പോഷക ആഹാരം ഉറപ്പാക്കുന്നതിനുമായി നിലവിലുള്ള പോഷന്‍ അഭിയാന്‍ പദ്ധതിയും സപ്ലിമെന്ററി ന്യൂട്രീഷന്‍ പ്രോഗ്രാമും ലയിപ്പിച്ചു കൊണ്ട് നിലവില്‍ വരുന്ന പദ്ധതി- മിഷന്‍ പോഷണ്‍ 2.0
    • ഇന്ത്യന്‍ ടെക്‌സ്‌റ്റൈയില്‍ വ്യവസായം ആഗോള തലത്തില്‍ ഉയര്‍ത്തുന്നതിനായും വന്‍കിട നിക്ഷേപങ്ങള്‍ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതിനായും ഏഴ് ടെക്‌സ്‌റ്റൈയില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതി- Mega Investment Textiels Park (MITRA)
    കേരള ബജറ്റിലൂടെ
    • കേരളത്തില്‍ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്- സി.അച്യുതമേനോന്‍
    • കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ചത്- കെ.എം മാണി (13)
    • കേരള നിയമസഭയില്‍  ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത്- തോമസ് ഐസക് (ധനകാര്യ മന്ത്രി)
    • 'കേരളം മണ്ണും മനുഷ്യനും' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്- ഡോ.തോമസ് ഐസക്
    • 2021-2022 ലെ കേരള ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചത് - തോമസ് ഐസക് (ധനകാര്യമന്ത്രി)
    • ബജറ്റ് അവതരിപ്പിച്ച ദിവസം- 2021 ജനുവരി 15
    • ബജറ്റ് പ്രസംഗത്തിന്റെ ദൈര്‍ഘ്യം- 3 മണിക്കൂര്‍ 18 മിനിറ്റ്
    • കേരളത്തില്‍ ബജറ്റ് അവതരിപ്പിച്ച ആദ്യ മുഖ്യമന്ത്രി- ആര്‍.ശങ്കര്‍ 

      SCIENCE & TECHNOLOGY

      10. Health and Community
       
      നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (NHM)
      • ഇന്ത്യയുടെ പോഷക ആഹാരക്കുറവ് പരിഹരിക്കാനുള്ള ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ആരോഗ്യ ദൗത്യം-നാഷണല്‍ ഹെല്‍ത്ത് മിഷന്‍
      • ദേശീയ ആരോഗ്യദൗത്യത്തിന്റെ നാല് ഘടകങ്ങള്‍: ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം (NRHM), ദേശീയ നഗര ആരോഗ്യദൗത്യം (NUHM), തൃതീയ പരിചരണ പരിപാടികള്‍ (Tertiary Care Programmes), ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായുള്ള മാനവവിഭവശേഷി (Human Resources for Health & Medical Education)
      • രോഗനിയന്ത്രണ പരിപാടികള്‍, രോഗപ്രതിരോധം, സ്ഥാപന ഡെലിവറി എന്നീ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്- അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ് (ASHA)
      • ആശുപത്രിയില്‍ രോഗികള്‍ക്ക് നല്ല സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്നത് - രോഗി കല്യാണ്‍ സമിതി/ ആശുപത്രി മാനേജ്‌മെന്റ് 
      • പൊതുസേവന നിരീക്ഷണവും ആസൂത്രണവും പ്രധാന അജണ്ടയാക്കിക്കൊണ്ട് പഞ്ചായത്തീരാജില്‍ നിന്നുള്ള അംഗങ്ങള്‍ ചേര്‍ന്നു നിര്‍മ്മിച്ച സംരഭം- വില്ലേജ് ഹെല്‍ത്ത് സാനിറ്റേഷന്‍ ആന്റ് ന്യൂട്രീഷന്‍ കമ്മിറ്റി (VHSNC)
      • മാതൃ മരണനിരക്ക്  കുറയ്ക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ ആരോഗ്യ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഗര്‍ഭിണികളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി- ജനനി സുരക്ഷായോജന (JSY)
      • പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യ നിരക്കില്‍ പ്രസവവും ഒരു വയസ്സില്‍ താഴെയുള്ള രോഗികളായ ശിശുക്കള്‍ക്ക് സൗജന്യ ആരോഗ്യ സേവനങ്ങളും നടപ്പിലാക്കുന്ന പദ്ധതി- ജനനി ശിശു സുരക്ഷാകാര്യക്രം (JSSY)
      • ശുചിത്വം, മാലിന്യ സംസ്‌കരണം, അണുബാധ നിയന്ത്രണം തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട പൊതുജനാരോഗ്യ പരിപാടി- കയാകാല്‍പ്പ് ഇനിഷേറ്റീവ്
      • അടിസ്ഥാനപരമായ ആരോഗ്യ സംരക്ഷണം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്ഥാപനം- പ്രാഥമിക ആരോഗ്യ കേന്ദ്രം (PHC)
      • ഇന്ത്യയില്‍ പ്രാഥമിക ആരോഗ്യം എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ച കമ്മിറ്റി- ഭോര്‍ കമ്മിറ്റി, 1946
      നാഷണല്‍ ആയുഷ് മിഷന്‍ (NAM)
      • കേന്ദ്ര ഗവണ്‍മെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആയുഷ് വകുപ്പ് 2014-ല്‍ ആരംഭിച്ച പദ്ധതി
      • ആയുര്‍വേദം, സിദ്ധ, യുനാനി, ഹോമിയോപതി എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള പദ്ധതിയാണ് ആയുഷ്
      ആയുഷ്മാന്‍ ഭാരത്
      • പ്രഥമിക, ദ്വിതീയ, തൃതീയ തലങ്ങളിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ആരംഭിച്ച പദ്ധതി- ആയുഷ്മാന്‍ ഭാരത് 
      • ആയുഷ്മാന്‍ ഭാരത് ആരംഭിച്ച വര്‍ഷം- 2018
      • ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ധനസഹായ ആരോഗ്യ പദ്ധതി- ആയുഷ്മാന്‍ ഭാരത്
      • മോദി കെയര്‍ എന്നറിയപ്പെടുന്ന പദ്ധതി- ആയുഷ്മാന്‍ ഭാരത്
      • ആയുഷ്മാന്‍ ഭാരതിന്റെ രണ്ട് ഘടകങ്ങള്‍- ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതി (പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന)
      • ആരോഗ്യ ക്ഷേമ കേന്ദ്രങ്ങള്‍ (HWC)
      വാക്‌സിനേഷന്‍

      • രോഗപ്രതിരോധശേഷിയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര രേഖ-ഇമ്മ്യൂണോളജി (Immunnology)
      • ഇമ്മ്യൂണോളജിയുടെ പിതാവ്- എഡ്വേര്‍ഡ് ജന്നര്‍
      • പ്രതിരോധ കുത്തിവെയ്പ്പിലൂടെ ലോകത്തില്‍ നിന്നും തുടച്ചുമാറ്റപ്പെട്ട ആദ്യ രോഗം- വസൂരി (Small Pox)
      • വസൂരി വാക്‌സിന്‍ കണ്ടെത്തിയത്- എഡ്വേര്‍ഡ് ജന്നര്‍
      • ട്രിപ്പിള്‍ വാക്‌സിന്‍ (ഡി.പി.റ്റി) നല്‍കുന്നത് ഡിഫ്ത്തീരിയ,  പെര്‍ട്ടൂസിസ് (വില്ലന്‍ചുമ), ടെറ്റനസ് എന്നീ രോഗങ്ങളെ പ്രതിരോധിക്കാനാണ്.
      • ക്ഷയ രോഗത്തെ പ്രതിരോധിക്കാനായി നല്‍കുന്ന വാക്‌സിന്‍- ബി.സി.ജി (Bacillus Calmette Guerin)
      • ശരീരത്തില്‍ മുറിവുണ്ടാകുമ്പോള്‍ നല്‍കുന്ന പ്രധിരോധ കുത്തി വെയ്പ്പ്- റ്റി.റ്റി (Tetanus Toxoid)