DAY-3






CURRENT AFFAIR




3. അക്കിത്തം അച്ചുതന്‍ നമ്പൂതിരി
  • ജ്ഞാനപീഠം നേടുന്ന എത്രാമത്തെ മലയാളിയാണ് അക്കിത്തം - 6 മത്തെ.
  • മുൻ ജേതാക്കൾ*

        1. ജി ശങ്കരക്കുറുപ്പ്-1965( ആദ്യത്തെ ജ്ഞാനപീഠം)
        2. എസ് കെ പൊറ്റക്കാട്- 1980
        3. തകഴി ശിവശങ്കരപ്പിള്ള-1984
        4. എം ടി വാസുദേവൻ നായർ-1995
        5. ഒ.എൻ.വി കുറുപ്പ്- 2007

  • അക്കിത്തത്തിന്റെ പ്രധാന കൃതികൾ
    ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം
    അരങ്ങേറ്റം
    മധുവിധു
    മധുവിധുവിനു ശേഷം
    പഞ്ചവർണ്ണ കിളി കൾ
             മനസ്സാക്ഷിയുടെ പൂക്കൾ ...

  • പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ ജനിച്ചു.
  • കുട്ടികളുടെ മഹാകവി എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
  • മലയാളത്തിന്റെ ഋഷി കവിയെന്ന് അറിയപ്പെടുന്നു.
  • പ്രശസ്തമായ വരികള്‍-

  • 'വെളിച്ചം ദഃഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം'

  • 'ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി ഞാന്‍ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവി- ലായിരം സൗരമണ്ഡലം.'

  • 'തോക്കിനും വാളിനും വേണ്ടി ചെലവിട്ടോരിരുമ്പുകള്‍ ഉരുക്കിവാര്‍ത്തെടുക്കാവു ബലമുള്ള കലപ്പകള്‍'.

  • ഗാന്ധിജിയെക്കുറിച്ച് അക്കിത്തം രചിച്ച മഹാകാവ്യം? - ധര്‍മ്മസൂര്യന്‍


ENGLISH

3. NOUN, ADJECTIVE, VERB & ADVERB (Parts of Speech)




GEOGRAPHY

 അന്തരീക്ഷമര്‍ദ്ദവും കാറ്റും

  • അന്തരീക്ഷ വായു യൂണിറ്റ് വിസ്തീര്‍ണത്തില്‍ പ്രയോഗിക്കുന്ന ബലമാണ് - അന്തരീക്ഷമര്‍ദ്ദം
  • അന്തരീക്ഷമര്‍ദ്ദത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ - താപം, ഉയരം, ആര്‍ദ്രത
  • അന്തരീക്ഷമര്‍ദ്ദം അളക്കുന്നതിനുള്ള ഏകകങ്ങള്‍ - മില്ലീബാര്‍, ഹെക്ടോപാസ്‌കല്‍
  • അന്തരീക്ഷമര്‍ദ്ദം അളക്കാന്‍ ഉപയോഗിക്കന്ന ഉപകരണങ്ങള്‍ - മെര്‍ക്കുറിക് ബാരോമീറ്റര്‍, രാസ ബാരോമീറ്റര്‍, അനറോയിഡ് ബാരോമീറ്റര്‍
  • ബാരോമീറ്റര്‍ കണ്ടുപിടിച്ചത് - ടോറി സെല്ലി (ഇറ്റലി)
  • ശരാശരി അന്തരീക്ഷമര്‍ദ്ദത്തില്‍ സ്ഫടികക്കുഴലിലെ രസത്തിന്റെ നിരപ്പ് - 76 സെ.മീ
  • ഭൗമോപരിതലത്തില്‍ വായു ചെലുത്തുന്ന ശരാശരി ഭാരം - 1034 മില്ലിഗ്രാം
  • സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷമര്‍ദ്ദം - 1013.2 hPa/മില്ലിബാര്‍ 




  • ഒരേ അന്തരീക്ഷമര്‍ദ്ദമുള്ള സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് വരയ്ക്കുന്ന സാങ്കല്‍പിക രേഖകള്‍ - സമമര്‍ദ്ദരേഖകള്‍ (Isobars)
  • ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു പ്രദേശത്ത് അന്തരീക്ഷമര്‍ദ്ദം കൂടുതലാണങ്കില്‍ അവിടെ - ഉച്ചമര്‍ദ്ദമേഖല  (High pressure area) യായിരിക്കും.
  • ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു പ്രദേശത്ത് അന്തരീക്ഷമര്‍ദ്ദം കുറവാണെങ്കില്‍ അവിടെ ന്യൂനമര്‍ദ്ദമേഖല (Low pressure area)യായിരിക്കും
  • ഭൂമിയില്‍ ഒരേ അന്തരീക്ഷമര്‍ദ്ദം അനുഭവപ്പെടുന്ന അക്ഷാംശ രേഖകള്‍ അറിയപ്പെടുന്നത് - ആഗോള മര്‍ദ്ദമേഖലകള്‍ (Global Pressure belts)
  • ബാരോമീറ്ററിന്റെ നിരപ്പ് ഉയരുന്നത് എന്തിനെ സൂചിപ്പിക്കുന്നു - പ്രസന്നമായ കാലാവസ്ഥ
  • ബാരോമീറ്ററിന്റെ നിരപ്പ് പെട്ടെന്ന് താഴുന്നത് എന്തിനെ സൂചിപ്പിക്കുന്നു - കൊടുങ്കാറ്റിനെ
മര്‍ദ്ദമേഖലകള്‍
  • ഭൂമിയില്‍ ഒരേ അന്തരീക്ഷ മര്‍ദ്ദം അനുഭവപ്പെടുന്ന അക്ഷാംശ മേഖലകള്‍ അറിയപ്പെടുന്നത് - ആഗോള മര്‍ദ്ദമേഖലകള്‍ (Global Pressure belts)
  • നിര്‍വാതമേഖല (Doldrums)എന്ന് അറിയപ്പെടുന്ന മേഖല - മധ്യരേഖ ന്യൂനമര്‍ദ്ദമേഖല (Equatorial Low Pressure Belt)
  • വര്‍ഷം മുഴുവന്‍ സൂര്യ രശ്മികള്‍ ലംബമായി പതിക്കുന്ന മേഖല - മധ്യ രേഖാ ന്യൂനമര്‍ദ്ദ മേഖല
  • ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന മേഖല - മധ്യരേഖാ ന്യൂനമര്‍ദ്ദ മേഖല
  • പണ്ട് പായ്ക്കപ്പലുകളില്‍ സഞ്ചരിച്ചിരുന്ന യാത്രികര്‍ ഭയപ്പെട്ടിരുന്ന മേഖല - മധ്യരേഖാ ന്യൂനമര്‍ദ്ദ മേഖല
  • ഭൂമധ്യരേഖയ്ക്ക് 30ഡിഗ്രി വടക്കും 30ഡിഗ്രി തെക്കും അക്ഷാംശങ്ങളില്‍ സ്ഥിതി ചെയ്യുന്ന മര്‍ദ്ദമേഖലകള്‍- ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖല (Subtropical High Pressure Belt)
  • ഹോഴ്‌സ് ലാറ്റിറ്റിയൂഡ് (Horse Latitude) എന്ന് വിളിക്കുന്ന മര്‍ദ്ദമേഖല- ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖല (300N)
  • ഭൂമധ്യരേഖയ്ക്ക് 60ഡിഗ്രി വടക്കും 60ഡിഗ്രി തെക്കും അക്ഷാംശങ്ങളില്‍ സ്ഥിതി ചെയ്യുന്ന മര്‍ദ്ദ മേഖലകള്‍ - ഉപധ്രുവീയ ന്യൂന മര്‍ദ്ദമേഖലകള്‍ (Sub Polar Low Pressure Belt)
  • ഉപധ്രുവീയ ഉച്ച മര്‍ദ്ദമേഖലകളുടെ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന പ്രഭാവം - കൊറിയോലിസ് ബലം
  • ധ്രുവപ്രദേശത്ത് അനുഭവപ്പെടുന്ന മര്‍ദ്ദമേഖല - ധ്രുവീയ ഉച്ച മര്‍ദ്ദമേഖല ( Polar High Pressure Belt)
  • ഏറ്റവും കുറച്ച് താപം ലഭിക്കുന്ന മര്‍ദ്ദമേഖല - ധ്രുവീയ ഉച്ച മര്‍ദ്ദമേഖല






കാറ്റ്
  • മര്‍ദ്ദം കൂടിയ പ്രദേശങ്ങളില്‍ നിന്ന് മര്‍ദ്ദം കുറഞ്ഞ പ്രദേശങ്ങളിലേക്കുള്ള വായുവിന്റെ തിരശ്ചീന ചലനമാണ് - കാറ്റ്
  • കാറ്റിനെക്കുറിച്ചുള്ള പഠനം - അനിമോളജി
  • കാറ്റിന്റെ വേഗതയേയും ദിശയേയും സ്വാധീനിക്കുന്ന ഘടകങ്ങള്‍ - മര്‍ദ്ദചരിവുമാനബലം (Pressure gradient force) , കൊറിയോലിസ് പ്രഭാവം (Coriolis Force) , ഘര്‍ഷണം (Friction)
  • കാറ്റിന്റെ ദിശ അറിയാന്‍ സഹായിക്കുന്ന ഉപകരണം- വിന്‍ഡ്‌വെയ്ന്‍
  • കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണം - അനിമോമീറ്റര്‍
ആഗോളവാതങ്ങള്‍ (Plantarywinds)
  • ആഗോളവാതങ്ങള്‍ മൂന്നുതരം - 1. വാണിജ്യ വാതങ്ങള്‍ (Trade Winds) 2. പശ്ചിമ വാതങ്ങള്‍ (Westerlies) 3. ധ്രുവീയ വാതങ്ങള്‍ (Polar Easterlies)

വാണിജ്യ വാതങ്ങള്‍
  •  ഭൂമധ്യരേഖയ്ക്ക് ഇരുവശവും 30അക്ഷാംശ മേഖലയില്‍ നിന്ന് 0അക്ഷാംശ മേഖലയില്‍ വീശുന്ന സ്ഥിരവാതങ്ങളാണ് വാണിജ്യ വാതങ്ങള്‍.
  • Easterlies എന്നും അറിയപ്പെടുന്നു.
  • നാവികര്‍ കപ്പല്‍ യാത്രക്ക് ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരിക്കുന്നത് വാണിജ്യ വാതങ്ങളെയാണ്. 
  • ഭൂമധ്യരേഖയ്ക്ക് ഇരുവശവും 300 അക്ഷാംശ മേഖലയില്‍ നിന്ന് 600 അക്ഷാംശ മേഖലയില്‍ വീശുന്ന സ്ഥിരവാതങ്ങളാണ് പശ്ചിമ വാതങ്ങള്‍.
  • പശ്ചിമ വാതങ്ങള്‍ ബ്രേവ് വെസ്റ്റ് വിന്‍ഡ്ന്നും റിയപ്പെടുന്നു.
  • ദക്ഷിണാര്‍ദ്ധഗോളത്തിലെ വിശാലമായ സമുദ്രങ്ങളിലൂടെ ആഞ്ഞുവീശുന്ന പശ്ചിമ വാതങ്ങള്‍ -3
  • 1. അലറുന്ന നാല്‍പതുകള്‍ (Roring Forties) 400 തെക്ക് അക്ഷാംശങ്ങള്‍
  • 2. കഠോരമായ അന്‍പതുകള്‍ (Furious Fifteies) 500 തെക്ക് അക്ഷാംശങ്ങള്‍
  • 3.അലമുറയിടുന്ന അറുപതുകള്‍ (Screaming/Shrieking Sixties) 600 തെക്ക് അക്ഷാംശങ്ങള്‍
  • ബ്രസീലില്‍ നിന്നും ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ ദക്ഷിണാഫ്രിക്കയിത്താന്‍ വാസ്‌കോഡഗാമയെ സഹായിച്ച ആഗോളവാതം- പശ്ചിമ വാതം ധ്രുവീയ പൂര്‍വ്വവാതങ്ങള്‍ (Polar Easterlies winds)
  •  900 അക്ഷാംശമേഖലയില്‍ നിന്ന് 600 അക്ഷാംശ മേഖലയില്‍ വീശുന്ന സ്ഥിരവാതങ്ങളാണ് ധ്രുവീയ വാതങ്ങള്‍
  • ഏറ്റവും ശക്തിയായി വീശുന്ന കാറ്റുകള്‍
  • വടക്കെ അമേരിക്ക, വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, റഷ്യ എന്നീ മേഖലകളിലെ കാലാവസ്ഥ നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന കാറ്റുകള്‍-ധ്രുവീയ പൂര്‍വ്വവാതങ്ങള്‍

കാലിക വാതങ്ങള്‍ (Periodic Winds)

  • നിശ്ചിത ഇടവേളകളില്‍ മാത്രം ആവര്‍ത്തിക്കുന്ന കാറ്റുകള്‍
  • കാലികവാതങ്ങള്‍ക്ക് ഉദാഹരണങ്ങള്‍- മണ്‍സൂണ്‍ കാറ്റ്, പര്‍വ്വതക്കാറ്റ്, താഴ്‌വരക്കാറ്റ്, കരക്കാറ്റ്, കടല്‍ക്കാറ്റ് 
  • ഒരു വര്‍ഷക്കാലയളവിനുള്ളില്‍ കാറ്റിന്റെ ഗതി വിപരീതമാകുന്ന പ്രതിഭാസം- മണ്‍സൂണ്‍
  • മണ്‍സൂണ്‍ എന്ന പദം രൂപം കൊണ്ടത്- മൗസിം എന്ന അറബി പദത്തില്‍ നിന്ന്
  • മൗസിം എന്ന വാക്കിനര്‍ത്ഥം- ഋതുക്കള്‍
  • മണ്‍സൂണ്‍ എന്ന വാക്കിന്റെ അര്‍ത്ഥം- കാലത്തിനൊത്ത് ദിശമാറുന്ന കാറ്റുകള്‍
  • മണ്‍സൂണ്‍ കാറ്റുകളുടെ ഗതിമാറ്റം ആദ്യമായി നിരീക്ഷിച്ച ഗ്രീക്ക് നാവികന്‍- ഹിപ്പാലസ് (എ.ഡി.45)
  • പകല്‍ സമയത്ത് കടലിനു മുകളില്‍ നിന്ന് തീരത്തേക്ക് വീശുന്ന കാറ്റ് അറിയപ്പെടുന്നത്- കടല്‍ക്കാറ്റ് (Sea breeze)
  • രാത്രി കാലങ്ങളില്‍ കരയില്‍ നിന്ന് കടലിലേക്ക് വീശുന്ന കാറ്റ് അറിയപ്പെടുന്നത്- കരക്കാറ്റ് (Land breeze)
  • പകല്‍ സമയത്ത് താഴ്‌വരയില്‍  നിന്ന് പര്‍വ്വതച്ചരിവുകളിലൂടെ വീശുന്ന കാറ്റ് അറിയപ്പെടുന്നത്- താഴ്‌വരക്കാറ്റ് (Valley breexe)
  • രാത്രി കാലങ്ങളില്‍ പര്‍വ്വതങ്ങളില്‍  നിന്നും തീരത്തേക്ക് വീശുന്ന കാറ്റ് അറിയപ്പെടുന്നത്- പര്‍വ്വതക്കാറ്റ് (Mountain breeze)


പ്രാദേശികവാതങ്ങള്‍ (Local Winds)

  • മറ്റ് കാറ്റുകളെ അപേക്ഷിച്ച് താരതമ്യേന ചെറിയ പ്രദേശത്ത് മാത്രമായി അനുഭവപ്പെടുന്ന കാറ്റുകളാണ്-പ്രാദേശികവാതങ്ങള്‍ 
  • ചിനുക്ക്, ഹര്‍മാറ്റന്‍, ഫൊന്‍, ലൂ, മാംഗോഷവര്‍, കാല്‍ബൈശാഖി എന്നിവ പ്രാദേശികവാതങ്ങളാണ്.
  • സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ മലബാര്‍ തീരത്ത് വീശുന്ന പ്രാദേശികവാതം- എലിഫന്റ

കാല്‍ബൈശാഖി

  • അസാം, ബംഗാള്‍ എന്നിവിടങ്ങളിലുണ്ടാകുന്ന ഇടിയോടുകൂടിയ പേമാരി- കാല്‍ബൈശാഖി (Kalbaishakhi)
  • നോര്‍വെസ്റ്ററുകള്‍ എന്നറിയപ്പെടുന്നു.
  • അസ്സാമില്‍ ബര്‍ദോയി ചില എന്നറിയപ്പെടുന്നു.

ലൂ

  • ഉത്തരേന്ത്യന്‍ സമതലങ്ങളില്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ വീശുന്ന ഉഷ്ണക്കാറ്റ്-   ലൂ
  • ഇന്ത്യയില്‍ സൂര്യാഘാതത്തിനു കാരണമാകുന്ന കാറ്റ്- ലൂ

മംഗോഷവേഴ്‌സ്

  • ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയില്‍ വീശുന്ന പ്രാദേശിക വാതം.
  • മാമ്പഴങ്ങള്‍ പൊഴിയുന്നതിന് കാരണമായ കാറ്റുകള്‍.
  • കര്‍ണ്ണാടകയിലെ കാപ്പിത്തോട്ടങ്ങളില്‍ മഴ പെയ്യിക്കുന്നതിനാല്‍ ചെറിബ്ലോസം എന്നും അറിയപ്പെടുന്നു.

ചിനുക്ക്

  • വടക്കേ അമേരിക്കയിലെ റോക്കി പര്‍വ്വതനിരയുടെ കിഴക്കന്‍ ചരിവിലൂടെ വീശുന്ന ഉഷ്ണക്കാറ്റ്-  ചിനൂക്ക്‌ (Chinook)
  • മഞ്ഞുനീതി എന്നര്‍ത്ഥം വരുന്ന പ്രാദേശിക വാതം - ചിനൂക്ക്‌
  • കനേഡിയന്‍ സമതലങ്ങളില്‍ നിന്ന് ഗോതമ്പ് കൃഷിയ്ക്ക് അനുയോജ്യമായ കാറ്റ്- ചിനൂക്ക്

ഫൊന്‍

  • യുറോപ്പിലെ ആല്‍പ്‌സ് പര്‍വ്വതനിര കടന്ന് വടക്കന്‍ താഴ്‌വരയിലേക്ക് വീശുന്ന ഉഷ്ണക്കാറ്റ് - ഫൊന്‍ (Foehn)
  • യൂറോപ്യന്‍ ചിനുക്ക് എന്നറിയപ്പെടുന്ന ഉഷ്ണക്കാറ്റ്.
  • യൂറോപ്പില്‍ മുന്തിരി കൃഷിയ്ക്ക് സഹായകമാകുന്ന പ്രാദേശിക വാതം

ഹര്‍മാറ്റന്‍
  • ആഫ്രിക്കയിലെ സഹാറ മരുഭൂമിയില്‍ നിന്നും പടിഞ്ഞാറന്‍ ആഫ്രിക്കയിലെക്ക് വീശുന്ന ഉഷ്ണക്കാറ്റ്- ഹര്‍മാറ്റന്‍ (Harmattan)
  • ഡോക്ടര്‍ എന്നറിയപ്പെടുന്ന പ്രാദേശിക വാതം - ഹര്‍മാറ്റന്‍

മിസ്ട്രല്‍
  • ആല്‍പ്‌സ് പര്‍വ്വത നിരയില്‍ നിന്ന് റോണ്‍ താഴ്‌വരയിലൂടെ മെഡിറ്ററേനിയന്‍ കടലിലേക്ക് വീശുന്ന ശീതക്കാറ്റ്.
  • സസ്യങ്ങളെ ഏറ്റവും അധികം സ്വാധീനിക്കുന്ന ശീതക്കാറ്റ്

അസ്ഥിരവാതങ്ങള്‍ (Variable Winds)


  • ചില പ്രത്യേക അന്തരീക്ഷാവസ്ഥകളില്‍ രൂപം കൊള്ളുന്നതും തികച്ചും വ്യത്യസ്ത സ്വഭാവ സവിശേഷതകളോടുകൂടിയതുമായ കാറ്റുകള്‍.
  • അസ്ഥിരവാതങ്ങള്‍ക്കുദാഹരണമാണ്- ചക്രവാതങ്ങള്‍,പ്രതിചക്രവാതങ്ങള്‍
  • അന്തരീക്ഷത്തില്‍ ഒരു ന്യൂനമര്‍ദ്ദ പ്രദേശത്തു നിന്നും ചുറ്റുമുള്ള ഉച്ചമര്‍ദ്ദ പ്രദേശങ്ങളിലേക്ക് ശക്തമായി കാറ്റ് വീശുന്ന പ്രതിഭാസം- ചക്രവാതങ്ങള്‍ (Cyclones)
  • ഉച്ചമര്‍ദ്ദ കേന്ദ്രങ്ങളില്‍ നിന്നും ചുറ്റുമുള്ള ന്യൂനമര്‍ദ്ദ പ്രദേശങ്ങളിലേക്ക് ശക്തമായി കാറ്റ് ചുറ്റി വീശുന്ന പ്രതിഭാസം- പ്രതിചക്ര വാതങ്ങള്‍ (Anti Cyclones)
  • സൈക്ലോണ്‍ എന്ന വാക്കുണ്ടായത് പാമ്പിന്റെ ചുരുള്‍ എന്നര്‍ത്ഥം വരുന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ്.
  • 'V' ആകൃതിയില്‍ രൂപം കൊണ്ടുള്ള ചക്രവാതങ്ങളാണ്-  മിതോഷ്ണമേഖല ചക്രവാതങ്ങള്‍.
  • ഫണല്‍(ചോര്‍പ്പ്) ആകൃതിയില്‍ കാണപ്പെടുന്ന ചക്രവാതം-ടൊര്‍ണാഡോ
  • എറ്റവും പ്രക്ഷുബ്ദമായ അന്തരീക്ഷ പ്രതിഭാസം- ടൊര്‍ണാഡോ
  • ടൊര്‍ണാഡോയുമായി ബന്ധപ്പെട്ടിരിക്കുന്ന മേഘം- ക്യുമുലോ നിംബസ്
  • ലോകത്തില്‍ ഏറ്റവും കൂടുതല്‍ ടൊര്‍ണാഡോകള്‍ വീശുന്ന രാജ്യം- അമേരിക്ക
  • ടൊര്‍ണാഡോ കടന്നുപോകുന്ന പാത- ഡാമേജ് പത്ത്
  • ടൊര്‍ണാഡോയുടെ തീവ്രത അളക്കാന്‍ ഉപയോഗിക്കുന്ന സ്‌കെയില്‍- ഫുജിതാ സ്‌കെയില്‍






ECONOMICS




ഇന്ത്യന്‍ സാമ്പത്തിക ആസൂത്രണം

  • ഇന്ത്യന്‍ ആസൂത്രണത്തിന്റെ പിതാവ്- എം.വിശ്വേശ്വരയ്യ
  • പ്ലാന്‍ഡ്്ഇക്കോണമി ഫോര്‍ ഇന്ത്യ എന്ന പ്രസിദ്ധമായ കൃതി എഴുതിയത്- എം.വിശ്വേശ്വരയ്യ
  • ഇന്ത്യന്‍ എഞ്ചിനിയറിംഗിന്റെ പിതാവ്- എം.വിശ്വേശ്വരയ്യ
  • എഞ്ചിനിയേഴ്‌സ് ദിനം- സെപ്തംബര്‍- 15
  • ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അധ്യക്ഷതയില്‍ ദേശീയ പ്ലാനിംഗ് കമ്മിറ്റി നിലവില്‍ വന്ന വര്‍ഷം-1938
  • 1944-ലെ ഗാന്ധിയന്‍ പദ്ധതി (Gandhian Plan)യുടെ ഉപജ്ഞാതാവ്- ശ്രീമന്‍ നാരായണന്‍ അഗര്‍വാള്‍
  • ഗാന്ധിയന്‍ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്റെ വക്താവ്- ജെ.സി.കുമരപ്പ
  • ഇന്ത്യന്‍ ആസൂത്രണവുമായ ബന്ധപ്പെട്ട് ജനകീയ പദ്ധതിക്ക് (പീപ്പിള്‍സ് പ്ലാന്‍-1945) രൂപം നല്‍കിയത്- എം.എന്‍.റോയ്
  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യാവസായിക നയം (Industiral Policy) പ്രഖ്യാപിച്ചതെന്ന്- 1948ഏപ്രില്‍ 6
  • സര്‍വ്വോദയ പദ്ധതി' (1950)യുടെ ഉപജ്ഞാതാവ്- ജയപ്രകാശ് നാരായണന്‍

ബോംബെ പ്ലാന്‍

  • ആസൂത്രണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ചില പ്രമുഖ വ്യവസായികള്‍ ചേര്‍ന്ന് തയ്യാറാക്കിയ ബോംബൈ പദ്ധതി (Bombay Plan)നിലവില്‍ വന്നത്- 1944
  • ബോംബൈ പദ്ധതിയ്ക്ക് നേതൃത്വം കൊടുത്തത്- അര്‍ദ്ദേശിര്‍ ദലാല്‍
  • ബോംബൈ  പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മലയാളി- ജോണ്‍ മത്തായി

ആസൂത്രണ കമ്മീഷന്‍

  • ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്നത്- 1950 മാര്‍ച്ച് 15
  • പഞ്ചവത്സര പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിരുന്നത്- ആസൂത്രണ കമ്മീഷന്‍
  • ആസൂത്രണ കമ്മീഷന്റെ ആദ്യ അദ്ധ്യക്ഷന്‍- ജവഹര്‍ലാല്‍ നെഹ്‌റു
  • ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാദ്ധ്യക്ഷന്‍- ഗുല്‍സാരിലാല്‍ നന്ദ
  • ആസൂത്രണ കമ്മീഷന്റെ അവസാനത്തെ അദ്ധ്യക്ഷന്‍- നരേന്ദ്രമോഡി
  • ആസൂത്രണ കമ്മീഷന്റെ അവസാനത്തെ ഉപാദ്ധ്യക്ഷന്‍- മൊണ്ടേംഗ്‌സിംഗ് അലുവാലിയ
  • കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് (KSPB) നിലവില്‍ വന്നത്- 1967സെപ്റ്റംബര്‍
  • സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ അദ്ധ്യക്ഷന്‍- മുഖ്യമന്ത്രി
  • KSPB യുടെ പ്രഥമ അദ്ധ്യക്ഷന്‍- ഇ.എം.എസ് നമ്പൂതിരിപ്പാട്
  • പഞ്ചവത്സര പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നത്- ദേശീയ വികസന സമിതി (NDC)

SCIENCE & TECHNOLOGY

3. Basics of everyday science



പഞ്ചസാരനിത്യജീവിതത്തില്‍.

  • നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പഞ്ചസാര - സുക്രോസ് (ടേബിള്‍ ഷുഗര്‍)
  • സുക്രോസില്‍ അടങ്ങിയിരിക്കുന്ന മോണോ സാക്കറൈഡുകള്‍- ഗ്ലൂക്കോസ്, ഫ്രക്ടോസ്

  • ബീറ്റ് ഷുഗര്‍ എന്നറിയപ്പെടുന്ന പഞ്ചസാര- സുക്രോസ്

  • പ്രകാശ സംശ്ലേഷണ ഫലമായി രൂപപ്പെടുന്ന പഞ്ചസാര- ഗ്ലൂക്കോസ്
  • എറ്റവും ലഘുവായ പഞ്ചസാര- ഗ്ലൂക്കോസ്
  • രക്തത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര- ഗ്ലൂക്കോസ്

  • അന്നജത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര- മാള്‍ട്ടോസ്
  • മാര്‍ട്ടോസില്‍ അടങ്ങിയിരിക്കുന്ന മോണോ സാക്കറൈഡുകള്‍- 2 ഗ്ലൂക്കോസ് തന്മാത്രകള്‍
  • പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര- ഫ്രക്ടോസ്
  • ലെവ്‌ലോസ് എന്നറിയപ്പെടുന്ന പഞ്ചസാര- ഫ്രക്ടോസ്
  • പാലില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര- ലാക്ടോസ്
  • ലാക്ടോസില്‍ അടങ്ങിയിരിക്കുന്ന മോണോ സാക്കറൈഡുകള്‍- ഗ്ലൂക്കോസ്, ഗാലക്ടോസ്
  • കൃത്രിമ  പഞ്ചസാരക്ക് ഉദാഹരണം- സാക്കറിന്‍, അസ്പാര്‍ട്ടം
  • സാധാരണ പഞ്ചസാരയേക്കാള്‍ 200 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര- സാക്കറിന്‍
  • സാധാരണ പഞ്ചസാരയേക്കാള്‍ 300 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര-അസ്പാര്‍ട്ടം
  • പ്രമേഹ രോഗികളില്‍ പഞ്ചസാരക്ക് പകരം ഉപയോഗിക്കുന്ന പദാര്‍ത്ഥം- അസ്പാര്‍ട്ടം
  • സാധാരണ പഞ്ചസാരയേക്കാള്‍ 600 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര- സൂക്രലോസ്
  • പെട്രോളിയത്തില്‍ നിന്നും നിര്‍മ്മിക്കുന്ന  കൃത്രിമ പഞ്ചസാര- സാക്കറിന്‍


ഔഷധങ്ങള്‍

  • അസിഡിറ്റിക്കെതിരെ ഉപയോഗിക്കുന്ന ഔഷധം- അന്റാസിഡ്
  • അലര്‍ജ്ജിക്കെതിരായി ഉപയോഗിക്കുന്ന ഔഷധങ്ങള്‍- ആന്റിഹിസ്റ്റമിന്‍
  • വേദനസംഹാരികളായി ഉപയോഗിക്കുന്ന ഔഷധം- അനാല്‍ജസിക്‌സ്
  • ശരീരത്തിന് പുറത്തുള്ള രോഗകാരികളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസ വസ്തു- ആന്റിസെപ്റ്റിക്‌സ്
  • ശരീരതാപനില കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ഔഷധം - ആന്റി പൈറെറ്റിക്
  • ആന്റിപൈററ്റികിന് ഉദാഹരണമാണ് പാരാസെറ്റമോള്‍
  • ബാക്ടരിയകളെ നശിപ്പിക്കുന്നത് - ആന്റിബയോട്ടിക്സ്
  • ചുമയ്‌ക്കെതിരേ പ്രവർത്തിക്കുന്നത് - എക്‌സ്‌പെക്‌റ്റോരന്റ് (Expectorant)

  • പാമ്പിന്‍ വിഷത്തിനെതിരെ ഉപയോഗിക്കുന്ന ഔഷധം- ആന്റിവെനം

  • ആന്റി ഡിപ്രഷന്‍ ഔഷധങ്ങളായി ഉപയോഗിക്കുന്നത്- ട്രാന്‍ക്വിലൈസര്‍
  • സൂക്ഷമ രോഗകാരികളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസ വസ്തു- ഡിസിന്‍ഫെക്റ്റ്‌സ്
  • മൂത്രത്തിലെ ഗ്ലൂക്കോസിന്റെ അളവ് കണ്ടെത്താന്‍ ഉപയോഗിക്കുന്ന ഔഷധം- ബെനഡിക്റ്റ് ലായനി
  • വിരയിളക്കാനുള്ള ഔഷധമായി ഉപയോഗിക്കുന്നത്- ആന്തല്‍മിന്റിക്
  • ഗാമാ റേ സ്‌കാനിംഗിന് ഉപയോഗിക്കുന്ന ഔഷധം- ടെക്‌നീഷ്യം 99
  • അത്ഭുത മരുന്ന് എന്നറിയപ്പെടുന്നത്- ആസ്പിരിന്‍(അസറ്റൈന്‍ സാലിസിലിക് ആസിഡ്)
                                           ***************End**************