DAY- 5






CURRENT AFFAIR




  • വൈദ്യ ശാസ്ത്ര നോബേലിന് അര്‍ഹരായവര്‍ - Harvey J. Alter, Michael Houghton, Charles M. Rice
  • ഭൗതികശാസ്ത്ര നോബേലിന് അര്‍ഹരായവര്‍ -Roger Penrose, Reinhard Genzel, Andrea Ghez
  • രസതന്ത്ര നോബേലിന് അര്‍ഹരായവര്‍ -Emmanuelle Charpentier, Jennifer A. Doudna
  • സാഹിത്യ നോബേല്‍ ജേതാവ്- Louise Glück
  • സമാധാനത്തിനുള്ള നോബേല്‍ സമ്മാനം - World Food Programme (WFP)
  • സാമ്പത്തിക ശാസ്ത്ര നോബേല്‍ ജേതാക്കള്‍ - Paul R. Milgrom, Robert B. Wilson

ENGLISH

4. Pronouns


GEOGRAPHY

8. Global Issues and Global Warming

a) ആഗോള താപനം

  • ഹരിതഗൃഹ വാതകങ്ങളുടെ തോത് ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ഭൂമിയുടെ ശരാശരി താപനിലയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവാണ്- ആഗോള താപനം (Global Warming)
  • അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ അളവ് കൂടുന്നതിന്റെ ഭാഗമായി അത് ആഗിരണം ചെയ്യുന്ന താപത്തിന്റെ അളവ് കൂടുകയും അതുമൂലം അന്തരീക്ഷം ചൂടുപിടിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ്- ഹരിതഗൃഹപ്രഭാവം (Green House Effect)
  • ഹരിതഗൃഹപ്രഭാവം കണ്ടെത്തിയത്- ജോസഫ് ഫോറിയര്‍
  • ഹരിതഗൃഹപ്രഭാവത്തിനും ആഗോള താപനത്തിനും കാരണമാകുന്ന പ്രധാന വാതകം- കാര്‍ബണ്‍ ഡൈഓക്‌സൈഡ് (CO2)

  • ഹരിതഗൃഹപ്രഭാവത്തിനും ആഗോള താപനത്തിനും കാരണമാകുന്ന മറ്റു വാതകങ്ങള്‍- മീതെയ്ന്‍, നൈട്രസ് ഓക്‌സൈഡ്, ക്ലോറോഫ്‌ളൂറോ കാര്‍ബണ്‍
  • ഹരിതഗൃഹപ്രഭാവം തടയുന്നതിനായി അന്തര്‍ദേശീയ ജപ്പാനിലെ ക്യോട്ടോ എന്ന സ്ഥലത്ത് വച്ച് ഉണ്ടാക്കിയ ഉടമ്പടി- ക്യോട്ടോ പ്രോട്ടോകോള്‍ (2012-ല്‍ ക്യോട്ടോ ഉടമ്പടിയുടെ കാലാവധി തീര്‍ന്നു)
  • ലോകത്തെ കാര്‍ബണ്‍ ഡൈഓക്‌സൈഡ് കുറയ്ക്കുവാനുള്ള 1997-ലെ ക്യോട്ടോ പ്രോട്ടോകോളിനു പകരം 2015-ല്‍ നിലവില്‍ വന്ന ഉടമ്പടി- പാരീസ് ഉടമ്പടി
  • പാരീസ് ഉടമ്പടിയില്‍ ഇന്ത്യ ഒപ്പുവെച്ച വര്‍ഷം- 2016 ഒക്ടോബര്‍ 2


b) ഓസോണ്‍ ശോഷണം

  • അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്നും ഭൂമിയെ സംരക്ഷിക്കുന്നത്- ഓസോണ്‍
  • ഓസോണ്‍ പാളിക്ക് ഏറ്റവും കൂടുതല്‍ നാശം വരുത്തുന്ന ക്ലോറോഫ്‌ളൂറോ കാര്‍ബണിലെ ഘടകം- ക്ലോറിന്‍
  • ഓസോണ്‍ നശീകരണത്തിനെതിരെ മോണ്‍ട്രിയല്‍ പ്രോട്ടോകോള്‍ നടന്ന വര്‍ഷം- 1987
  • വായുമലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമാക്കി Plant Trees, Save Environment സംരഭം ആരംഭിച്ച കേന്ദ്ര ഭരണ പ്രദേശം - ന്യൂഡല്‍ഹി
  • സമുദ്രതീരം മാലിന്യമുക്തമാക്കി വൃത്തിയായി സൂക്ഷിക്കുന്നതിനു വേണ്ടി ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ എഡ്യുക്കേഷന്റെ സഹകരണത്തെടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി- Blue Flag Certification Project


9. Maps- Topographic Maps and Signs

a) ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ

  • ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ 1802-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സര്‍വേകള്‍- നികുതി സര്‍വേ, ടോപ്പോഗ്രാഫിക്കല്‍ സര്‍വേ, ട്രിഗ്‌ണോമെട്രിക്കല്‍ സര്‍വേ
  • ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സര്‍വേകള്‍ക്ക് നേതൃത്വം നല്‍കിയത്- കേണല്‍ വില്യം ലാംറ്റണി
  • ഈസ്റ്റ് ഇന്ത്യാ കമ്പനി സര്‍വേയ്ക്കായി ഉപയോഗിച്ചിരുന്ന ഭൂസര്‍വ്വേ ഉപകരണം- തിയോഡലൈറ്റ്
  • വില്യം ലാംറ്റണിനു ശേഷം സര്‍വേയുടെ ചുമതല ഏറ്റെടുത്തത്- ജോര്‍ജ് എവറസ്റ്റ്
  • ജോര്‍ജ് എവറസ്റ്റിനോടുള്ള ആദര സൂചകമായി പില്‍ക്കാലത്ത് ഹിമാലയ നിരകളിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിക്ക് മൗണ്ട് എവറസ്റ്റ് എന്ന് പേരു നല്‍കുകയുണ്ടായി.


b) ധരാതലീയ ഭൂപടങ്ങള്‍ (Topographic Map)

  • പ്രകൃതിദത്തവും മനുഷ്യ നിര്‍മ്മിതവുമായ എല്ലാ ഭൗമോപരിതല സവിശേഷതകളെയും വളരെ സൂക്ഷ്മമായി ചിത്രീകരിക്കുന്ന ഭൂപടങ്ങള്‍- ധരാതലീയ ഭൂപടങ്ങള്‍
  • ഇന്ത്യയില്‍ ധരാതലീയ ഭൂപടങ്ങളുടെ നിര്‍മ്മാണ ചുമതല വഹിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി- സര്‍വേ ഓഫ് ഇന്ത്യ(SOI)
  • സര്‍വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം- ഡെറാഡൂണ്‍
  • ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ധരാതലീയ ഭൂപടങ്ങള്‍ അറിയപ്പെടുന്ന മറ്റൊരു പേര്- സര്‍വേ ഓഫ് ഇന്ത്യ ഭൂപടങ്ങള്‍


c) ലേ ഔട്ടും നമ്പറിംങ്ങും

  • ധരാതലീയ ഭൂപടങ്ങളിലെ നമ്പറുകള്‍ സൂചിപ്പിക്കുന്നത്- ഭൂപടം പ്രതിനിധാനം ചെയ്യുന്ന പ്രദേശത്തെ
  • ഭൂമധ്യരേഖ മുതല്‍  600 ഉത്തര-ദക്ഷിണ അക്ഷാംശങ്ങള്‍ വരെയുള്ള പ്രദേശങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന ഷീറ്റുകളുടെ എണ്ണം- 1800
  • ഉത്തര ദക്ഷിണാര്‍ധ ഗോളങ്ങളില്‍ 600മുതല്‍ 880വരെയുള്ള പ്രദേശങ്ങള്‍ ചിത്രീകരിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന ഷീറ്റുകളുടെ എണ്ണം- 420
  • ധ്രുവപ്രദേശങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്- 2 ഷീറ്റുകളില്‍
  • ലോകം മുഴുവന്‍ ചിത്രീകരിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന ഷീറ്റുകളുടെ എണ്ണം- 2222.
  • സമുദ്രങ്ങള്‍, നദികള്‍, കുളങ്ങള്‍, കിണറുകള്‍, കുഴല്‍ കിണറുകള്‍ (എപ്പോഴും ജല സാന്നിധ്യമുള്ള ജലാശയങ്ങള്‍) എന്നിവ ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന നിറം- നീല
  • കൃഷിസ്ഥലങ്ങള്‍  ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന നിറം- മഞ്ഞ (PYQ, Lab.Asst-TVM-2018)
  • പാര്‍പ്പിടങ്ങള്‍, റോഡ്, പാതകള്‍, ഗ്രിഡ്‌ലൈനുകള്‍ (ഈസ്റ്റങ്‌സും നോര്‍ത്തിങ്‌സും അവയുടെ നമ്പറുകളും) എന്നിവ ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന നിറം- ചെമപ്പ്
  • ധരാതലീയ ഭൂപടങ്ങളില്‍ ഉയരം ചിത്രീകരിച്ചിരിക്കുന്ന മാര്‍ഗങ്ങള്‍- കൊണ്ടൂര്‍ രേഖകള്‍, ഫോംലൈനുകള്‍, സ്‌പോട്ട് ഹൈറ്റ്, ട്രയാങ്കുലേറ്റഡ് ഹൈറ്റ്, ബെഞ്ച്മാര്‍ക്ക്.

കൊണ്ടൂര്‍ രേഖകള്‍

  • സമുദ്ര നിരപ്പില്‍ നിന്ന് ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മില്‍ യോജിപ്പിച്ചു വരയ്ക്കുന്ന സാങ്കല്‍പിക രേഖകള്‍- കൊണ്ടൂര്‍ രേഖകള്‍
  • ദുര്‍ഘടമായ പ്രദേശങ്ങളുടെ ഉയരം ഭൂസര്‍വ്വേയിലൂടെ കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍ ആ പ്രദേശത്തിന്റെ ഉയരം ഭൂപടങ്ങളില്‍ തുടര്‍ച്ചയില്ലാത്ത രേഖകളാല്‍ ചിത്രീകരിക്കുന്നത്- ഫോംലൈനുകള്‍
  • ഒരു പ്രത്യേക സ്ഥാനത്തിന്റെ ഉയരം കാണിക്കുന്നതിനു വേണ്ടി ഭൂപടങ്ങളില്‍ കറുത്ത ബിന്ദുവിനോട് ചേര്‍ന്ന് ഉയരത്തെ സൂചിപ്പിക്കുന്ന സംഖ്യ രേഖപ്പെടുത്തുന്നതറിയപ്പെടുന്നത്- സ്‌പോട്ട് ഹൈറ്റ്
  • ട്രിഗണോമെട്രിക്കല്‍ സര്‍വേയിലൂടെ കണ്ടെത്തിയ സ്ഥലത്തിന്റെ ഉയരം '△' ചിഹ്നത്തോടെ  ഭൂപടങ്ങളില്‍ രേഖപ്പെടുത്തുന്നത്- ട്രയാങ്കുലേറ്റഡ് ഹൈറ്റ്
  • ജലസംഭരണികള്‍, പ്രധാന കെട്ടിടങ്ങള്‍ മുതലായവയുടെ ഉയരം BM എന്ന അക്ഷരത്തോടൊപ്പം രേഖപ്പെടുത്തുന്നത്- ബെഞ്ച്മാര്‍ക്ക്



9. Remote Sensing

വിദൂര സംവേദനം 



  • ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള വിവരശേഖരണം ആരംഭിച്ച വർഷം -1960 
  • ഒരു വസ്തുവിനെയോ പ്രദേശത്തെയോ പ്രതിഭാസത്തെയോ 
  • സംബന്ധിക്കുന്ന വിവരങ്ങൾ സ്പർശബന്ധം കൂടാതെ ശേഖരിക്കുന്ന രീതി -വിദൂര സംവേദനം (Remote Sensing)
  • വിദൂര സംവേദനത്തിലൂടെ വിവരങ്ങൾ ശേഖരിക്കാനുള്ള ഉപകരണങ്ങൾ അറിയപ്പെടുന്നത് -സംവേദങ്ങൾ (Sensors)
  • സംവേദങ്ങള്‍ക്കുദാഹരണങ്ങള്‍ - ക്യാമറ ,സ്കാനർ 

  • ഊർജ്ജ ഉറവിടത്തെ അടിസ്ഥാനമാക്കി വിദൂരസംവേദനത്തെ രണ്ടായിത്തിരിക്കാം -പരോക്ഷ വിദൂര സംവിധാനം (Active Remote Sensing), പ്രത്യക്ഷ വിദൂരസംവേദനം (Active Remote Sensing)
  • സൗരോർജ്ജത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനം - പരോക്ഷ വിദൂര സംവേദനം 
  • സംവേകം പുറപ്പെടുവിക്കുന്ന കൃത്രിമമായ പ്രകാശത്തിന്റെ അഥവാ ഊർജത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനം - പ്രത്യക്ഷ വിദൂര സംവേദനം 

  • പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി  വിദൂരസംവേദനത്തെ മൂന്നായി തിരിക്കാം - ഭൂതലഛായാഗ്രഹണം , ആകാശിയ വിദൂര സംവേദനം, ഉപഗ്രഹ വിദൂരസംവിധാനം .
  • ഭൂപ്രതലത്തിൽ നിന്നും ഭൗമോപരിതലത്തിന്റെ ചിത്രങ്ങൾ ക്യാമറ ഉപയോഗിച്ച് പകർത്തുന്ന രീതി അറിയപ്പെടുന്നത് - ഭൂതലഛായാഗ്രഹണം 
  • വിമാനത്തിൽ ഉറപ്പിച്ചിട്ടുള്ള ക്യാമറകളുടെ സഹായത്തോടെ ആകാശത്തു നിന്ന് ഭൂപ്രതലത്തിന്റെ ചിത്രങ്ങൾ പകർത്തുന്ന രീതി - ആകാശിയ വിദൂരസംവേദനം 
  • കൃത്രിമ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന സംവേദകങ്ങൾ വഴി വിവരശേഖരണം നടത്തുന്ന പ്രക്രിയ - ഉപഗ്രഹ വിദൂരസംവേദനം 
  • താരതമ്യേന വിസ്‌തൃതി കുറഞ്ഞ പ്രദേശങ്ങളുടെ വിവര ശേഖരണത്തിനുപയോഗിക്കുന്നരീതി - ആകാശിയ വിദൂരസംവേദനം
  • ഓവർലാപ്പോടുകൂടിയ  ഒരു ജോഡി ആകാശീയ ചിത്രങ്ങൾ അറിയപ്പെടുന്നത് - സ്റ്റീരിയോപെയർ (Stereo pair )
  • ഓവർലാപ്പോടുകൂടിയ ആകാശീയ ചിത്രങ്ങളിൽ നിന്നും ത്രിമാനദൃശ്യം ലഭ്യമാക്കാനുപയോഗിക്കുന്ന ഉപകരണം - സ്റ്റീരിയോസ്കോപ്പ് (Stereo pair )
  • ഒരു സ്റ്റീരിയോ പെയറിനെ സ്റ്റീരിയോ സ്കോപ്പിലൂടെ വീക്ഷിക്കുമ്പോൾ ലഭ്യമാകുന്ന ത്രിമാനദൃശ്യം - സ്റ്റീരിയോ സ്കോപിക് വിഷൻ 

  • കൃത്രിമ ഉപഗ്രഹങ്ങളെ രണ്ടായി തരം തിരികാം - ഭൂസ്ഥിര ഉപഗ്രഹങ്ങൾ, സൗരസ്ഥിര ഉപഗ്രഹങ്ങൾ 
  • ഭൂമിയുടെ ഭ്രമണത്തിനൊപ്പം സഞ്ചരിക്കുന്ന ഉപഗ്രഹങ്ങൾ അറിയപ്പെടുന്നത് - ഭൂസ്ഥിര ഉപഗ്രഹങ്ങൾ 
  • ഭൂമിയിൽ നിന്ന് ഏകദേശം എത്ര കിലോമീറ്റർ ഉയരത്തിലാണ് ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സഞ്ചാരപഥം - 36000 കി.മീ 
  • വാർത്താവിനിമയത്തിനും ദിനാന്തരീക്ഷ സ്ഥിതി മനസിലാക്കുവാനും പ്രയോജനപ്പെടുത്തുന്ന ഉപഗ്രഹങ്ങൾ - ഭൂസ്ഥിര ഉപഗ്രഹങ്ങൾ 
  • ഇന്ത്യയുടെ ഇൻസാറ്റ് ഏതു താരം ഉപഗ്രഹങ്ങൾകുത്തഹരണമാണ് - ഭൂസ്ഥിര ഉപഗ്രഹങ്ങൾക്ക് 
  • ധ്രുവങ്ങൾക്ക് മുകളിലൂടെ ഭൂമിയെ വലംവയ്ക്കുന്ന ക്രിത്രിമോപഗ്രഹങ്ങൾ പൊതുവെ അറിയപ്പെടുന്ന പേര് - സൗരസ്ഥിര ഉപഗ്രഹങ്ങൾ 
  • ഭൂമിയിൽ നിന്ന് ഏകദേശം എത്ര കിലോമീറ്റർ ഉയരത്തിലാണ് സൗരസ്ഥിര ഉപഗ്രഹങ്ങളുടെ സഞ്ചാരപഥം -900 കി.മീ 
  • സൗരസ്ഥിര ഉപഗ്രഹങ്ങൾക്കുദാഹരണങ്ങൾ - IRS, Landsat (*PYQ, VEO-2019)
  • ഇന്ത്യയിൽ ഉപഗ്രഹ വിധുരസംവേദത്തിന് തുടക്കം കുറിച്ച വർഷം - 1970 
  • നാഷണൽ റിമോട്ട് സെൻസിങ് സെന്റർ (NRSC) ആദ്യ കാലത്തറിയപ്പെട്ടിരുന്ന പേര് - NRSA 
  • ഇന്ത്യയിലെ റിമോട്ട് സെൻസിങ് ഉപഗ്രഹങ്ങൾ നൽകുന്ന വിവരങ്ങളുടെ ശേഖരണം, സംഭരണം, സംസ്കരണം, വിതരണം എന്നിവയുടെഎല്ലാം പൂർണചുമതല വഹിക്കുന്നത് - നാഷണൽ റിമോർട്ട് സെൻസിങ് സെന്റർ (NRSC)
  • NRSC യുടെ ആസ്ഥാനം - ഹൈദരാബാദ് .

10. Geographic Information System
  • ഭൗമോപരിതലത്തിലെ വസ്തുക്കളുടെ അക്ഷാംശ- രേഖാംശസ്ഥാനം, ഉയരം, സമയം, എന്നിവ മനസിലാക്കാൻ സഹായിക്കുന്ന സംവിധാനം -ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം 
  • ഗതിനിർണയ സംവിധാനമായ ഗ്ലോബൽപൊസിഷൻ സിസ്റ്റം (GPS) ഏത് രാജ്യത്തിന്റർസംഭവനയാണ് - അമേരിക്ക 
  • ജി.പി.എസ്സിനു സമാനമായി ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ട ഗതി നിര്‍ണ്ണയ സംവിധാനം-ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (IRNSS)
  • സ്വന്തം  ഉപഗ്രഹങ്ങൾ  മാത്രം പ്രയോജനപ്പെടുത്തി ഇന്ത്യൻ മേഖലയുടെ സമ്പുർണ ഭൂപടനിര്മാണം എന്ന ആവശ്യത്തിലേക്കായി ഐ.എസ്.ആർ.ഒ  വികസിപ്പിച്ച ഉപഗ്രഹധിഷ്ഠിത ഭൂപട നിർമാണ സംവിധാനം -ഭുവൻ 
  • ഭുവൻ പ്രവർത്തനമാരംഭിച്ച വർഷം- 2009



ECONOMICS

5. NITI AYOG

 നീതി ആയോഗ് (National Institution for Transforming India)



  • ആസൂത്രണ കമ്മീഷന് പകരം നിലവില്‍ വന്ന സംവിധാനം- നീതി ആയോഗ് 
  • നീതി ആയോഗ്  നിലവില്‍ വന്ന തീയ്യതി- 2015ജനുവരി 1
  • നീതി ആയോഗിന്റെ ആസ്ഥാനം- ന്യൂഡല്‍ഹി
  • നീതി ആയോഗിന്റെ അധ്യക്ഷന്‍- പ്രധാനമന്ത്രി
  • നീതി ആയോഗിന്റെ പ്രഥമ അധ്യക്ഷന്‍- നരേന്ദ്രമോഡി
  • നീതി ആയോഗിന്റെ പ്രഥമ ഉപാധ്യക്ഷന്‍- അരവിന്ദ് പനഗരിയ
  • നീതി ആയോഗിന്റെ നിലവിലെ സി.ഇ.ഒ- അമിതാഭ് കാന്ത്
  • Branding India എന്ന കൃതി രചിച്ചത്- അമിതാഭ്കാന്ത്

SCIENCE & TECHNOLOGY

4. Human Body CELL & SENSE ORGANS


a) കോശം ( Cell)



b) ജ്ഞാനേന്ദ്രിയങ്ങള്‍ (Sense Organs)

***************End************************