CURRENT AFFAIR


15. Flats in Maradu (മരടിലെ ഫ്‌ളാറ്റുകള്‍)

  • കേരളത്തില്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കപ്പെട്ട ഫ്‌ളാറ്റുകള്‍ സ്ഥിതിചെയ്തിരുന്ന സ്ഥലം- കൊച്ചി
  • കേരളത്തില്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കപ്പെട്ട ആദ്യ ഫ്‌ളാറ്റ് -ഹോളിഫെയ്ത്ത് എച്ച്.ടു.ഒ(2020 ജനുവരി 11)
  • തകര്‍ക്കപ്പെട്ട ഫ്‌ളാറ്റുകളില്‍ ഏറ്റവും വലുത്- ജെയിന്‍സ് കോറല്‍ കോവ്
16. Plain Crash at Calicut Airport

  • കരിപ്പൂര്‍ വിമാനത്താവള അപകടം നടന്നത്- 2020 ആഗസ്റ്റ്-7
  • കരിപ്പൂര്‍ വിമാനത്താവളം (കോഴിക്കോട് വിമാനത്താവളം) സ്ഥിതിചെയ്യുന്ന സ്ഥലം- മലപ്പുറം
  • കരിപ്പൂര്‍ വിമാനത്താവള അപകടത്തെപ്പറ്റി അന്വേഷിക്കുന്ന സംഘത്തിന്റെ തലവന്‍- ക്യാപ്റ്റന്‍ എസ്.എസ്.ചഹാന്‍

17. Nehru Trophy Jalotsav -2019

  • 2019- നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ ഒന്നാമത് എത്തിയ വള്ളം- നടുഭാഗം ചുണ്ടന്‍ (രണ്ടാം സ്ഥാനം-ചമ്പക്കുളം ചുണ്ടന്‍)
  • ഭാഗ്യ ചിഹ്നം- പങ്കന്‍


18. Festivals


  • 31-ാമത് International Kite Festival 2020 ന്റെ വേദി- അഹമ്മദാബാദ് (ഗുജറാത്ത്)
  • 2020 ഫെബ്രുവരിയില്‍ ചരിത്രത്തിലാദ്യമായി ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ ആഘോഷിച്ച സംസ്ഥാനം- ത്രിപുര
  • 2020 ഫെബ്രുവരിയില്‍ National Organic Food Festival ന് വേദിയായത്- ന്യൂഡല്‍ഹി
  • പ്രഥമ Bharat - Bangla Paryatan Utsav Tourism Festival ന്റെ വേദി- അഗര്‍ത്തല (ഉജ്ജയന്ത കൊട്ടാരം)
  • 3-ാമത് Chitra Bharati Film Festival 2020ന് വേദിയായത്- ഗുജറാത്ത് യൂണിവേഴ്‌സിറ്റി (അഹമ്മദാബാദ്)
  • Nimad Chilli Festival 2020 ന്റെ വേദി- Kasrawad (മധ്യപ്രദേശ്)
  • 2020 മാര്‍ച്ചില്‍, അന്താരാഷ്ട്ര യോഗ ഫെസ്റ്റിവലിന് വേദിയായത് -ഋഷികേശ് (ഉത്തരാഖണ്ഡ്)
  • 4-ാമത് Global Ayurveda Festival 2020 ന് വേദിയായത്- അങ്കമാലി (കൊച്ചി)
  • 2020 മാര്‍ച്ചില്‍, 'Chapchar Kut' എന്ന ആഘോഷം നടന്ന സംസ്ഥാനം- മിസോറാം
  • 2020 മാര്‍ച്ചില്‍, 'Fagli Festival' ആഘോഷിച്ച സംസ്ഥാനം-ഹിമാചല്‍പ്രദേശ്
  • പ്രഥമ Karanji Lake Festival ന്റെ വേദി- മൈസൂര്‍
  • 2020-ല്‍ Harela Festival ആഘോഷം നടന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്
  • ഏഷ്യയിലെ ഏറ്റവും വലിയ Lake Festival എന്നറിയപ്പെടുന്ന Tehri Lake Festivel നടക്കുന്ന സ്ഥലം- ഉത്തരാഖണ്ഡ്
  • 2020 ആഗസ്റ്റില്‍, Nuakhai എന്ന കാര്‍ഷിക ആഘോഷം നടന്ന സംസ്ഥാനം- ഒഡീഷ
  • Island Tourism Festival നടന്നത്- ആന്‍ഡമാന്‍ നിക്കോബാര്‍
  • Neermahal Jal Utsav ന്റെ വേദി- ത്രിപുര
  • Naropa Festival നടന്നത്- ലഡാക്ക്
  • Ganga Kayak Festival നടന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്
  • പ്രഥമ Jammu International Film Festival 2019 നടന്നത്- ജമ്മു
  • 2020 മാര്‍ച്ചില്‍ Namaste Orchha Festival ന് വേദിയായത്- മധ്യപ്രദേശ്
  • ആദ്യ Dragon Fly Festival ന് വേദിയാകുന്ന സംസ്ഥാനം- കേരളം (തുമ്പിമഹോത്സവം 2020)
  • EKAM Festival നടന്ന സംസ്ഥാനം- മിസോറാം
  • Pink Water Lily Festival 2020 നടന്ന സംസ്ഥാനം- കേരളം


ENGLISH

9. One Word Substitution - Part (1&2/6)


Part-1

Part-2



GEOGRAPHY

15. States and its Features (Contd.)


മധ്യപ്രദേശ്

  • ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനം- മധ്യപ്രദേശ്
  • ഹോള്‍ക്കര്‍ രാജവംശത്തിന്റെ ആസ്ഥാനം- ഇന്‍ഡോര്‍
  • കാളിദാസന്റെ ജന്മ സ്ഥലം- ഉജ്ജയിനി (മധ്യപ്രദേശ്)
  • ബാലന്‍സിങ്‌റോക്‌സ്, ദുവാന്ധര്‍ വെള്ളച്ചട്ടം എന്നിവ സ്ഥിതി ചെയ്യുന്നത്- ജബല്‍പൂര്‍
  • വിസ്മയങ്ങളുടെ കുന്ന് എന്നറിയപ്പെടുന്ന ചിത്രകൂട് സ്ഥിതി ചെയ്യുന്നത്- വിന്ധ്യ-സത്പുര പര്‍വ്വത നിരയില്‍
  • ബോറി-സാത്പുര ടൈഗര്‍ റിസര്‍വ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം- മധ്യപ്രദേശ്
  • ചിത്രകൂട് കുന്നുകള്‍ സ്ഥിതിചെയ്യുന്നത്- മധ്യപ്രദേശ്
  • മധ്യപ്രദേശിലെ കൃത്രിമ തടാകം- ഭോജ്തല്‍
  • ഭോപാല്‍ നഗര സ്ഥാപകനായ രാജാവ്- ഭോജന്‍ (പരമാര വംശം)
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് സോയില്‍ സയന്‍സിന്റെ ആസ്ഥാനം- ഭോപ്പാല്‍
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റിന്റെ ആസ്ഥാനം- ഭോപ്പാല്‍
  • Central Institute of Agricultural engineering-ന്റെ ആസ്ഥാനം- ഭോപ്പാല്‍
  • ഇന്ത്യയിലെ കല-സാംസ്‌കാരിക സംഘടനയായ ഭാരത് ഭവന്‍ സ്ഥിതി ചെയ്യുന്നത്- ഭോപ്പാല്‍
  • ഭോപ്പാലിലെ ഭാരത് ഭവന്റെ ശില്‍പ്പി- ചാള്‍സ് കൊറിയ
  • ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം- മധ്യപ്രദേശ്
  • കടുവാ സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം- മധ്യപ്രദേശ്
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ്ഗക്കാരുള്ള  സംസ്ഥാനം- മധ്യപ്രദേശ്
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സോയാബീന്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം- മധ്യപ്രദേശ്
  • മധ്യപ്രദേശിലെ പ്രധാന ഗോത്രവിഭാഗങ്ങള്‍- ഗോണ്ട്‌സ്, ഭീല്‍സ്, കോര്‍കൂസ്
  • മധ്യപ്രദേശിന്റെ വ്യാവസായിക തലസ്ഥാനം- ഇന്‍ഡോര്‍
  • അവന്തി രാജവംശത്തിന്റെ ആസ്ഥാനം- ഉജ്ജയിനി
  • ഉജ്ജയിനി സ്ഥിതിചെയ്യുന്ന നദീ തീരം- ക്ഷിപ്രം
  • മധ്യപ്രദേശിലെ കുംഭമേള നടക്കുന്ന പ്രദേശം- ഉജ്ജയിനി
  • മഹാകാളേശ്വരക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം-ഉജ്ജയിനി
  • 2020ജൂണില്‍ വനിതാ ശാക്തീകരണം ലക്ഷ്യമാക്കി NishthaVidyut Mitra Scheme ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്
  • ഇന്ത്യയില്‍ ആദ്യത്തെ കോണ്‍ ഫെസ്റ്റിവല്‍ നടന്നത്- മധ്യപ്രദേശ് (Chhindwara)
  • OBC വിഭാഗക്കാരുടെ സംവരണം 14% ത്തില്‍ നിന്നും 27% ആക്കി ഉയര്‍ത്തിയ സംസ്ഥാനം- മധ്യപ്രദേശ്
  • Geoghraphical Indication (GI)ടാഗ് ലഭിച്ച Kadaknath Chicken ഏത് സംസ്ഥാനത്തിലെ പക്ഷിയാണ്-മധ്യപ്രദേശ്
  • 'ഇന്ത്യന്‍ കോട്ടകളുടെ നെക്ലസിലെ മുത്ത്' എന്ന് ഗ്വാളിയാര്‍ കോട്ടയെ വിശേഷിപ്പിച്ചത്- മുഗള്‍ ഭരണാധികാരിയായിരുന്ന ബാബര്‍

  • ഭോപ്പാല്‍ ദുരന്തം നടന്നത്- 1984ഡിസംബര്‍ 2-3
  • ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വിഷ വസ്തു- മീഥൈല്‍ ഐസോസയനേറ്റ്
  • ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ കമ്പനി- യൂണിയന്‍ കാര്‍ബൈഡ്
  • ഭോപ്പാല്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍- എന്‍.കെ സിംഗ് കമ്മീഷന്‍
  • 'Hiroshima in Chemical Industry' എന്ന് ഭോപ്പാല്‍ ദുരന്തത്തെ വിശേഷിപ്പിച്ച സംഘടന- ഗ്രീന്‍പീസ്
  • ലോകത്ത് ആദ്യമായി വെള്ളക്കടുവകള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തിയ സംസ്ഥാനം- മധ്യപ്രദേശ് (മുകുന്ദ്പൂര്‍)
  • രാമായണത്തില്‍ തപസ്യഭൂമി എന്നറിയപ്പെട്ട സ്ഥലം- ജബല്‍പൂര്‍
  • ഖജുരാഹോ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ജില്ല- ചത്തര്‍പൂര്‍(മധ്യപ്രദേശ്)
  • ഖജുരാഹോ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചത്- ചന്ദേലന്‍മാര്‍
  • ഝാന്‍സി റാണിയുടെ ജന്മ സ്ഥലം- ഗ്വാളിയോര്‍
  • മണ്‍പാത്ര നിര്‍മ്മാണത്തിന് പേരുകേട്ട മധ്യപ്രദേശിലെ സ്ഥലം- ഗ്വാളിയോര്‍
  • സംഗീത ചക്രവര്‍ത്തിയായിരുന്ന താന്‍സന്റെ അന്ത്യ വിശ്രമസ്ഥലം- ഗ്വാളിയോര്‍
  • ലക്ഷ്മീഭായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍-ഗ്വാളിയോര്‍
  • ഗ്വാളിയോറിലെ മ്യാന്‍മന്ദിര്‍ കൊട്ടാരം നിര്‍മ്മിച്ചത്- രാജാ മാന്‍സിങ്
  • കരേര വന്യമൃഗ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം- മധ്യപ്രദേശ്
  • ചമ്പല്‍ക്കാടുകള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം- മധ്യപ്രദേശ്
  • ചമ്പല്‍ക്കാടുകളുടെ റാണി, ബാന്‍ഡിറ്റ്ക്വീന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നത്- ഫൂലന്‍ദേവി
  • ഫൂലന്‍ദേവി രൂപം നല്‍കിയ സേന- ഏകലവ്യ സേന
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദേശീയോധ്യാനങ്ങള്‍ ഉള്ള സംസ്ഥാനം- മധ്യപ്രദേശ് (10 Level Prelims-2021)
  • ഭിംബേട്ക എന്ന പദത്തിന്റെ അര്‍ത്ഥം- ഭീമന്റെ ഇരിപ്പിടം
  • പ്രാചീന ശിലായുഗ മനുഷ്യര്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഗുഹ- ഭിംബേട്ക
  • ഇന്ത്യയിലെ ആദി നിവാസികളെക്കുറിച്ച് തെളിവ് ലഭിച്ച സ്ഥലം-ഭിംബേട്ക




മഹാരാഷ്ട്ര

  • ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം- മുംബൈ
  • ഉജിനി തണ്ണീര്‍ത്തടം, മെല്‍ഘട്ട് ടൈഗര്‍ റിസര്‍വ്വ് സ്ഥിതി ചെയ്യുന്നത്- മഹാരാഷ്ട്ര
  • കാന്‍ഹേരി ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്- മുംബൈ
  • ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം- മുംബൈ
  • ഉറക്കമില്ലാത്ത നഗരം എന്നറിയപ്പെടുന്ന ഇന്ത്യന്‍ നഗരം- മുംബൈ
  • ഏഴ് ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്- മുംബൈ
  • ഗേറ്റ്‌വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്ന നഗരം- മുംബൈ
  • പ്രസിദ്ധമായ ധാരാവി ചേരി സ്ഥിതി ചെയ്യുന്ന നഗരം- മുംബൈ
  • വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന നഗരം- മുംബൈ

  • അജന്താ എല്ലോറ ഗുഹകള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം- മഹാരാഷ്ട്ര
  • അജന്ത ഗുഹകള്‍ കണ്ടു പിടിച്ചത്- ജോണ്‍സ്മിത്ത്
  • അജന്താ എല്ലോറ ഗുഹകള്‍ സ്ഥിതി ചെയ്യുന്ന ജില്ല- ഔറംഗാബാദ്
  • എല്ലോറ ഗുഹകള്‍ സ്ഥിതി ചെയ്യുന്ന കുന്നിന്‍ ചെരുവ്- ചന്ദ്രഗിരികുന്നുകള്‍
  • ഏറ്റവും കൂടുതല്‍ നഗരവാസികള്‍ ഉള്ള സംസ്ഥാനം- മഹാരാഷ്ട്ര
  • ഇന്ത്യയില്‍ ജനസംഖ്യ കൂടിയ രണ്ടാമത്തെ സംസ്ഥാനം- മഹാരാഷ്ട്ര
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം- മഹാരാഷ്ട്ര
  • വ്യവസായവത്കരണത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം- മഹാരാഷ്ട്ര
  • ഇന്ത്യയുടെ പവര്‍ഹൗസ് എന്നറിയപ്പെടുന്ന സംസ്ഥാനം- മഹാരാഷ്ട്ര
  • ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം- മഹാരാഷ്ട്ര
  • അല്‍ഫോണ്‍സാ മാമ്പഴത്തിന് പ്രസിദ്ധമായ സംസ്ഥാനം- മഹാരാഷ്ട്ര
  • 'മലബാര്‍ഹില്‍സ്' സ്ഥിതി ചെയ്യുന്നത്- മുംബൈ
  • ഇന്ത്യന്‍ സിനിമയുടെ തലസ്ഥാനം- മുംബൈ
  • ഇന്ത്യയിലെ ഏറ്റവും വലിയ ചേരി- ധാരാവി (മുംബൈ)
  • പ്രശസ്തമായ ജൂഹു ബീച്ച് സ്ഥിതി ചെയ്യുന്നത്- മുംബൈ
  • മുംബൈ ഭീകരാക്രമണം നടന്ന വര്‍ഷം- 2008 നവംബര്‍ 26
  • Cotton polis എന്നറിയപ്പെടുന്ന നഗരം - മുംബൈ
  • കിഴക്കിന്റെ ഓക്‌സ്‌ഫോര്‍ഡ് എന്നറിയപ്പെടുന്നത്- പൂനെ
  • 'ഡക്കാന്റെ രത്‌നം', 'ഡക്കാന്റെ രാജ്ഞി' എന്നിങ്ങനെ അറിയപ്പെടുന്ന നഗരം- പൂനെ
  • ടാറ്റ ഇന്‍്സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്-മുംബൈ
  • ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍്സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ- പൂനെ
  • നാഷണല്‍ എയ്ഡ്‌സ് റിസര്‍ച്ച് ഇന്‍്സ്റ്റിറ്റിയൂട്ട് - പൂനെ

മണിപ്പൂര്‍
  • ലോകത്തിലെ ഒഴുകുന്ന ഏക ദേശീയോദ്യാനം- കെയ്ബുള്‍ ലംജാവോ
  • കെയ്ബുള്‍ ലംജാവോ ദേശീയോദ്യാനത്തിലെ സംരക്ഷിത മൃഗം- സാങ്ഗായ് മാന്‍ (Sangai)
  • സിങ്ടാ ഡാം (Singda dam) സ്ഥിതി ചെയ്യുന്നത്- മണിപ്പൂര്‍
  • പ്രസിദ്ധമായ കാംഗ്ല കോട്ട സ്ഥിതി ചെയ്യുന്നത്- ഇംഫാല്‍
  • മണിപ്പൂരിലെ പ്രധാന ഗോത്ര വിഭാഗം - കൂകി
  • മണിപ്പൂരിന്റെ വ്യാവസായിക തലസ്ഥാനം- മൊറേ
  • മണിപ്പൂരിലെ കുപ്രസിദ്ധ തീവ്രവാദി സംഘടന- UNLF (United National Liberation Front)
  • UNLF സ്ഥാപിതമായ വര്‍ഷം- 1964 നവംബര്‍- 24
  • 'മണിപ്പൂരിന്റെ ഉരുക്കു വനിത', 'മെന്‍ഗൗബി (Menoubi)' എന്നീ പേരുകളില്‍ അറിയപ്പെടുന്നത്- ഇറോം ഷര്‍മ്മിള
  • വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നില നില്‍ക്കുന്ന പ്രത്യേക സൈനികാധികാര നിയമം- അഫ്‌സ്പ (AFSPA)
  • ഇറോം ഷര്‍മ്മിള നിരാഹാര സമരം നടത്തിയത് ഏത് നിയമത്തിനെതിരെയാണ്- അഫ്‌സ്പ
  • AFSPA- യുടെ പൂര്‍ണ്ണ രൂപം- ആര്‍മ്ഡ്‌ഫോര്‍സസ് സ്‌പെഷ്യല്‍ പവേര്‍സ് ആക്ട്
  • ഇറോം ഷര്‍മ്മിള രൂപീകരിച്ച പുതിയ രാഷ്ട്രീയ പാര്‍ട്ടി- പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ്  അലയന്‍സ് (PRAJA)
  • ഇറോം ഷര്‍മ്മിളയുടെ പ്രശസ്ത കൃതി- 'ഫ്രാഗ്രന്‍സ് ഓഫ് പീസ്' (Fragrance of peace

മേഘാലയ
  • മേഘാലയ എന്ന വാക്കിനര്‍ത്ഥം - മേഘങ്ങളുടെ വാസസ്ഥലം
  • ഖാസി വിപ്ലവം നടന്ന സംസ്ഥാനം - മേഘാലയ
  • മേഘാലയയുമായി അതിര്‍ത്തി പങ്കിടുന്ന ഒരേയൊരു അയല്‍ രാജ്യം- ബംഗ്ലാദേശ്
  • ഇന്ത്യയിലെ ആദ്യത്തെ ചെറി ബ്ലോസം ഫെസ്റ്റിവല്‍ നടന്നത്-മേഘാലയ
  • ആദ്യമായി സോഷ്യല്‍ ഓഡിറ്റ് ലോ നടപ്പിലാക്കിയ സംസ്ഥാനം- മേഘാലയ
  • സിജു വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സസ്ഥാനം- മേഘാലയ
  • ദേശീയ ഹരിത ട്രിബ്യൂണല്‍ 2019-ല്‍ 100 കോടി പിഴ ചുമത്തിയ സംസ്ഥാനം- മേഘാലയ
  • ജലസംരക്ഷണം മുന്‍നിര്‍ത്തി സ്വന്തമായി ജലനയം രൂപവത്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം-മേഘാലയ
  • 'ശാശ്വതമായ കാറ്റിന്റെ പ്രദേശം' , 'ആത്മാവിന്റെ ആവാസകേന്ദ്രം' എന്നീ പേരുകളില്‍ അറിയപ്പെടുന്ന മേഘാലയിലെ ദേശീയോദ്യാനം- ബാല്‍ഫാക്രം നാഷണല്‍ പാര്‍ക്ക്
  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പ്രകൃതി ദത്ത ഗുഹ- Krem Liat Prah (മേഘാലയ)

  • സപ്ത സഹോദരിമാര്‍
  • 'വടക്ക്-കിഴക്കന്‍ ഇന്ത്യയിലെ സപ്തസഹോദരിമാര്‍' എന്നറിയപ്പെടുന്ന സംസ്ഥാനങ്ങള്‍- അരുണാചല്‍പ്രദേശ്, അസം, മേഘാലയ, മണിപ്പൂര്‍, മിസ്സോറാം, നാഗാലാന്റ്, ത്രിപുര
  • 'വടക്ക്-കിഴക്കന്‍ ഇന്ത്യയിലെ സപ്തസഹോദരിമാര്‍' എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും വലുത്- അരുണാചല്‍പ്രദേശ്
  • 'വടക്ക്-കിഴക്കന്‍ ഇന്ത്യയിലെ സപ്തസഹോദരിമാര്‍' എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറുത്- ത്രിപുര
  • സപ്തസഹോദരിമാരില്‍ ഉള്‍പ്പെടാത്ത വടക്ക്-കിഴക്കന്‍ സംസ്ഥാനം- സിക്കിം
  • ഉമ്‌റോയ് വിമാനത്താവളം (ഷില്ലോങ് വിമാനത്താവളം) സ്ഥിതിചെയ്യുന്ന സംസ്ഥാനം- മേഘാലയ
  • Livelihood Intervention and Facilitation of Enterpreneurship (LIFE) എന്ന പേരില്‍ ഗ്രാമ വികസന പദ്ധതി ആവിഷ്‌കരിച്ച ഇന്ത്യന്‍ സംസ്ഥാനം- മേഘാലയ
  • മേഘാലയയിലെ കൊയ്ത്തുത്സവം- വാന്‍ഗാല ഫെസ്റ്റിവല്‍
  • ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം- മൗളിനോഗ് (മേഘാലയ)
  • 'കിഴക്കിന്റെ സ്‌കോട്ട്‌ലന്‍ഡ്്' എന്നറിയപ്പെടുന്ന സ്ഥലം- ഷില്ലോങ്
  • 'ബാരാപാനി' എന്നറിയപ്പെടുന്ന തടാകം- ഉമിയാം തടാകം
  • രാജീവ്ഗാന്ധി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്ഥിതിചെയ്യുന്നത്- ഷില്ലോങ്
  • നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇന്ദിരാഗാന്ധി റിജിയണല്‍ ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ സയന്‍സിന്റെ  ആസ്ഥാനം- ഷില്ലോങ്
  • നോര്‍ത്ത് ഈസ്‌റ്റേണ്‍ ഹില്‍ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം- ഷില്ലോങ്
  • മോസ്മായ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന സംസ്ഥാനം- മേഘാലയ

മിസോറാം
  • 'ലൂഷായ് ഹില്‍സ്' എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം- മിസോറാം
  • 'വ്യവസായങ്ങളില്ലാത്ത നാട്' എന്നറിയപ്പെടുന്നത്- മിസോറാം
  • റോമന്‍ ലിപി ഉപയോഗിക്കുന്ന മിസോറാമിലെ ഭാഷ-മീസോ
  • മിസോറാമിലെ പ്രധാനപ്പെട്ട കാര്‍ഷിക വിളവെടുപ്പ് ഉത്സവമാണ്- ചപ്ചര്‍കുട്ട്
  • ഇന്ത്യയിലെ ഏറ്റവും സാക്ഷരത കൂടിയ ജില്ല- സെര്‍ച്ചിപ്
  • പര്‍വ്വത നിവാസികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം- മിസോറാം
  • ശതമാനാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വനം ഉള്ള സംസ്ഥാനം- മിസോറാം
  • സാക്ഷരതയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം- മിസോറാം
  • ഇന്ത്യയില്‍ ഏറ്റവും ജനസംഖ്യ കുറവുള്ള രണ്ടാമത്തെ സംസ്ഥാനം- മിസോറാം
  • കേരളം കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഓണത്തിന് അവധി നല്‍കുന്ന ഏക സംസ്ഥാനം- മിസോറാം
  • ഇന്ത്യയിലാദ്യമായി Sports ന് Industry Status നല്‍കിയ സംസ്ഥാനം- മിസോറാം
*********************End********************