DAY- 10
CURRENT AFFAIR
10. Constitutional Amendment Bill- 2019
പൗരത്വ ഭേദഗതി നിയമം-2019
- പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയ ആദ്യ കേന്ദ്ര ഭരണ പ്രദേശം- പുതുച്ചേരി
- പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം- കേരളം
- പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയ രണ്ടാമത്തെ ഇന്ത്യന്‍ സംസ്ഥാനം- പഞ്ചാബ്
- പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കിയത്- 2019 ഡിസംബര്‍ 10
- പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസ്സാക്കിയത്- 2019 ഡിസംബര്‍ 11
- പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചത്- 2019 ഡിസംബര്‍ 12
- പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നത്- 2020 ജനുവരി 10
- പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനായി അനധികൃത കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം- ഉത്തര്‍പ്രദേശ്
- പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് അഭിനന്ദന പ്രമേയം പാസ്സാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം- ഗോവ
- അയോധ്യാ ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്- 2019 നവംബര്‍ 9
- അയോധ്യാ ഭൂമി തര്‍ക്ക കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ തലവന്‍- രഞ്ജന്‍ ഗോഗോയ്
- അയോധ്യാ രാമക്ഷേത്രത്തിന്റെ ശിലാ സ്ഥാപനം നടത്തിയത്- 2020 ആഗസ്റ്റ് 5
- പുതിയതായി നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന്റെ ഉയരം- 161 അടി
- ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്- 1992 ഡിസംബര്‍ 6
- ബാബറി മസ്ജിദ് തകര്‍ത്ത സമയത്തെ പ്രധാനമന്ത്രി- പി.വി.നരസിംഹറാവു
- ബാബറി മസ്ജിദ് തകര്‍ത്തതിനെപ്പറ്റി അന്വേഷിച്ച കമ്മീഷന്‍- ലിബന്‍ഹാന്‍ കമ്മീഷന്‍
- ജമ്മുകാശ്മീര്‍ വിഭജന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്- അമിത് ഷാ (ആഭ്യന്തര മന്ത്രി)
- ജമ്മുകാശ്മീര്‍ വിഭജന ബില്‍ രാജ്യസഭ പാസ്സാക്കിയത്- 2019 ആഗസ്റ്റ് 5
- ജമ്മുകാശ്മീര്‍ വിഭജന ബില്‍ ലോകസഭ പാസ്സാക്കിയത്- 2019 ആഗസ്റ്റ് 6
- ജമ്മുകാശ്മീര്‍ വിഭജന ബില്‍ രാഷ്ട്രപതി ഒപ്പു വെച്ചത്- 2019 ആഗസ്റ്റ് 9
- ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ശേഷം ജമ്മുവിലെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി ഇന്ത്യന്‍ ആര്‍മി ആരംഭിച്ച ഓപ്പറേഷന്‍- Mission Reach out
ENGLISH
5. Synonyms (Part 4- 8 out of 12)
GEOGRAPHY
11. Northern Great Plains
ഉത്തരമഹാസമതലം
- ഹിമാലയത്തിന് തെക്കും ഉപദ്വീപായ പീഠഭൂമിക്ക് വടക്കായും സ്ഥിതി ചെയ്യുന്ന ഭൂപ്രദേശം- ഉത്തരമഹാസമതലം
- സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികളുടേയും അവയുടെ പോഷക നദികളുടേയും അവസാദ നിക്ഷേപ ഫലമായി രൂപം കൊï സമതല പ്രദേശം- ഉത്തരമഹാസമതലം
- എക്കല്‍ മണ്ണാല്‍ സമ്പുഷ്ടമാണ് . ഉത്തരമഹാസമതലം
- ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ഷിക ഭൂമി- ഉത്തരമഹാസമതലം
- ലോകത്തിലെ ഏറ്റവും വിസ്തൃതമായ എക്കല്‍ സമതലം- ഉത്തര മഹാസമതലം
- ഇന്ത്യയുടെ 'ധാന്യപ്പുര' എന്നറിയപ്പെടുന്ന ഭൂപ്രദേശം-ഉത്തര മഹാസമതലം
- ‘ഭാരതീയ സംസ്‌കാരത്തിന്റെ ഈറ്റില്ലം’ എന്നറിയപ്പെടുന്നത്- ഉത്തര മഹാസമതലം
- പഞ്ചാബ് -ഹരിയാന സമതലത്തിന്റെ (സിന്ധു സമതലം) പ്രത്യേകത - ഡോബുകള്‍
- രണ്ടു നദികള്‍ക്കിടയിലെ എക്കല്‍ പ്രദേശം- ഡോബ് (Doab)
രച്‌ന ഡോബ് (രവി-ചിനാബ്)
ബാരി ഡോബ് (ബിയാസ് -രവി)
ബിസ്ത് ഡോബ് (ബിയാസ്-സത്‌ലജ്)
ഝച് ഡോബ് (ഝലം-ചിനാബ്)
സിന്ധു സാഗര്‍ ഡോബ് (സിന്ധു നദിക്കും ഝലം നദിക്കും ഇടയില്‍)
ഭംഗര്‍
- ഉത്തരമഹാസമതലത്തിന്റെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്ന മരുഭൂമി - ഥാര്‍ മരുഭൂമി.
- ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി - ഥാര്‍ മരുഭൂമി.
- ഏറ്റവും കൂടുതല്‍ വ്യപിച്ചിരിക്കുന്ന സംസ്ഥാനം- രാജസ്ഥാന്‍
- ഥാര്‍ മരുഭൂമിയിലെ മരുപ്പച്ച എന്നറിയപ്പെടുന്നത് - ജയ്‌സാല്‍മിയര്‍
- ഇന്ത്യയിലെ ഏറ്റവും വരണ്ട പ്രദേശം - ജയ്‌സാല്‍മിയര്‍
- രാജസ്ഥാന്‍ സമതലത്തിലൂടെ ഒഴുകന്ന നദി - ലൂണി
- ഗംഗ സമതലത്തിന് കീഴ്ഭാഗത്തായി രൂപം കൊള്ളുന്ന ഡെല്‍റ്റ- സുന്ദര്‍ബെന്‍ ഡെല്‍റ്റ
- ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാട്- സുന്ദര്‍ബെന്‍ ഡെല്‍റ്റ
- ലോകത്തിലെ ഏറ്റവും വലിയ ഡെല്‍റ്റ -സുന്ദര്‍ബെന്‍ ഡെല്‍റ്റ
- ഉത്തര മഹാസമതലത്തിലെ പ്രധാനപ്പെട്ട നാലു ഭൂപ്രദേശങ്ങള്‍ - ഭാബര്‍, ടെറായ്, ഭംഗര്‍, ഖാദര്‍
ഭാബര്‍
- സിവാലിക് മലനിരകള്‍ക്ക് സമാന്തരമായി 8 മുതല്‍ 16 ക.മീ വരെ വിസ്തൃതിയില്‍ പാറകഷ്ണങ്ങള്‍ നിറഞ്ഞ ഇടുങ്ങിയ പ്രദേശം- ഭാബര്‍
- വ്യപകമായ എക്കല്‍ അവസാദങ്ങള്‍ക്കിടയില്‍ ജലപ്രവാഹം അപ്രത്യക്ഷമാകുന്ന പ്രദേശം- ഭാബര്‍
- കൃഷിക്ക് അനുയോജ്യമല്ലാത്ത പ്രദേശം- ഭാബര്‍
- ഭാബര്‍ പ്രദേശത്ത് അപ്രത്യക്ഷമാകുന്ന ജലപ്രവാഹം വീണ്ടും ഉപരിതലത്തില്‍ ദൃശ്യമാകുന്ന പ്രദേശം- ടെറായ്
- ഭാബറിനു തെക്കായി അതിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന സമതല ഭാഗം- ടെറായ്
- ഭാബര്‍ പ്രദേശത്തിന് തെക്ക് സസ്യജാലങ്ങള്‍ തഴച്ചു വളരുന്ന ഭൂപ്രദേശം- ടെറായ്
- ‘ദുധ്‌വാ നാഷണല്‍ പാര്‍ക്ക്’ (UP) സ്ഥിതി ചെയ്യുന്ന ഭൂപ്രദേശം- ടെറായ്
- ഇന്ത്യ വിഭജനത്തിനു ശേഷം പാക്കിസ്ഥാനിലെ കുടിയേറ്റക്കാര്‍ക്ക് കൃഷിഭൂമിക്കു വേണ്ടി ഒരുക്കി എടുത്ത പ്രദേശം- ടെറായ്
ഭംഗര്‍
- ഉത്തരമഹാസമതലത്തിലെ ഏറ്റവും വിസ്തൃതമായ ഭൂപ്രദേശം- ഭംഗര്‍
- ഉത്തരമഹാസമതലത്തിലെ പഴയ എക്കല്‍ നിക്ഷേപം അറിയപ്പെടുന്നത്- ഭംഗര്‍
- ഇവിടം അത്രക്ക് ഫലഭൂയിഷ്ടമായ പ്രദേശമല്ല .
- ‘കാംഗര്‍’ എന്നറിയപ്പെടുന്ന ചുണ്ണാമ്പുകല്ലുകളാല്‍ (കാല്‍സ്യം കാര്‍ബണേറ്റ്) സമൃദ്ധമാണ് ഇവിടുത്തെ മണ്ണ്.
- ഉത്തരമഹാസമതലങ്ങളില്‍ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കല്‍ മണ്ണ്- ഖാദര്‍
- കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്- ഖാദര്‍
- കാല്‍സ്യം അടങ്ങിയ ചുണ്ണാമ്പു കല്ലുകള്‍ ഈ പ്രദേശത്ത് തീരെയില്ലാത്തതിനാലാണ് ഇവിടം കൃഷിക്കനുയോജ്യമായത്.
11. Peninsular Plateau
- ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവിഭാഗം- ഉപദ്വീപീയ പീഠഭൂമി
- ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭൂവിഭാഗം- ഉപദ്വീപീയ പീഠഭൂമി
- ഇടതൂര്‍ന്ന വനങ്ങളാലും താഴ് വരകളാലും സമൃദ്ധമായ പ്രദേശം.
- ഉപദ്വീപീയ പീഠഭൂമിയിലെ പ്രധാനപ്പെട്ട രണ്ട് ഭൂപ്രകൃതി വിഭാഗങ്ങള്‍- മധ്യമേടുകള്‍, ഡെക്കാണ്‍ പീഠഭൂമി
- നര്‍മ്മദ നദിക്ക് വടക്ക് സ്ഥിതി ചെയ്യുന്നു.
- പടിഞ്ഞാറന്‍ മേഖലയില്‍ വിസ്തൃതമായ മധ്യമേടുകള്‍ കിഴക്കന്‍ മേഖലകളിലെത്തുമ്പോള്‍ വിസ്തൃതി കുറഞ്ഞു വരുന്നു.
- മധ്യമേടുകളുടെ കിഴക്കന്‍ ഭാഗത്തു കാണപ്പെടുന്ന പ്രധാന മലനിര- രാജ്മഹല്‍ ഹില്‍സ് (ജാര്‍ഖണ്ഡ്)
- മേഘാലയ & അങ്കലോങ് പീഠഭൂമികള്‍ സ്ഥിതി ചെയ്യുന്നത്- മധ്യമേടുകള്‍
- മധ്യമേടുകളുടെ കിഴക്കന്‍ മേഖലയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങ
- ളാണ്- ബുന്ദേല്‍ഖണ്ട്/ബഗേല്‍ഖണ്ട്
- മധ്യമേടിലൂടെ തെക്ക് പടിഞ്ഞാറു നിന്നും വടക്ക് കിഴക്ക് ദിശയിലേക്ക് ഒഴുകുന്ന പ്രധാന നദികള്‍- ചമ്പല്‍, സിന്ധ്, ബെദ്‌വാ, കെന്‍
- മാള്‍വ പീഠഭൂമിയുടെ പ്രധാന പ്രദേശങ്ങളിലേറെയും ഉള്‍പ്പട്ടിരിക്കുന്ന സംസ്ഥാനം- മധ്യപ്രദേശ്
- വിദ്ധ്യ മലനിരകള്‍ക്കും ആരവല്ലി മലനിരകള്‍ക്കും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന പീഠഭൂമി- മാള്‍വ പീഠഭൂമി
- മധ്യമേടുകളുടെ ഭൂരിഭാഗവും മാള്‍വ പീഠഭൂമിയുടെ ഭാഗമാണ്.
- മാള്‍വ പീഠഭൂമി മധ്യമേടുകളുടെ പടിഞ്ഞാറ് പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.
ഛോട്ടാ നാഗ്പൂര്‍
- മധ്യപുല്‍മേടുകളുടെ കിഴക്കന്‍ പ്രദേശത്ത് ഉള്‍പ്പെടുന്ന പീഠഭൂമിയാണ്- ഛോട്ടാ നാഗ്പൂര്‍ പീഠഭൂമി
- ഇന്ത്യയുടെ ‘ധാതു കലവറ’എന്നറിയപ്പെടുന്ന പീഠഭൂമി- ഛോട്ടാ നാഗ്പൂര്‍ പീഠഭൂമി
- ഛോട്ടാ നാഗ്പൂര്‍ പീഠഭൂമി വ്യാപിച്ചു കിടക്കുന്ന സംസ്ഥാനങ്ങള്‍- ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഒഡീഷ, ഛത്തീസ്ഗഡ്
- ഛോട്ടാ നാഗ്പൂര്‍ പീഠഭൂമിയിലെ ഏറ്റവും വലിയ കൊടുമുടി- പരസ്‌നാഥ്
- ഛോട്ടാ നാഗ്പൂര്‍ പീഠഭൂമിയിലൂടെഒഴുകുന്ന നദി- ദാമോര്‍
ആരവല്ലി
- ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പര്‍വ്വത നിര- ആരവല്ലി പര്‍വ്വതനിര
- ഇന്ത്യയുടെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പര്‍വ്വത നിര- ആരവല്ലി പര്‍വ്വതനിര
- ആരവല്ലി പര്‍വ്വത നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി- ഗുരുശിഖന്‍ (1722)
- ആരവല്ലി പര്‍വ്വത നിരയിലെ സുഖവാസ കേന്ദ്രം- മൗണ്ട് അബു
- മൗണ്ട് അബുവില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ജൈനമത കേന്ദ്രം- ദില്‍വാരക്ഷേത്രം
- ഹാല്‍ട്ടിഘട്ട് ചുരം സ്ഥിതിചെയ്യുന്ന പര്‍വ്വതനിര- ആരവല്ലി
- ആരവല്ലി നിരയുടെ താഴ്‌വരയില്‍ സ്ഥിതിചെയ്യുന്ന നഗരം- അജ്മീര്‍
വിന്ധ്യ-സത്പുരനിരകള്‍
- ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ വടക്കേ ഇന്ത്യയെന്നും തെക്കേ ഇന്ത്യയെന്നും വിഭജിക്കുന്ന പര്‍വ്വതനിര- വിന്ധ്യനിരകള്‍
- വിന്ധ്യാ, സാത്പുര താഴ്‌വരകളിലൂടെ ഒഴുകുന്ന നദി- നര്‍മ്മദ
- നര്‍മ്മദ നദിയുടെ പതന സ്ഥാനം- അറബിക്കടല്‍
- വിന്ധ്യനിരകള്‍ക്ക് സമാന്തരമായി നര്‍മ്മദ-താപ്തി നദികള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന പര്‍വ്വത നിര- സത്പുര നിരകള്‍
- വിന്ധ്യ-സത്പുര പര്‍വ്ത നിരയെ തമ്മില്‍ ബന്ധിപ്പിക്കുന്ന മലനിരകള്‍- മൈക്കലാ നിരകള്‍
- മധ്യപ്രദേശിലെ പ്രധാന സുഖവാസ കേന്ദ്രമായ പച്ച്മാര്‍ഹി സ്ഥിതിചെയ്യുന്ന മലനിര- സത്പുര
- സത്പുര പര്‍വ്വത നിരയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതം- ധുപ്ഗാര്‍ഗ്
- അസിര്‍ഗഡ് ചുരം സ്ഥിതി ചെയ്യുന്ന മലനിര- സത്പുര
- സാത്പുരയുടെ രാജ്ഞി എന്നറിയപ്പെടുന്നത്- പച്ച്മര്‍ഹി (മധ്യപ്രദേശ്)
- ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി- ഡക്കാന്‍ പീഠഭൂമി
- വടക്ക് സത്പുര തൊട്ട് തെക്ക് കന്യാകുമാരിവരെയാണ് ഡക്കാന്‍ പീഠഭൂമി വ്യാപിച്ചു കിടക്കുന്നത്.
- ഡക്കാന്‍ പീഠഭൂമിയുടെ വടക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന പ്രധാന കുന്നുകള്‍ - മൈക്കലാനിരകള്‍, മഹാദേവ് കുന്നുകള്‍, കൈമൂര്‍ കുന്നുകള്‍
- സഹ്യാദ്രി, നീലഗിരി, ആനമലൈ, കാര്‍ഡമം ഹില്‍സ് എന്നിവ ഡക്കാന്‍ പീഠഭൂമിക്ക് പടിഞ്ഞാറന്‍ ഭാഗത്തായാണ് കാണപ്പെടുന്നത്.
- ഡക്കാന്‍ പീഠഭൂമിക്ക് കിഴക്കായി പൂര്‍വ്വഘട്ടവും പടിഞ്ഞാറ് പശ്ചിമഘട്ടവും സ്ഥിതിചെയ്യുന്നു.
- വടക്ക്-പടിഞ്ഞാറ് ഭാഗം ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടാ
യ അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളുടെ ഫലമായി പുറത്തു വന്ന ലാവ തണുത്തുറഞ്ഞുണ്ടായ പ്രദേശം- ഡെക്കാന്‍ ട്രാപ് മേഖല - ഡെക്കാന്‍ പീഠഭൂമിയില്‍ ലാവാ ശിലകള്‍ക്ക് അപക്ഷയം സംഭവിച്ച് രൂപം കൊള്ളുന്ന കറുത്ത മണ്ണിനം കാണപ്പെടുന്ന മേഖല- ഡെക്കാന്‍ ട്രാപ് മേഖല
- ഡെക്കാന്‍ ട്രാപ് മേഖല ഏത് ശിലകളാല്‍ നിര്‍മ്മിതമാണ്- ആഗ്നേയശില
- പരുത്തി കൃഷിയ്ക്കും, കരിമ്പ് കൃഷിയ്ക്കും അനുയോജ്യമായ മണ്ണ്- കറുത്ത മണ്ണ്
- ഡക്കാണിന്റെ റാണി എന്നറിയപ്പെടുന്ന പ്രദേശ്- പുനൈ
- ഡെക്കാന്‍ പീഠഭൂമിയിലൂടെ ഒഴുകുന്ന പ്രധാന നദികള്‍- മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി
- ഡെക്കാന്‍ പീഠഭൂമിയെ പ്രധാനമായും തരം തിരിച്ചിരിക്കുന്നത്- പശ്ചിമഘട്ടം,പൂര്‍വ്വഘട്ടം
- അറബിക്കടലിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന പര്‍വ്വത നിര- പശ്ചിമഘട്ടം
- യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ പശ്ചിമഘട്ടത്തെ ഉള്‍പ്പെടുത്തിയ വര്‍ഷം- 2012 ജൂലൈ 1
- പശ്ചിമഘട്ടത്തിന്റെ ശരാശരി നീളം- 1600 കി.മീ
- ഗുജറാത്ത്- മഹാരാഷ്ട്ര അതിര്‍ത്തി മുതല്‍ കന്യാകുമാരി വരെ പശ്ചിമഘട്ടം വ്യാപിച്ചു കിടക്കുന്നു.
- പശ്ചിമഘട്ടം കടന്നു പോകുന്ന സംസ്ഥാനങ്ങള്‍- ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്‌നാട്, കേരളം
- പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി- ആനമുടി
- ആനുമുടിയുടെ ഉയരം- 2695 മീറ്റര്‍
- പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള മലനിര- അഗസ്ത്യാര്‍ മലനിരകള്‍
- മഹാരാഷ്ട്ര, കര്‍ണാടക,എന്നീ സംസ്ഥാനങ്ങളില്‍ പശ്ചിമഘട്ടം അറിയപ്പെടുന്നത്- സഹ്യാദ്രി
- പശ്ചിമഘട്ടം കേരളത്തില്‍ അറിയപ്പെടുന്നത്- സഹ്യപര്‍വ്വതം
- സമിഴ്‌നാട്ടില്‍ പശ്ചിമഘട്ടം അറിയപ്പെടുന്ന പേര്- നീലഗിരി മല
- നീലഗിരി മലയിലെ ആദിവാസി ഗോത്ര വിഭാഗം- തോടര്‍
- പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി- മാധവ് ഗാഡ്ഗില്‍ കമ്മിറ്റി
- മാധവ് ഗാഡ്ഗില്‍ കമ്മിറ്റി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്- 2011 ആഗസ്റ്റ് 31
- മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ 12 താലൂക്കുകള്‍ പൂര്‍ണമായും 2 താലൂക്കുകള്‍ ഭാഗികമായും പരിസ്ഥിതി ലോല മേഖലയിലാണ്.
- മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കുവാന്‍ വേണ്ട കേന്ദ്ര സര്‍ക്കാന്‍ നിയോഗിച്ച കമ്മിറ്റി- കസ്തൂരിരംഗന്‍ കമ്മിറ്റി
- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുന്ന വില്ലേജുകളുടെ എണ്ണം- 123
- കസ്തൂരിരംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കുവാന്‍ സംസ്ഥാന ഗവണ്‍മെന്റ് നിയോഗിച്ച വ്യകതി- ഡോ.ഉമ്മന്‍ വി ഉമ്മന്‍
- മഹാനദി താഴ്‌വര മുതല്‍ നീലഗിരിയുടെ തെക്ക് വരെ വ്യാപിച്ചു കിടക്കുന്ന പര്‍വ്വത നിര- പൂര്‍വ്വഘട്ടം
- ബംഗാള്‍ ഉള്‍ക്കടലിന് സമാന്തരമായി കാണപ്പെടുന്ന പര്‍വ്വത നിര- പൂര്‍വ്വഘട്ടം
- പൂര്‍വ്വഘട്ടത്തിലൂടെ ഒഴുകുന്ന നദികള്‍- മഹാനദി, ഗോദാവരി,കൃണ്ണ,കാവേരി
- പശ്ചിമഘട്ടത്തേയും, പൂര്‍വ്വഘട്ടത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്നത്- നീലഗിരിക്കുന്നുകള്‍
- മഹേന്ദ്രഗിരി, ഷെവ്‌റോയ്, ജാവധി കുന്നുകള്‍ സ്ഥതിചെയ്യുന്ന പര്‍വ്വത നിര- പൂര്‍വ്വഘട്ടം
- നല്ലമല, പളനി, നല്‍ക്കൊണ്ട എന്നീ മലനിരകള്‍ സ്ഥിതി ചെയ്യുന്നത് പൂര്‍വ്വഘട്ടത്തിലാണ്.
ECONOMICS
9. Public Expenditure
- സര്‍ക്കാറിന്റെ ചെലവുകള്‍ അറിയപ്പെടുന്നത്- പൊതു ചെലവ് (Public Expenditure)
- പൊതു ചെലവുകള്‍ രണ്ടു തരം- വികസനച്ചെലവുകള്‍, വികസനേതര ചെലവുകള്‍
- റോഡ്, പാലം, തുറമുഖം തുടങ്ങിയവ നിര്‍മ്മിക്കുക, പുതിയ സംരംഭങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങുക മുതലായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ചെലവുകള്‍ അറിയപ്പെടുന്നത്- വികസന ചെലവുകള്‍
- യുദ്ധം, പലിശ, പെന്‍ഷന്‍ തുടങ്ങിയവയ്ക്കുള്ള ചെലവുകള്‍ അറിയപ്പെടുന്നത്- വികസനേതര ചെലവുകള്‍
- സര്‍ക്കാര്‍ വാങ്ങുന്ന വായ്പകളാണ്- പൊതുകടം (Public debt)
- പൊതുകടത്തെ പ്രധാനമായും രണ്ടായി തരം തിരിക്കാം- ആഭ്യന്തര കടം (Internal Debt), വിദേശ കടം (External Debt)
- രാജ്യത്തിനകത്തുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ വാങ്ങുന്ന വായ്പയാണ്- ആഭ്യന്തര കടം
- വിദേശ ഗവണ്‍മെന്റുകളില്‍ നിന്നും അന്തര്‍ദേശീയ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുന്ന വായ്പയാണ്- വിദേശ കടം
SCIENCE & TECHNOLOGY
9. DISEASE
***********End*************