അറിയിപ്പ്, ഇവിടെ നല്‍കുന്ന കോഡുകള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വ്യാപകമായി ഉപയോഗിക്കുന്നതും, പറഞ്ഞ് പഴകിയതും, വിവിധ പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചുവന്നിട്ടുള്ളവയുടേയും സമാഹരണമാണ്. പ്രസക്തമായവ വിഷയാധിഷ്ടഠിതമായി ഇവിടെ അവതരിപ്പിക്കുക എന്ന ദൗത്യം മാത്രമാണ് ഞങ്ങള്‍ ഇവിടെ ചെയ്യുന്നത് എന്ന് ആമുഖമായി അറിയിച്ചുകൊള്ളുന്നു.








DAY-8
8. പാരമ്പര്യ ജനിതക രോഗങ്ങൾ ഏതെല്ലാം?
Ans: ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ, കളർ ബ്ലൈൻഡ്‌നെസ്സ്, പ്രമേഹം

Code: ഹിമക്ക് സിക്കിമിലെ കള്ളനോട് പ്രേമം  

ഹിമ     - ഹീമോഫീലിയ  
സിക്കി  - സിക്കിൾ സെൽ അനീമിയ
കള്ള    - കളർ ബ്ലൈൻഡ്‌നെസ്സ്
പ്രേമം  - പ്രമേഹം


DAY-7
7. ഭൂവൽക്കത്തിൽ കൂടുതലുള്ള മൂലകങ്ങൾ ( ക്രമത്തിൽ) ഏതെല്ലാം?
Ans: Oxygen, Silicon, Aluminium, Iron

Code: OSAI 

O - Oxygen  
S - Silicon 
A - Aluminium  
I -Iron


DAY-6
6. ചന്ദ്രനിൽ, ഭൂവൽക്കത്തിൽ, ഭൂമിയുടെ ഉൾക്കാമ്പിൽ ഏറ്റവും കൂടുതലുള്ള ലോഹങ്ങൾ ഏതെല്ലാം?
Ans: ചന്ദ്രനിൽ -Titanium (Ti)
ഭൂവൽക്കത്തിൽ - Aluminium  (Al)
ഭൂമിയുടെ ഉൾക്കാമ്പിൽ - Iron (Fe)

Code: MT BA BI (എം.ടി ബാബി )

M - മൂണിൽ  T - Titanium
B - ഭൂവൽക്കത്തിൽ A - Aluminium 
B - ഭൂമിയുടെ ഉൾക്കാമ്പിൽ  I -Iron



DAY-5
5. ഭൂമിയില്‍, പ്രപഞ്ചത്തില്‍, അന്തരീക്ഷത്തില്‍ ഏറ്റവും കുടുതലുള്ള മൂലകങ്ങള്‍ ഏതെല്ലാം?
Ans: ഭൂമിയില്‍- ഓക്‌സിജന്‍
പ്രപഞ്ചത്തില്‍- ഹൈഡ്രജന്‍ 
അന്തരീക്ഷത്തില്‍-നൈട്രജന്‍

Code: BO PH AN (ബോഭന്‍)

B - ഭൂമിയില്‍ O -ഓക്‌സിജന്‍
P - പ്രപഞ്ചത്തില്‍ H -ഹൈഡ്രജന്‍
A - അന്തരീക്ഷത്തില്‍  N -നൈട്രജന്‍


DAY-4
4. അലസവാതകങ്ങള്‍ ഏതെല്ലാം?
Ans: Helium, Xenon, Radon, Argon, Neon, Krypton
Code: ഹെലന് X -ാം RANK

ഹെലന് -Helium,  
X - Xenon
R- Radon
A- Argon
N - Neon
K - Krypton


DAY-3
3. ദ്രാവകാവസ്ഥയിലുള്ള ലോഹങ്ങള്‍ ഏതെല്ലാം?
An.  മെര്‍ക്കുറി, ഗാലിയം, ഫ്രാന്‍സിയം, സീസിയം
Code: MG ഫ്രാന്‍സിസ്‌


DAY-2
2. പഞ്ചലോഹങ്ങള്‍ ഏതെല്ലാം?
An.  ലെഡ്, ഗോള്‍ഡ്, സില്‍വര്‍, കോപ്പര്‍, അയണ്‍
Code: LGS കാരന്‍ CI ആയി


DAY-1
1. കുലീന ലോഹങ്ങള്‍ ഏതെല്ലാം?
An.  വെള്ളി, സ്വര്‍ണ്ണം, പ്ലാറ്റിനം
Code: വെള്ളിയാഴ്ച സുവര്‍ണ്ണ ഫ്‌ളാറ്റില്‍ വരും