CURRENT AFFAIR
12. Awards
- 2020-ലെ എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ്- പോള്‍ സക്കറിയ (മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവന)
- 2019-ലെ എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ്- പി. സച്ചിദാനന്ദന്‍ (തൂലികാ നാമം- ആനന്ദ്)
- ആദ്യ ജേതാവ്- ശൂരനാട് കുഞ്ഞന്‍പിള്ള(1993)
- പുരസ്‌കാരത്തുക- 5 ലക്ഷം രൂപ
- 2020 ലെ വയലാര്‍ അവാര്‍ഡ് നേടിയത്- ഏഴാച്ചേരി രാമചന്ദ്രന്‍
- 2020 ലെ വയലാര്‍ അവാര്‍ഡിന് അര്‍ഹമായ ഏഴാച്ചേരിയുടെ കവിതാ സമാഹാരം- ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം
- 2019 ലെ വയലാര്‍ അവാര്‍ഡ് ജേതാവ്- വി.ജെ.ജെയിംസ് (നോവല്‍ നിരീശ്വരന്‍)
- ആദ്യ ജേതാവ്- ലളിതാംബിക അന്തര്‍ജനം (കൃതി- അഗ്നിസാക്ഷി, 1977)
- പുരസ്‌കാരത്തുക- 1ലക്ഷം രൂപ
- 2019-ലെ വള്ളത്തോള്‍ പുരസ്‌കാര ജേതാവ്-പോള്‍ സക്കറിയ
- 2018-ലെ വള്ളത്തോള്‍ പുരസ്‌കാര ജേതാവ്-എം.മുകുന്ദന്‍
- പ്രഥമ വള്ളത്തോള്‍ പുരസ്‌കാര ജേതാവ്- പാലാ നാരായണന്‍ നായര്‍ (1991)
- വള്ളത്തോള്‍ പുരസ്‌കാരത്തുക- 1,11,111
- 2020 ലെ പത്മപ്രഭാ പുരസ്‌കാര ജേതാവ്- ശ്രീകുമാരന്‍ തമ്പി
- 2019 ലെ പത്മപ്രഭാ പുരസ്‌കാര ജേതാവ്- സന്തോഷ് ഏച്ചിക്കാനം
- പത്മപ്രഭാ പുരസ്‌കാരത്തുക- 75000 രൂപ
- പെരിന്തല്‍മണ്ണ ചെറുകാട് സ്മാരക ട്രസ്റ്റിന്റെ 2020 ലെ ചെറുകാട് പുരസ്‌കാര ജേതാവ്- ഡോ.എം.പി പരമേശ്വരന്‍ (കൃതി: കാലഹരണമില്ലാത്ത സ്വപ്‌നങ്ങള്‍)
- മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍, കഥാ സാഹിത്യമേഖലയ്ക്ക് നല്‍കുന്ന മുട്ടത്തുവര്‍ക്കി പുരസ്‌കാരത്തിന് 2019-ല്‍ അര്‍ഹനായത്- ബെന്യാമിന്‍
- 2020-ലെ ഹരിവരാസന പുരസ്‌കാര ജേതാവ്- ഇളയരാജ
- ഒ.വി.വിജയന്‍ പുരസ്‌കാര സ്മാരക സമിതി ഏര്‍പ്പെടുത്തിയ ഒ.വി.വിജയന്‍ സ്മാരക സാഹിത്യ പുരസ്‌കാരത്തിന് 2020-ല്‍ അര്‍ഹനായവര്‍: ടി.പത്മനാഭന്‍ (മികച്ച കഥ വിഭാഗത്തില്‍ കൃതികള്‍-മരയ എന്റെ മൂന്നാമത്തെ നോവല്‍)
- സുഭാഷ് ചന്ദ്രന്‍- (മികച്ച നോവല്‍ വിഭാഗത്തില്‍ കൃതി-സമുദ്രശില)
- 2019 ലെ ഓടക്കുഴല്‍ പുരസ്‌കാരം ലഭിച്ചത്- എന്‍ പ്രഭാകരന്‍ (കൃതി മായാമനുഷ്യന്‍)
- 2020-ലെ ഒ.എന്‍.വി സാഹിത്യപുരസ്‌കാര ജേതാവ്- ഡോ.എം ലീലാവതി
ENGLISH
6. Preposition (Part 1- 3)
GEOGRAPHY
13. Rivers- Climate
ഹിമാലയന്‍ നദികള്‍
- പ്രധാന ഹിമാലയന്‍ നദികള്‍ - സിന്ധു, ഗംഗ, ബ്രഹ്മപുത്ര
ഗംഗ
- ഇന്ത്യയുടെ ദേശീയ നദി- ഗംഗ
- ഗംഗാ നദിയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ച വര്‍ഷം- 2008 നവംബര്‍ 4
- ഏറ്റവും കൂടുതല്‍ പോഷക നദികളുള്ള ഇന്ത്യന്‍ നദി - ഗംഗ
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി - ഗംഗ
- ഗംഗാ നദിയുടെ നീളം- 2525 കി.മീ.
- ഇന്ത്യയിലെ പുണ്യ നദി എന്നറിയപ്പെടുന്ന നദി - ഗംഗ
- ഗംഗാ നദിയുടെ ഉത്ഭവ സ്ഥാനം- ഹിമാലയത്തിലെ ഗായ്മൂഖ് ഗുഹയിലെ ഗംഗോത്രി ഹിമാനി (ഉത്തരാഖണ്ഡ്)
- ഉത്ഭവസ്ഥാനത്ത് ഗംഗാ നദി അറിയപ്പെടുന്നത്- ഭഗീരഥി
- ഭഗീരഥി, അളകനന്ദ നദികള്‍ ദേവപ്രയാഗില്‍ വെച്ച് ഒരുമിച്ച് ചേര്‍ന്ന തുടര്‍ന്ന് ഗംഗ എന്ന പേരില്‍ ഒഴുകുന്നു.
- അളകനന്ദ നദി ഉത്ഭവിക്കുന്നത്- അളകാപുരി
- ഭഗീരഥി അളകനന്ദയുമായി ചേരുന്ന സ്ഥലം- ദേവപ്രയാഗ്
- ഗംഗ ഏറ്റവും കൂടുതല്‍ ദൂരം ഒഴുകുന്ന ഇന്ത്യന്‍ സംസ്ഥാനം- ഉത്തര്‍പ്രദേശ് (1450.km)
- ഗംഗാ നദി ഒഴുകുന്ന പ്രധാന സംസ്ഥാനങ്ങള്‍- ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍
- ഗംഗയുടെ പ്രധാന പോഷക നദികള്‍- യമുന, കോസി, ദാമോദര്‍, സോണ്‍, ഘാത്ര, ഗോമതി, ഗന്ധക്
- ഗംഗയുടെ ഏറ്റവും വലിയ പോഷക നദി- യമുന
- ഗംഗയും, യമുനയും കൂടിച്ചേരുന്ന സ്ഥലം- അലഹാബാദ് (ഉത്തര്‍പ്രദേശ്)
- ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനം അറിയപ്പെടുന്നത്- ത്രിവേണി സംഗമം
- ത്രിവേണി സംഗമം സ്ഥിതി ചെയ്യുന്നത്- അലഹാബാദ് (ഉത്തര്‍പ്രദേശ്)
- ഗംഗാനദി ഉത്തര മഹാസമതലത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലം- ഹരിദ്വാര്‍
- കോര്‍ബറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന പ്രധാന പോഷക നദി- രാംഗംഗ
- ഗംഗാനദിക്ക് കുറുകെ പശ്ചിമബംഗാളില്‍ നിര്‍മ്മിച്ചിരിക്കുന്ന പാലം- ഫറാക്കാ ബാരേജ്
- ഗംഗ ഏതു സ്ഥലത്തിനടുത്ത് വെച്ചാണ് ബംഗ്ലാദേശിലേക്ക് കടന്നത്- ഫറാക്ക
- ബംഗ്ലാദേശിലുള്ള ഏതു പ്രദേശത്തുവെച്ചാണ് ഗംഗ, ബ്രഹ്മപുത്ര നദിയുമായി ഒത്തുചേരുന്നത്- ചാന്ദ്പൂര്‍
- ബംഗ്ലാദേശില്‍ ബ്രഹ്മപുത്രയും (ജമുന) ഗംഗയും (പത്മ) ഒത്തുചേര്‍ന്ന ഒഴുകുമ്പോള്‍ നദി അറിയപ്പെടുന്നത്- മേഘ്‌ന
- ബംഗ്ലാദേശില്‍ ഗംഗാനദി അറിയപ്പെടുന്നത്- പത്മ
- NW-1 (National Waterway 1) ദേശീയ ജലപാത കടന്ന് പോകുന്ന നദി- ഗംഗ)
- ഗംഗാ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കിയ വര്‍ഷം-1986 ജനുവരി 14
- ഗംഗാ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കിയ പ്രധാന മന്ത്രി- രാജീവ് ഗാന്ധി
- ഗംഗാ നദിയുടെ സംരക്ഷണത്തിനും ശുചീകരണത്തിനുമായി കേന്ദ്ര സര്‍ക്കാന്‍ നടപ്പിലാക്കിയ പദ്ധതി- നമാമി ഗംഗ (2014)
- നമാമി ഗംഗ പദ്ധതി നടപ്പിലാക്കിയ പ്രധാന മന്ത്രി- നരേന്ദ്രമോഡി
- ലോകത്തിലെ ഏറ്റവും വലിയ ഡെല്‍റ്റാപ്രദേശം- സുന്ദര്‍ബെന്‍ഡെല്‍റ്റ (ഗംഗ-ബ്രഹ്മപുത്ര ഡെല്‍റ്റ)
- ഗംഗ-ബ്രഹ്മപുത്ര നദികളുടെ നിക്ഷേപണ ഫലമായി രൂപം കൊണ്ടിരിക്കുന്ന ഡെല്‍റ്റ- സുന്ദര്‍ബെന്‍ ഡെല്‍റ്റ
- സുന്ദര്‍ബന്‍ ഡല്‍റ്റയില്‍ സംരക്ഷിക്കുന്നത് റോയല്‍ ബംഗാള്‍ കടുവകളെയാണ്.
- ഹിമാലയത്തില്‍ നിന്നും ഉത്ഭവിക്കാത്ത ഗംഗയുടെ പോഷക നദികള്‍- ചമ്പല്‍, സോണ്‍, കെന്‍, ബെദ്‌വാ
- ഇന്ത്യന്‍ ഉപദ്വീപിന്റെ വടക്കുഭാഗത്തു നിന്ന് ഉത്ഭവിക്കുന്ന ഗംഗയുടെ പോഷക നദി- സോണ്‍
- ഗംഗയുടെ പ്രധാന കൈവഴി- ഹുഗ്ലി
- ഹുഗ്ലി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രധാന നഗരം- കൊല്‍ക്കത്ത
- ഹുഗ്ലി നദിയുടെ പ്രധാന പോഷക നദി- ദാമോദര്‍
- ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ നദീജല പദ്ധതി സ്ഥിതി ചെയ്യുന്ന നദി- ദാമോദര്‍
- ഗംഗാ നദി ഒഴുകുന്ന രാജ്യങ്ങള്‍- ഇന്ത്യ, ബംഗ്ലാദേശ്
- ഗംഗാ നദിയുടെ പതന സ്ഥാനം- ബംഗാള്‍ ഉള്‍ക്കടല്‍
- ഇന്ത്യയുടെ ദേശീയ ജലജീവി- ഗംഗാ ഡോള്‍ഫിന്‍
യമുന
- ഗംഗയുടെ ഏറ്റവും വലിയ പോഷക നദിയാണ് -യമുന
- പുരാതന കാലത്ത് കാളിന്ദി എന്നറിയപ്പെട്ടിരുന്ന നദി -യമുന
- യമുനാ നദിയുടെ ഉത്ഭവസ്ഥാനം- ഉത്തരാഖണ്ഡിലെ യമുനോത്രി ഹിമാനി
- യമുനാ നദിയുടെ നീളം- 1376 കി.മീ
- യമുനാ നദിയുടെ തീരത്തെ പ്രധാന പട്ടണങ്ങള്‍- ആഗ്ര, ഡല്‍ഹി, മധുര, ഇട്ടാവ
- യമുനാ നദീ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്മാരകം- താജ്മഹല്‍
- ഹിന്ദു പുരാണത്തില്‍ യമുന സൂര്യഭഗവാന്റെ പുത്രിയായും യമദേവന്റെ സഹോദരിയായും പറയപ്പെടുന്നു.
- കടലില്‍ നേരിട്ട് പതിക്കാത്ത നദികളില്‍ വച്ച് ഏറ്റവും വലിയ നദിയാണ് -യമുന
സരസ്വതി
- വേദകാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട നദി- സരസ്വതി
- മുന്‍പ് ഉണ്ടായിരുന്നതും ഇപ്പോള്‍ അപ്രത്യക്ഷമായെന്ന് കരുതുന്നതുമായ നദി- സരസ്വതി
- കിഴക്ക് യമുനാ നദിക്കും പടിഞ്ഞാറ് സ്ത്‌ലജിനും ഇടയിലാണ് സരസ്വതിയുടെ സ്ഥാനമെന്ന് ഋഗ്വേദത്തിലെ നദിസ്തുതിയില്‍ പറയപ്പെടുന്നു.
ബ്രഹ്മപുത്ര
- ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന ഹിമാലയന്‍ നദി.
- ചുവന്ന നദി എന്നറിയപ്പെടുന്ന നദി.
- ആസാമിന്റെ ദു:ഖം എന്നറിയപ്പെടുന്ന നദി.
- പ്രാചീനകാലത്ത് ലൗഹിത്യ എന്നറിയപ്പെടുന്ന നദി.
- ആസാമിന്റെ ജീവ രേഖ എന്നറിയപ്പെടുന്ന നദി.
- ബ്രഹ്മപുത്ര നദിയുടെ ഉത്ഭവ സ്ഥാനം- മാനസരോവറിലെ ചെമയുങ്- ദുങ് ഹിമാനി
- ബ്രഹ്മപുത്ര നദിയുടെ നീളം- 2900 കി.മീ
- ബ്രഹ്മപുത്ര നദി ഇന്ത്യിലൂടെ ഒഴുകുന്ന ദൂരം- 916 കി.മീ
- ഹിമാലയത്തിന് സമാന്തരമായി കിഴക്കോട്ടൊഴുകുന്ന ബ്രഹ്മപുത്ര നദി ഏത് പ്രദേശത്തു വെച്ചാണ് 'U' ടേണ്‍ തിരിഞ്ഞ് അരുണാചല്‍ പ്രദേശിലേക്ക് കടക്കുന്നത്- നംച്ച ബാര്‍വ്വ
- ബ്രഹ്മപുത്ര എന്ന വാക്കിനത്ഥം- ബ്രഹ്മാവിന്റെ പുത്രന്‍
- ഹിമാലയന്‍ നദികളില്‍ പുരുഷനാമധേയമുള്ള നദി- ബ്രഹ്മപുത്ര
- ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്- മജുലി (ആസ്സാം)
- മജുലി ദ്വീപ് സ്ഥതി ചെയ്യുന്ന നദി- ബ്രഹ്മപുത്രാനദി
- ബ്രഹ്മപുത്രാനദി ഏതു പ്രദേശത്തു വെച്ചാണ് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്- സാദിയ (അരുണാചല്‍പ്രദേശ്)
- നാഷണല്‍ വാട്ടര്‍വേ- 2 (സാദിയ-ദുബ്രി) സ്ഥിതി ചെയ്യുന്ന നദി- ബ്രഹ്മപുത്ര
- ബ്രഹ്മപുത്ര നദീതീരത്തെ പ്രധാന പട്ടണങ്ങള്‍- ദിബ്രുഗഢ്, ഗുവാഹട്ടി
- ബ്രഹ്മപുത്രയുടെ പ്രധാന പോഷക നദികള്‍ - ദിബാങ്, സുബന്‍സിരി, ടീസ്റ്റ, ലോഹിത്, മാനസ്
- ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷക നദി- സുബന്‍സിരി
- ഏറ്റവും വേഗത്തിലൊഴുകുന്ന ഇന്ത്യന്‍ നദി- ടീസ്റ്റ
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍കംറോഡ് ബ്രിഡ്ജ്- ബോഗിബില്‍പാലം (4940 മീറ്റര്‍)
- ബോഗിബില്‍പാലം സ്ഥിതി ചെയ്യുന്ന നദി- ബ്രഹ്മപുത്ര
- ദിബ്രുഗഢിനേയും അപ്പര്‍ അസ്സാമിനേയും തമ്മില്‍ ബന്ധിപ്പിക്കു ന്നപാലം- ബോഗിബില്‍ പാലം
- ഏറ്റവും വേഗത്തിലൊഴുകുന്ന ഇന്ത്യന്‍ നദി- ടീസ്റ്റ
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍കംറോഡ് ബ്രിഡ്ജ്- ബോഗിബില്‍പാലം (4940 മീറ്റര്‍)
- ബോഗിബില്‍പാലം സ്ഥിതി ചെയ്യുന്ന നദി- ബ്രഹ്മപുത്ര
- ദിബ്രുഗഢിനേയും അപ്പര്‍ അസ്സാമിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നപാലം- ബോഗിബില്‍ പാലം
- ബ്രഹ്മപുത്ര നദി ഒഴുകുന്ന രാജ്യങ്ങള്‍- ചൈന (ടിബറ്റ്), ഇന്ത്യ, ഭൂട്ടാന്‍, ബംഗ്ലാദേശ്
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം- ഭൂപന്‍ ഹസാരിക പാലം (ബ്രഹ്മപുത്രയുടെ പോഷക നദിയായ ലോഹിത് നദിയ്ക്ക് കുറുകെ)
- ദോളാ സാദിയ പാലം എന്നറിയപ്പെടുന്നത്- ഭൂപന്‍ഹസാരിക പാലം
സിന്ധു (ഇന്‍ഡസ്)
- സിന്ധുനദിയുടെ ഉത്ഭവസ്ഥാനം- ടിബറ്റിലെ മാനസസരോവര്‍ തടാകം
- പാകിസ്ഥാന്റെ ദേശീയ നദി (2880 കി.മീ)
- സിന്ധു നദി ഇന്ത്യയിലൂടെ ഒഴുകുന്ന നീളം -709 കി.മീ, 1114 കി.മീ
- പാകിസ്ഥാന്റെ 'ജീവരേഖ'എന്നറിയപ്പെടുന്ന നദി.
- ഇന്ത്യക്ക് ആ പേര് ലഭിക്കാന്‍ കാരണമായ നദി.
- ഹിമാലയന്‍ നദികളില്‍ ഏറ്റവും നീളം കൂടിയ നദി.
- ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി.
- ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പടിഞ്ഞാറുള്ള നദി.
- പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയന്‍ നദി.
- ഋഗ്വേദത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കുന്ന നദി.
- മോഹന്‍ ജദാരോ സ്ഥിതി ചെയ്യുന്ന നദീ തീരം- സിന്ധു
- അറബിക്കടലില്‍ പതിയ്ക്കുന്ന ഒരേയൊരു ഹിമാലയന്‍ നദി.
- ലഡാക്കിലെ 'ലേ' പട്ടണത്തെ ചുറ്റി ഒഴുകുന്ന നദി.
- ജമ്മുകാശ്മീരിലെ ലഡാക്ക് ജില്ലയിലൂടെയാണ് സിന്ധു നദി ഇന്ത്യയില്‍ പ്രവേശിക്കുന്നത്.
- ഏതൊക്കെ പര്‍വ്വത നിരകള്‍ക്കിടയിലൂടെയാണ് സിന്ധു നദി ഒഴുകുന്നത്- ലഡാക്ക്, സസ്‌കര്‍
- സിന്ധുനദി ഒഴുകുന്ന ഏക ഇന്ത്യന്‍ സംസ്ഥാനം- ജമ്മു കാശ്മീര്‍
- സിന്ധുനദി ഒഴുകുന്ന രാജ്യങ്ങള്‍- ഇന്ത്യ, പാക്കിസ്ഥാന്‍
- സപ്തസിന്ധു എന്നറിയപ്പെടുന്ന നദികള്‍- സിന്ധു, സരസ്വതി, ഝലം, ചിനാബ്, രവി, ബിയാസ്, സത്‌ലജ്
- ജമ്മുകാശ്മീരിലെ ഏത് സ്ഥലത്തു വെച്ചാണ് സിന്ധു തെക്കോട്ടൊഴുകി പാക്കിസ്ഥാനിലേക്ക് കടക്കുന്നത്- ചില്ലാര്‍
- സിന്ധുവിന്റെ പ്രധാന പോഷക നദികള്‍- സത്‌ലജ്, രവി, ബിയാസ്, ഝലം, ചിനാബ്
- അഞ്ചുനദികളുടെ (പഞ്ചനദി) നാട് എന്നറിയപ്പെടുന്ന സംസ്ഥാനം- പഞ്ചാബ്
- ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി- സത്‌ലജ്
- സിന്ധുവിന്റെ ഏറ്റവും ചെറിയ പോഷക നദി- ബിയാസ്
- പൂര്‍ണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ പോഷക നദി- ബിയാസ്
- ഏതു സ്ഥലത്തിനടുത്തു വെച്ചാണ് സിന്ധുവിന്റെ പോഷക നദികളായ ഝലം, ചിനാബ്, രവി, ബിയാസ്, സത്‌ലജ് എന്നിവ സിന്ധുവുമായി കൂടിചേരുന്നത്- മിതാന്‍ കോട്ട് (പാക്കിസ്ഥാന്‍)
- ചിനാബ് നദിയ്ക്ക് കുറുകെ പണിതിരിക്കുന്ന ഡാം- ബഗ്ലിഹാര്‍ ഡാം (കാശ്മീര്‍)
- പാകിസ്ഥാനിലെ കറാച്ചി തുറമുഖത്തിന് സമീപത്തായാണ് സിന്ധുനദി അറബിക്കടലില്‍ പതിയ്ക്കുന്നത്.
- സിന്ധു നദീതീരത്തെ ഏറ്റവും വലിയ നഗരം- കറാച്ചി
- മെഗസ്തനിസിന്റെ 'ഇന്ഡിക്ക' യ്ക്ക് ആ പേര് നല്‍കുവാന്‍ പ്രചോദനമായ നദി- ഇന്‍ഡസ് (സിന്ധു)
സിന്ധുവിന്റെ പ്രധാന പോഷക നദികള്‍
ഝലം
- ഝലം നദിയുടെ ഉത്ഭവ സ്ഥാനം- വെരിനാഗ് ഗ്ലേസിയര്‍ (കാശ്മീര്‍)
- പ്രാചീനകാലത്ത് ഝലം നദി അറിയപ്പെടുന്നത്- വിതാസാത
- ഝലം നദീതീരത്ത് സ്ഥിതി ചെയ്യുന്ന ജമ്മുകാശ്മീരിലെ പ്രധാന പട്ടണം- ശ്രീനഗര്‍
- കാശ്മീരിലെ വൂളാര്‍ തടാകത്തിലേക്ക് ഒഴുകി എത്തുന്ന സിന്ധുവിന്റെ പോഷക നദി- ഝലം
- ഉറി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി- ഝലം (ജമ്മുകാശ്മീര്‍)
- ഝലം നദീതീരത്ത് നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന പ്രസിദ്ധമായ യുദ്ധം- ഹൈഡാസ്പസ് യുദ്ധം (ബി.സി.326)
- ഝലം നദി, ചിനാബ് നദിയുമായി കൂടിചേരുന്ന പ്രദേശം- ട്രിമ്മു
ചിനാബ്
- ചിനാബ് നദിയുടെ ഉത്ഭവസ്ഥാനം -ഹിമാലയത്തിലെ ബറാ-ലാച്ചാ-ലാ
- പ്രാചീനകാലത്ത ചിനാബ് നദി അറിയപ്പെട്ടിരുന്നത് - അസ്‌കിനി
- ചിനാബ് നദിയുടെ പ്രധാന പോഷകനദികള്‍- ചന്ദ്ര, ബാഗാ
- ബഗ്ലിഹാര്‍, ദുല്‍ഹസ്തി എന്നീ ഡാമുകള്‍ സ്ഥിതി ചെയ്യുന്ന നദി- ചിനാബ് (ജമ്മുകാശ്മീര്‍)
- ചിനാബ് നദിയിലെ പ്രധാന ജലവൈദ്യുത പദ്ധതികള്‍- ബഗ്ലിഹാര്‍, സലാര്‍, ദുല്‍ഹസ്തി
രവി
- രവി നദീതീരത്ത് സ്ഥിതി ചെയ്യുന്ന പാക്കിസ്ഥാനിലെ പ്രധാന പട്ടണം- ലാഹോര്‍
- 'ലാഹോറിലെ നദി' എന്നറിയപ്പെടുന്നത്- രവി
- പ്രാചീന രേഖകളില്‍ 'ഐരാവതി' എന്ന പേരില്‍ പരാമര്‍ശിച്ചിരിക്കുന്ന നദി- രവി
- പ്രാചീന കാലത്ത് രവി നദി അറിയപ്പെട്ടിരുന്നത്- പരുഷ്ണി, ഐരാവതി
- ജഹാംഗീറിന്റെയും നൂര്‍ജഹാന്റെയും ശവകുടീരങ്ങള്‍ രവി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.
- തെയിന്‍ ഡാം അഥവാ രഞ്ജിത് സാഗര്‍ അണക്കെട്ട് പഞ്ചാബിലെ രവി നദിയിലാണ് സ്ഥിതി ചെയ്യുന്നത്.
ബിയാസ്
- ബിയാസ് നദിയുടെ ഉത്ഭവസ്ഥാനം- ഹിമാലയത്തിലെ റോഹ്താങ് ചുരം
- പൂര്‍ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ പോഷക നദി- ബിയാസ്
- പ്രാചീന കാലത്ത്് ബിയാസ് അറിയപ്പെട്ടിരുന്നത്- വിപാസ
- 'അര്‍ജികുജ' എന്ന് വേദങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരുന്ന നദി- ബിയാസ്
- സിന്ധുവിന്റെ ഏറ്റവും ചെറിയ പോഷക നദി- ബിയാസ്
- കുളു, മണാലി താഴ്‌വരകളിലൂടെ ഒഴുകുന്ന നദി- ബിയാസ്
- ബിയാസ് സത്‌ലജുമായി കൂടിച്ചേരുന്നത്- കപൂര്‍ത്തല (പഞ്ചാബ്)
- ബിയാസ് നദിയില്‍ സ്ഥിതിചെയ്യുന്ന അണക്കെട്ട്- പോങ്
സത്‌ലജ്
- സത്‌ലജ് നദിയുടെ ഉത്ഭവസ്ഥാനം- (രക്ഷസ്തല്‍ തടാകം (ടിബറ്റ്)
- ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ ഏറ്റവും നീളം കൂടിയ പോഷക നദി- സത്‌ലജ്
- പഞ്ച നദികളില്‍ ഋഗ്വേദത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിച്ചിരിക്കുന്ന നദി- സത്‌ലജ്
- സത്‌ലജ് നദിയ്ക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ട്- ഭക്രാനംഗല്‍
- ഭക്രാനംഗല്‍ അണക്കെട്ടിലെ ജലസംഭരണി അറിയപ്പെടുന്നത്- ഗോവിന്ദ് സാഗര്‍
- പ്രാചീന കാലത്ത് സത്‌ലജ് അറിയപ്പെട്ടിരുന്നത്- ശതാദ്രു
- സത്‌ലജിന്റെ പതനസ്ഥാനം- ചിനാബ് നദി
ഉപദ്വീപീയ നദികള്‍
- ഉപദ്വീപീയ നദികളില്‍ ഭൂരിഭാഗം നദികളും പശ്ചിമ ഘട്ടത്തില്‍ നിന്നും ഉത്ഭവിക്കുന്നു.
- ഇവയില്‍ ഭൂരിഭാഗവും മഴയെ മാത്രം ആശ്രയിച്ച് ഒഴുകുന്നവയാണ്.
- കാഠിന്യമേറിയ ശിലാമേഖലകളിലൂടെ ഒഴുകുന്നതിനാല്‍ ആഴമേറിയ താഴ്‌വരകള്‍ സൃഷ്ടിക്കപ്പെടുന്നില്ല.
- പ്രധാന ഉപദ്വീപീയ നദികള്‍- നര്‍മ്മദ, താപ്തി, ഗോദാവരി, കൃഷ്ണ, കാവേരി, മഹാനദി
- പടിഞ്ഞാറോട്ട് ഒഴുകുന്ന ഉപദ്വീപീയ നദികള്‍- നര്‍മ്മദ, താപ്തി
- നര്‍മ്മദ, താപ്തി നദികളുടെ പതനസ്ഥാനം- അറബിക്കടല്‍
- നര്‍മ്മദാ നദിയുടെ ഉത്ഭവ സ്ഥാനം- അമര്‍കണ്ഡക് കുന്നിലെ മൈക്കലാ പര്‍വ്വത നിരകള്‍ (മധ്യപ്രദേശ്)
നര്‍മ്മദ
- പടിഞ്ഞാറോട്ട് ഒഴുകുന്ന ഉപദ്വീപീയ നദികളില്‍ ഏറ്റവും വലിയ നദി.
- ഭംശ താഴ്‌വരയിലൂടെ ഒഴുകുന്ന പ്രധാന നദി.
- പ്രാചീന കാലത്ത് 'രേവ' എന്നറിയപ്പെട്ടിരുന്ന നദി.
- കവിന്ധ്യ-സത്പുര നിരകളിലൂടെ ഒഴുകുന്ന ഉപദ്വീപീയ നദി.
- ഇന്ത്യയെ തെക്കേ ഇന്ത്യയെന്നും വടക്കേ ഇന്ത്യയെന്നും വിഭജിക്കുന്ന നദി- നര്‍മ്മദ
- നര്‍മ്മദ എന്ന വാക്കിനര്‍ത്ഥം- സന്തോഷം നല്‍കുന്നത്
- ഡക്കാണ്‍ പീഠഭൂമിക്കും മാള്‍വ പീഠഭൂമിക്കും ഇടയിലൂടെ ഒഴുകുന്ന നദി- നര്‍മ്മദ
- മദ്ധ്യപ്രദേശിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി.
- നര്‍മ്മദ നദിയുടെ നീളം- 1312 കി.മീ
- പൂര്‍ണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന നദികളില്‍ മൂന്നാംസ്ഥാനത്തുള്ള നദി- നര്‍മ്മദ
- നര്‍മ്മദ നദി ഒഴുകുന്ന പ്രധാന സംസ്ഥാനങ്ങള്‍- മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര
- നര്‍മ്മദ നദിയുടെ പ്രധാന പോഷക നദികള്‍- താവ, ബന്‍ജാര്‍, ഷേര്‍, ഹിരണ്‍
- നര്‍മ്മദ നദിയുടെ ഏറ്റവും നീളം കൂടിയ പോഷക നദി- താവ
- നര്‍മ്മദ നദിയുടെ തീരത്തെ പ്രധാന പട്ടണങ്ങള്‍- ഹോഷംഗാബാദ്, ജബല്‍പൂര്‍, ഓംകാരേശ്വര്‍, മാന്‍ഡ്‌ല
- നര്‍മ്മദാ നദിയില്‍ സ്ഥിതി ചെയ്യുന്ന പ്രധാന അണക്കെട്ട്- സര്‍ദാര്‍ സരോവര്‍ അണക്കെട്ട്
- ഏറ്റവും കൂടുതല്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള നദി- നര്‍മ്മദ
- നര്‍മ്മദ നദീജല തര്‍ക്ക പരിഹാര ട്രൈബ്യൂണല്‍ (NWDT) സ്ഥാപിതമായത്- 1969 ഒക്ടോബര്‍ 6
- ആദ്യ ചെയര്‍മാന്‍- ജസ്റ്റിസ്.വി.രാമസ്വാമി
- ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനെതിരെ പ്രക്ഷോപം സംഘടിപ്പിച്ച പരിസ്ഥിതി സംഘടന- നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍
- നര്‍മ്മദ ബച്ചവോ ആന്ദോളന്‍ സംഘടനയുടെ നേതാവ്- മേധാപട്കര്‍
- മേധാപട്കര്‍ രൂപീകരിച്ച പാര്‍ട്ടിയുടെ പേര്- പീപ്പിള്‍ പൊളിറ്റിക്കല്‍ ഫ്രണ്ട്
- കന്‍ഹ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന നദീതടം- നര്‍മ്മദ
- റുഡ്‌യാര്‍ഡ് ക്ലിപ്പിങ്ങിന്റെ 'ദി ജംഗിള്‍ ബുക്ക്'ല്‍ പരാമര്‍ശിക്കുന്ന ദേശീയോദ്യാനം- കന്‍ഹ ദേശീയോദ്യാനം
- നര്‍മ്മദ അറബികടലില്‍ പതിക്കുന്ന പ്രദേശം- ഗള്‍ഫ് ഓഫ് കാമ്പാട്ട്
താപ്തി
- താപ്തി നദിയുടെ ഉത്ഭവം- സാത്പുര നിരയിലെ മുള്‍ട്ടായി റിസര്‍വ് വനം(മദ്ധ്യപ്രദേശ്)
- പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളില്‍ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി- താപ്തി
- ഭ്രംശ താഴ്‌വരകളിലൂടെ ഒഴുകുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ നദി- താപ്തി
- താപ്തി നദിയുടെ നീളം- 724 കി.മീ
- താപ്തി നദീ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രധാന പട്ടണം- സൂററ്റ്
- താപി എന്ന പേരില്‍ അറിയപ്പെടുന്ന നദി- താപ്തി
- 'നര്‍മ്മദയുടെ ഇരട്ട' എന്ന പേരില്‍ അറിയപ്പെടുന്ന നദി- താപ്തി
- നര്‍മ്മദ നദിക്കും, ഗോദാവരി നദിക്കും ഇടയിലൂടെ ഒഴുകുന്ന നദി- താപ്തി
- താപ്തി നദിയില്‍ സ്ഥിതി ചെയ്യുന്ന പ്രധാന ജലവൈദ്യുത പദ്ധതികള്‍- ഉകായ്, കാക്രപ്പാറ
- താപ്തി നദിയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ട്- ഉകായ് ഡാം
- താപ്തി നദിയുടെ പതന സ്ഥാനം- അറബിക്കടല്‍
മഹാനദി
- മഹാനദിയുടെ ഉത്ഭവം- സിഹാവ, അമര്‍കണ്ഡക് കൊടുമുടി (ഛത്തീസ്ഗഡ്)
- മഹാനദിയുടെ നീളം- 857 കി.മീ
- 'ഒഡീഷയുടെ ദു:ഖം' എന്നറിയപ്പെടുന്ന നദി- മഹാനദി
- മഹാനദി ഒഴുകുന്ന പ്രധാന സംസ്ഥാനങ്ങള്‍- ഒഡീഷ, മദ്ധ്യപ്രദേശ്
- മഹാനദിയുടെ പ്രധാന പോഷക നദികള്‍- ഷിയോനാഥ്, ടെല്‍, ഇബ്
- ഇന്ത്യയിലെ സ്വകാര്യവത്കരിക്കപ്പെട്ട ആദ്യ നദി- ഷിയോനാഥ്
- മഹാനദിയുടെ തീരത്തെ പ്രധാന പട്ടണങ്ങള്‍- സാമ്പല്‍പൂര്‍, കട്ടക്ക്
- ഹിരാകുഡ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി- മഹാനദി
- മഹാനദിയ്ക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന പ്രധാന അണക്കെട്ട്- ഹിരാകുഡ്
- പാരാദ്വീപ് തുറമുഖം മഹാനദിയുടെ തീരത്താണ്.
- മഹാനദിയുടെ കൂടുതല്‍ ഭാഗവും ഒഴുകുന്നത് ഛത്തീസ്ഗഢിലൂടെയാണ്.
- മഹാനദിയുടെ പതനം- ബംഗാള്‍ ഉള്‍ക്കടല്‍
കൃഷ്ണ
- ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ഉപദ്വീപീയ നദി.
- പാതാള ഗംഗ, തെലുങ്കു ഗംഗ എന്നീ പേരുകളില്‍ അറിയപ്പെടുന്ന നദി.
- 'അര്‍ദ്ധഗംഗ' എന്നറിയപ്പെടുന്ന നദി.
- കൃഷ്ണാ നദിയുടെ ഉത്ഭവം- മഹാബലേശ്വര്‍ (മഹാരാഷ്ട്ര)
- കൃഷ്ണാ നദിയുടെ നീളം- 1400 കി.മീ
- കൃഷ്ണാ നദിയില്‍ നിന്നു ചെന്നൈ നഗരത്തിലേയ്ക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി- തെലുങ്ക് ഗംഗാ പദ്ധതി
- കൃഷ്ണാ നദിയുടെ പ്രധാന പോഷക നദികള്‍- തുംഗഭദ്ര, കൊയ്‌ന, ഭീമ, ഗൗഢപ്രഭ, മാലപ്രഭ, പാഞ്ചഗംഗ, മൂസി
- കൃഷ്ണാ നദിയില്‍ സ്ഥിതി ചെയ്യുന്ന പ്രധാന അണക്കെട്ടുകള്‍- നാഗാര്‍ജുനാ സാഗര്‍, അലമാട്ടി
- കൃഷ്ണാ നദീ തീരത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ പട്ടണം- വിജയവാഡ
- കൃഷ്ണാ നദി ഒഴുകുന്ന സംസ്ഥാനങ്ങള്‍- മഹാരാഷ്ട്ര, കര്‍ണാടക, തെലുങ്കാന, ആന്ധ്രപ്രദേശ്
കാവേരി
- ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി
- ഇന്ത്യയിലെ ആദ്യ ഡാമായ ഗ്രാന്റ് ഡാം സ്ഥിതി ചെയ്യുന്ന നദി
- കാവേരി നദിയുടെ ഉത്ഭവസ്ഥാനം- പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി കുന്നുകള്‍ (തലക്കാവേരി, കര്‍ണാടകത്തിലെ കുടക് ജില്ല)
- കാവേരി നദിയുടെ നീളം- 800 കി.മീ
- കാവേരി നദിയിലെ പ്രധാന വെള്ളച്ചാട്ടം- ഹൊഗനക്കല്‍
- 'നയാഗ്ര ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം- ഹൊഗനക്കല്‍
- കാവേരി നദീ തീരത്തെ പ്രധാന പട്ടണങ്ങള്‍- ശ്രീരംഗപട്ടണം, തഞ്ചാവൂര്‍, ഈറോഡ്, മേട്ടൂര്‍
- ഇന്ത്യയുടെ ആദ്യ ജലവൈദ്യുത പദ്ധതിയായ ശിവ സമുദ്രം പ്രൊജക്ട് സ്ഥിതി ചെയ്യുന്ന നദി- കാവേരി
- കാവേരി നദീജല പ്രശ്‌നം നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍- തമിഴ്‌നാട്-കര്‍ണാടക
- കാവേരി നദീജലം തര്‍ക്കം പരിഹരിക്കുന്നതിനു വേണ്ടി കാവേരി നദീജല തര്‍ക്ക പരിഹാര ട്രൈബ്യൂണല്‍ നിലവില്‍ വന്ന വര്‍ഷം- 1990
- കാവേരി നദിയുടെ പ്രധാന പോഷക നദികള്‍- ഹരംഗി, ഭവാനി, കബനി, ലക്ഷ്മണ തീര്‍ത്ഥം, അര്‍ക്കാവതി, പാമ്പാര്‍, അമരാവതി
- ബാംഗ്ലൂരു നഗരത്തിന് കുടിവെള്ളം ലഭ്യമാക്കുന്ന കാവേരിയുടെ പോഷക നദി- അര്‍ക്കാവദി
- കേരളത്തിലൂടെ ഒഴുകുന്ന കാവേരി നദിയുടെ പ്രധാന പോഷക നദികള്‍- ഭവാനി, പാമ്പാര്‍, കബനി
- കര്‍ണാടകയിലെ മൈസൂരില്‍ കാവേരി നദിയ്ക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഡാം- കൃഷ്ണരാജസാഗര്‍
ഗോദാവരി
- ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി.
- ഏറ്റവും നീളം കൂടിയ ഉപദ്വീപീയ നദി.
- പൂര്‍ണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ ഉപദ്വീപീയ നദി.
- ഡക്കാന്‍ പീഠഭൂമിയിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദി.
- 'വൃദ്ധഗംഗ' എന്നറിയപ്പെടുന്ന നദി.
- ഗോദാവരി നദിയുടെ ഉത്ഭവസ്ഥാനം- നാസികിലെ ത്രയമ്പക് കുന്നുകളില്‍ നിന്ന് (മഹാരാഷ്ട്ര)
- ഗോദാവരിയുടെ നീളം- 1465 കി.മീ
- ഗോദാവരിയുടെ പ്രധാന പോഷക നദികള്‍- പൂര്‍ണ, ഇന്ദ്രാവതി, മഞ്ജീര, ശബരി, പ്രാണ്‍ഹിത
- ഗോദാവരിയുടെ തീരത്തെ പ്രധാന പട്ടണങ്ങള്‍- നാസിക്, നിസാമാബാദ്
ECONOMICS
11. Fiscal Policy
ധനനയം
- പൊതു വരുമാനം, പൊതു ചിലവ്, പൊതു കടം എന്നിവയെ സംബന്ധിച്ച സര്‍ക്കാര്‍ നയം- ധനനയം (Fiscal Policy)
- ധനനയം തയ്യാറാക്കുന്നത്- ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്
- സമ്പദ് വ്യവസ്ഥ അസ്ഥിരമാകുമ്പോള്‍ അതിനെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന നയം- ധനനയം
- ഇന്ത്യ പുത്തന്‍ സാമ്പത്തിക നയം സ്വീകരിച്ചത് ഏത് ഗവണ്‍മെന്റിന്റെ കാലത്താണ്- പി.വി.നരസിംഹറാവു ഗവണ്‍മെന്റ്
- പുത്തന്‍ സാമ്പത്തിക നയത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍- ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ആഗോളവല്‍ക്കരണം
- രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങളും സ്വാധിനവും പരിമിതപ്പെടുത്തലാണ്- ഉദാരവല്‍ക്കരണം
- സര്‍ക്കാര്‍ നിയന്ത്രണങ്ങളെ സമ്പൂര്‍ണമായി നിരാകരിക്കുന്ന പുത്തന്‍ സാമ്പത്തിക നയമാണ്- നവ ഉദാരവല്‍ക്കരണം
- വ്യവസായ-വ്യാപാര-വാണിജ്യ രംഗങ്ങളിലുള്ള സര്‍ക്കാരിന്റെ നേരിട്ടുള്ള പങ്കാളിത്തം കുറയ്ക്കുവാന്‍ ഉദ്ദശിച്ചുള്ള നയമാണ്- സ്വകാര്യവല്‍ക്കരണം
- മൂലധനം, സാങ്കേതിക വിദ്യ, ഉല്‍പന്നങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണമില്ലാതെ ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് വ്യാപിക്കുന്നതാണ്- ആഗോളവല്‍ക്കരണം
- ആഭ്യന്തര സമ്പദ്‌വ്യവസ്ഥ ലോക സമ്പദ് വ്യസ്ഥയുമായി സംയോജിപ്പിക്കുന്നതിന് പറയപ്പെടുന്നത്- ആഗോളവല്‍ക്കരണം
- റോഡ്, പാലം മുതലായ സ്വകാര്യ സംരംഭകര്‍ നിര്‍മ്മിക്കുകയും മുതല്‍ മുടക്ക് ടോള്‍ പിരിവിലൂടെ തിരിച്ചു പിടിക്കുകയും പിന്നീട് അവ സര്‍ക്കാറിന് കൈമാറുകയും ചെയ്യുന്നത്- BOT (Build Operate Transfer)
- സര്‍ക്കാരും സ്വകാര്യ സംരംഭകരും സംയുക്തമായി ആരംഭിക്കുകയും മുതല്‍ മുടക്കിനനുസരിച്ച് ലാഭം പങ്കു വെക്കുകയും ചെയ്യുന്ന സംരഭങ്ങള്‍ അറിയപ്പെടുന്നത്- PPP (Public Private Partnership)
- PPP (Public Private Partnership) ന് ഉദാഹരണം- കൊച്ചി രാജ്യാന്തര വിമാനത്താവളം (CIAL)
*******************END************************