CURRENT AFFAIR




13. Awards


ജ്ഞാനപീഠം-2019

  • ജ്ഞാനപീഠം നേടുന്ന 6-ാമത്തെ മലയാളി, ജ്ഞാനപീഠം നേടുന്ന 60-ാമത്തെ വ്യക്തി- അക്കിത്തം അച്ഛുതന്‍ നമ്പൂതിരി
ജെ.സി.ബി പുരസ്‌കാരം 
  • 2020-ലെ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹനായത്- എസ് ഹരീഷ്
  • (എസ് ഹരീഷിന്റെ 'മീശ' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ 'Moustache' ആണ് പുരസ്‌കാരത്തിനര്‍ഹമായത്)
  • ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്‌കാരം- ജെ.സി.ബി പുരസ്‌കാരം 
മൂര്‍ത്തിദേവി അവാര്‍ഡ്
  • 2019 ലെ മൂര്‍ത്തിദേവി അവാര്‍ഡ് നേടിയത്- വിശ്വനാഥ് പ്രസാദ് തിവാരി (ഹിന്ദി)
  • 2019-ലെ വ്യാസ സമ്മാന്‍ ജേതാവ്- നസീറ ശര്‍മ്മ (നോവല്‍: Kagaz Ki Naav)
സരസ്വതി സമ്മാന്‍
  • 2019-ലെ സരസ്വതി സമ്മാന്‍ ജേതാവ്- വാസ്‌ദേവ് മോഹി (സിന്ധി) (കൃതി ചെക്ക് ബുക്ക്)
  • 2018-ലെ സരസ്വതി സമ്മാന്‍ ജേതാവ് കെ.ശിവ റെഡ്ഢി (കൃതി- Pakkaki Ottigilite)
പത്മ ഭൂഷണ്‍ 2020ല്‍ ലഭിച്ച മലയാളികള്‍
  • എന്‍.ആര്‍. മാധവമേനോന്‍ (മരണാന്തരം) നിയമവിദഗ്ധന്‍
  • എം.മുംതാസ് ആലി (ശ്രീ.എം) Spiritualism
  • പത്മശ്രീ 2020 ല്‍ ലഭിച്ച മലയാളികള്‍ 
  • ഡോ.കെ.എസ് മണിലാല്‍ Science and Engineering (സസ്യ ശാസ്ത്രജ്ഞന്‍)
  • എന്‍.ചന്ദ്രശേഖരന്‍ നായര്‍ Literature and Education
  • മൂഴിക്കല്‍ പങ്കജാക്ഷി (പാവകളി കലാകാരി)
  • എം.കെ.കുഞ്ഞോല്‍ Social Worker
  • സത്യനാരായണന്‍ മുണ്ടയൂര്‍ Field of Social work

ENGLISH

7. Preposition (Part 4- 6)








GEOGRAPHY

14. States and its Features


സംസ്ഥാനങ്ങളും അതിന്റെ സവിശേഷതകളും
  • ഇന്ത്യ സ്വതന്ത്രമായത്- 1947 ആഗസ്റ്റ് 15
  • ഇന്ത്യ റിപ്പബ്ലിക്ക് ആയത്- 1950 ജനുവരി 26
  • ഇന്ത്യയുടെ തലസ്ഥാനം- ന്യൂഡല്‍ഹി
  • ലോകത്തില്‍ വലുപ്പത്തില്‍ ഇന്ത്യയുടെ സ്ഥാനം- 7
  • ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപീകൃതമായ ആദ്യ സംസ്ഥാനം- ആന്ധ്ര (1953 ഒക്ടോബര്‍ 1)
  • ഇന്ത്യയുടെ വടക്കേയറ്റത്തെ സംസ്ഥാനം- ഹിമാചല്‍പ്രദേശ്
  • ഇന്ത്യയുടെ തെക്കേയറ്റത്തെ സംസ്ഥാനം- തമിഴ്‌നാട്
  • ഇന്ത്യയുടെ കിഴക്കേയറ്റത്തെ സംസ്ഥാനം- അരുണാചല്‍പ്രദേശ്
  • ഇന്ത്യയുടെ പടിഞ്ഞാറേയറ്റത്തെ സംസ്ഥാനം- ഗുജറാത്ത്
  • ഇന്ത്യയിലെ ക്ലാസിക്കല്‍ ഭാഷകള്‍- തമിഴ്, തെലുങ്ക്, കന്നഡ, സംസ്‌കൃതം, മലയാളം, ഒഡിയ
  • ഇന്ത്യയിലെ ആകെ പോസ്റ്റല്‍ സോണുകള്‍- 9
  • ഇന്ത്യയുടെ ആകെ റെയില്‍വേ സോണുകള്‍- 18
  • ഭരണഘടന അംഗീകരിച്ച ഭാഷകള്‍- 22
വലുതും ചെറുതും
  • ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം- രാജസ്ഥാന്‍
  • ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം- ഗോവ
  • ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം- ലഡാക്ക്
  • ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം- ലക്ഷദ്വീപ്
  • ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല- കച്ച് (ഗുജറാത്ത്)
  • ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല- മാഹി (പുതുച്ചേരി)
  • ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ലോക്‌സഭാ മണ്ഡലം- മല്‍ക്കജ്ഗിരി (തെലുങ്കാന)
  • ഏറ്റവും കുറവ് വോട്ടര്‍മാരുള്ള ലോക്‌സഭാ മണ്ഡലം- ലക്ഷദ്വീപ്
  • ഇന്ത്യയിലെ ഏറ്റവും വലിയ ലോക്‌സഭാ മണ്ഡലം- ലഡാക്ക്
  • ഇന്ത്യയിലെ ഏറ്റവും ചെറിയ ലോക്‌സഭാ മണ്ഡലം- ചാന്ദ്‌നി ചൗക്ക് (ഡല്‍ഹി)

1. ആന്ധ്രാപ്രദേശ്



  • ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകരിച്ച ആദ്യ സംസ്ഥാനം - ആന്ധ്ര
  • 1953 ഒക്ടോബർ 1 ന് ആന്ധ്രാ സംസ്ഥാനം രൂപികരിച്ചു
  • രൂപീകരണ സമയത്ത് ആന്ധ്ര സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്നത് - കുർണൂൽ
  • 1956 നവംബർ 1 ന് ഹൈദരാബാദിലെ 9 ജില്ലകൾ ആന്ധ്ര സംസ്ഥാനത്തിനോടു കൂട്ടിച്ചേർത്ത് ആന്ധ്രാപ്രദേശ് എന്ന് പുനർനാമകരണം ചെയ്തു.
  • തെലുങ്ക് (ആന്ധ്ര) സംസ്ഥാനത്തിനായി നിരാഹാരമനുഷ്ഠിച്ച് ജീവത്യാഗം ചെയ്ത വ്യക്തി - പോറ്റി ശ്രീരാമലു
  • 'അമരജീവി' എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി - പോറ്റി ശ്രീരാമലു
  • ആധുനിക ആന്ധ്രയുടെ പ്രവാചകൻ എന്നറിയപ്പെടുന്നത് - വീരേശലിംഗം പന്തുലു
  • രണ്ടാം മദ്രാസ് എന്നറിയപ്പെടുന്നത് - കാക്കിനട
  • 2020 മേയിൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലെ രാസവസ്തുനിർമ്മാണശാലയായ LG Polymer Plant -ൽ നിന്നും ചോർന്ന വിഷവാതകം - Styrene
  •  ആന്ധ്രാപ്രദേശിന്റെ പുതുവത്സര ആഘോഷം - ഉഗാദി
  • ഇന്ത്യയുടെ നിലവിലെ ഉപരാഷ്ട്രപതിയായ വെങ്കയ്യ നായിഡു ഏതു സംസ്ഥാനക്കാരനാണ് - ആന്ധ്രാപ്രദേശ്
  • ഇന്ത്യയിൽ ആദ്യ നാഷണൽ ഇൻവെസ്റ്റ്മെന്റ് ആന്റ് മാനുഫാക്ച്ചറിങ് സോൺ (NIMS) നിലവിൽ വന്നത് -  ആന്ധ്രാപ്രദേശ്
  • ഇന്ത്യയിൽ മാരിടൈം യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത് - വിശാഖപട്ടണം
  • ഇന്ത്യയിലെ ആദ്യത്തെ സബ്മറൈൻ മ്യൂസിയം സ്ഥാപിച്ചത് - വിശാഖപട്ടണം
  • ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി മ്യൂസിയം - INS കൂർസുര (വിശാഖപട്ടണം)
  • ഗോദാവരിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം - യാനം
  • ആന്ധ്രാപ്രദേശിനെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന കനാൽ - ബക്കിംഗ്ഹാം കനാൽ
  • റായൽസീമ, നെല്ലൂർ എന്നീ താപവൈദ്യുത നിലയങ്ങൾ സ്ഥിതി ചെയ്യുന്നത് -  ആന്ധ്രാപ്രദേശ്
  • ബേലം, ബോറാ ഗുഹകൾ കാണപ്പെടുന്ന സംസ്ഥാനം - ആന്ധ്രാപ്രദേശ്
  • 'ഹോഴ്‌സിലി കുന്നുകൾ' സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ആന്ധ്രാപ്രദേശ്
  • ആന്ധ്രാപ്രദേശിന്റെ സാംസ്‌കാരിക തലസ്ഥാനം - രാജമുന്ദ്രി
  • ആന്ധ്രാപ്രദേശിന്റെ വ്യാപാര തലസ്ഥാനം - വിജയവാഡ
  • കേന്ദ്ര പുകയില ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് - രാജമുന്ദ്രി
  • ബ്രിട്ടീഷുകാർ ദക്ഷിണേന്ത്യയിലെ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലം - മസൂലി പട്ടണം
  • ഇന്ത്യയിലെ ആദ്യ ഓപ്പൺ യൂണിവേഴ്സിറ്റി - ആന്ധ്രാ ഓപ്പൺ യൂണിവേഴ്സിറ്റി
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുടി കയറ്റുമതി ചെയ്യുന്ന സ്ഥലം  - തിരുപ്പതി
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രം - തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം
  • ഒരു സീസണിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രം -  ശബരിമല
  • ആന്ധ്രാപ്രദേശിലെ പ്രസിദ്ധമായ ബുദ്ധമത കേന്ദ്രം - നാഗാർജ്ജുനകൊണ്ട
  • സത്യസായിബാബ ആശ്രമം സ്ഥിതി ചെയ്യുന്ന സ്ഥലം - പുട്ടപർത്തി
  • ആന്ധ്രാപ്രദേശിലെ മറ്റു പ്രധാന നൃത്തരൂപങ്ങൾ - കുച്ചിപ്പുടി, ഗുരുവയല്ലു, ദപ്പു, തപ്പേട്ട ഗുല്ലു 


 2. അരുണാചൽ പ്രദേശ് 






  • "ഉദയസൂര്യന്റെ നാട് " എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം 
  • "പ്രഭാതകിരണങ്ങൾ ഏൽക്കുന്ന മലകളുടെ നാട് " എന്നറിയപ്പെടുന്ന സംസ്ഥാനം 
  • "ഇന്ത്യയിലെ ഓർക്കിഡ് സംസ്ഥാനം " എന്നറിയപ്പെടുന്നത് 
  • "ബോട്ടണിസ്റ്റുകളുടെ പറുദീസ" എന്നറിയപ്പെടുന്ന സംസ്ഥാനം 
  • "A  Paradise still unexplored " എന്ന് വിദേശികൾ വിശേഷിപ്പിച്ച സംസ്ഥാനം 
  • "ചൈനീസ് ജനത സതോണ് ടിബറ്റ്" എന്ന പേരിൽ പരാമർശിക്കുന്ന ഇന്ത്യൻ പ്രദേശം 
  • ആദ്യമായി e-cabinet സംവിധാനം നിലവിൽ വന്ന വടക്ക്- കിഴക്കൻ സംസ്ഥാനം 
  • ഹോം ഗാർഡ് നിലവിലില്ലാത്ത സംസ്ഥാനം 
  • ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം 
  • NEFA (North East Frontier Agency ) എന്നറിയപ്പെടുന്ന സംസ്ഥാനം 
  • നേഫ എന്ന പേര് അരുണാചൽ പ്രദേശ് എന്നാക്കി മാറ്റിയ വെക്തി - ബിഭാബസു ദാസ് ശാസ്ത്രി (20 ജനുവരി 1972 )
  • കേന്ദ്രഭരണപ്രദേശമായിരുന്ന അരുണാചൽ പ്രദേശ് ഒരു സംസ്ഥാനമായ വർഷം - 1987 ഫെബ്രുവരി 20 
  • അരുണാചൽ പ്രദേശ് സംസ്ഥാനം രൂപം കൊള്ളാൻ കാരണമായ ഭരണഘടനാ ഭേദഗതി - 55 -)o ഭരണഘടനാ ഭേദഗതി,1987 
  • അരുണാചൽ പ്രദേശിൽ ബ്രിട്ടീഷ് ഭരണം ആരംഭിക്കാൻ കാരണമായ ഉടമ്പടി - യൻദാബോ ഉടമ്പടി ( Yandabo Treaty)
  • ഇന്ത്യക്കും ചൈനക്കും ഇടയിൽ തർക്കം നിലനിൽക്കുന്ന പ്രദേശം - അരുണാചൽ പ്രദേശ് 
  • ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷ സംസാരിക്കുന്ന ഇന്ത്യൻ സംസ്ഥാനം -അരുണാചൽ പ്രദേശ് 
  • അരുണാചൽ പ്രദേശിലെ പ്രാദേശിക ഭാഷകൾ -നിഷി ,വാഞ്ചോ,മോൻപ ,അഡി 
  • അരുണാചൽ പ്രദേശിലെ ഗോത്ര വർഗക്കാർ - അഡിസ് അപതാനി ,ബുഗുൻസ് ,ടാഗിൻസ് ,മിഷ്‌മി ,മോൻപാ 
  • അരുണാചൽ പ്രദേശിലെ ഗോത്ര വർഗക്കാർക്കിടയിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ -കോറോ ഭാഷ   


3. അസം 



  • പ്രാചീന കാലത്ത് "കാമരൂപ "എന്ന പേരിൽ അറിയപ്പെടുന്ന സംസ്ഥാനം -അസം 
  • "വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം " എന്നപേരിൽ അറിയപ്പെടുന്നത് 
  • ഇന്ത്യയുടെ തേയിലത്തോട്ടം എന്ന പേരിൽ അറിയപ്പെടുന്ന സംസ്ഥാനം - അസം 
  • ചുവന്ന നദികളുടെയും നീല കുന്നുകളുടെയും പ്രദേശം എന്നറിയപ്പെടുന്ന സംസ്ഥാനം -അസം 
  • വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം - അസം 
  • ഇന്ത്യയിൽ  ആദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം - അസം
  •  
  • GST - ബിൽ അംഗീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം - അസം
  • "ബജാവലി " എന്ന നൃത്തരൂപം പ്രചാരത്തിലുള്ള സംസ്ഥാനം- അസം
  • അസമിലെ പ്രധാന തദ്ദേശവാസികൾ- ആസാമീസ് ,ബോഡോസ്
  • ഗുവാഹത്തി നഗരം സ്ഥിതിചെയ്യുന്ന നദീതീരം - ബ്രഹ്മപുത്ര

  • അഹോ രാജംവംശം ഭരണം നടത്തിയിരുന്ന സംസ്ഥാനം- അസം
  • അഹോം രാജവംശ സ്ഥാപകന്‍ - ചാവോലുങ് സുകഫാ
  • അസം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കപ്പെടാന്‍ കാരണമായ യുദ്ധം- ബര്‍മീസി യുദ്ധം (1824-1826)
  • അസമില്‍ നിന്നും വിഭജിച്ച് രൂപം കൊണ്ട സംസ്ഥാനങ്ങള്‍ - നാഗലാന്റ്, മിസോറാം, മേഘാലയ
  • അസമുമായി അതിര്‍ത്ഥി പങ്കിടുന്ന രാജ്യങ്ങള്‍ - ബംഗ്ലാദേശ്, ഭൂട്ടാന്‍
  • അസമിന്റെ സാംസ്‌കാരിക തലസ്ഥാനം - ജോര്‍ഹത്
  • പ്രാചീന കാലത്ത് പ്രാഗ് ജോതിഷ്പുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം - ഗുവാഹത്തി
  • പ്രാഗ് ജ്യോതിഷ്പുരം പണികഴിപ്പിച്ചത് - നരകാസുര രാജാവ്
  • ഗുവാഹത്തിയിലെ പ്രസിദ്ധമായ ക്ഷേത്രം - ഉമാനന്ദ ക്ഷേത്രം
  • ഇന്ത്യയിലെ ആദ്യ മുസ്ലീം വനിതാമുഖ്യമന്ത്രി - സയിദ അന്‍വര തൈമൂര്‍
  • കാസിരംഗ നാഷണല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നത് - അസമില്‍
  • മെരുങ്ങാത്ത കുതിരകള്‍ക്ക് പ്രസിദ്ധമായ അസമിലെ  നാഷണല്‍ പാര്‍ക്ക് - ദിബ്രു സൈക്കോവ
  • അസമിലെ ക്ലാസ്സിക്കല്‍ നൃത്തമാണ് - സാത്രിയ
  • ബ്രഹ്മപുത്രയുടെ പാട്ടുകാരന്‍ - ഭൂപന്‍ ഹസാരിക
  • ഇന്ത്യഗവണ്‍മെന്റും അസം മൂവ്‌മെന്റും തമ്മില്‍ 1985 ല്‍ ഒപ്പുവെച്ച ഉടമ്പടി - അസം അക്കോഡ്
  • ULFA (United Liberation Front of Assam) എന്ന സംഘടന പ്രവര്‍ത്തിക്കുന്ന സംസ്ഥാനം- അസ്സം
  • സുബന്‍സിരി ഹൈഡ്രോ പവര്‍ പ്രോജക്ട് സ്ഥിതിചെയ്യുന്നത് - അസ്സം

ECONOMICS

12. Cosumer Protection & Rights

ഉപഭോക്തൃ സംരക്ഷണവും അവകാശങ്ങളും

  • ദേശീയ ഉപഭോക്തൃ ദിനമായി ആചരിക്കുന്നത്- ഡിസംബര്‍ 24
  • ഇന്ത്യയില്‍ ഉപഭോക്തൃ സംരക്ഷണ നിയമം നിലവില്‍ വന്നത്- 1986
  • ലോക ഉപഭോക്തൃ അവകാശ ദിനം- മാര്‍ച്ച് 15
  • ഉപഭോക്തൃ സംരക്ഷണ നിയമം, 1986 പകരം നിലവില്‍ വന്ന നിയമം- ഉപഭോക്തൃ സംരക്ഷണ നിയമം, 2019
  • ഉപഭോക്തൃ അവകാശ നിയമം ലോക സഭ പാസാക്കിയത്- 2019 ജൂലൈ 30
  • ഉപഭോക്തൃ അവകാശ നിയമം രാജ്യ സഭ പാസാക്കിയത്-2019 ആഗസ്റ്റ് 6
  • ഉപഭോക്തൃ അവകാശ നിയമം രഷ്ട്രപതി ഒപ്പുവെച്ചത്- 2019 ആഗസ്റ്റ് 9
  • ഉപഭോക്തൃഅവകാശ നിയമം നിലവില്‍ വന്നത് - 2020 ജൂലൈ 20
  • ഉപഭോക്തൃ തര്‍ക്കങ്ങളിലിടപെട്ട് നഷ്ടപരിഹാരമുള്‍പ്പെടെ ഉപഭോക്താവിന് നീതി ലഭ്യമാക്കുന്നത്- ഉപഭോക്തൃ കോടതി
  • ഒരു കോടി രൂപ വരെയുള്ള ഉപഭോക്തൃ തര്‍ക്കങ്ങളില്‍ ഉപഭോക്താവിന്റെ പരാതി സ്വീകരിച്ച് തീര്‍പ്പു കല്‍പിക്കുന്ന കോടതി- ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍
  • സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃ കോടതി - സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍
  • ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃ കോടതി - ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍
  • പത്ത് കോടി രൂപക്ക് മുകളില്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന  തര്‍ക്കങ്ങളില്‍  തീര്‍പ്പു കല്‍പിക്കുന്ന കോടതി- ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍
  • ഉപഭോക്തൃ തര്‍ക്ക പരാതി നല്‍കാവുന്ന സന്ദര്‍ഭങ്ങള്‍:- വിലയ്ക്ക് വാങ്ങിയ സാധനത്തിന് കേടുപാടുകള്‍/പോരായ്മകള്‍ സംഭവിക്കുക, വിവിധ സര്‍ക്കാര്‍/സര്‍ക്കാരിതര/സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച സേവനത്തിന് പോരായ്മകള്‍ ഉണ്ടാവുക, നിയമാനുസൃതം രേഖപ്പെടുത്തിയിട്ടുള്ളതോ നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളതോ ആയ വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കുക,  മായം ചേര്‍ക്കല്‍ നിരോധനനിയമം ലംഘിക്കുക,  ജീവന് ഹാനികരമായതോ സുരക്ഷിതമല്ലാത്തതോ ആയ സാധനങ്ങല്‍ വില്‍ക്കുക, ന്യായ രഹിതവും ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതുമായ വ്യാപാര നടപടികള്‍ മൂലം നഷ്ടമുണ്ടാകുക, വില്‍പന ത്വരിതപ്പെടുത്തുന്നതിനു വേണ്ടി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങല്‍ നല്‍കുക.
  • സാധനങ്ങള്‍ വാങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ പാലിക്കപ്പെടുത്തുന്നുവെന്ന് ഉറപ്പു വരുത്തുന്നത്- സാധനവില്‍പന നിയമം 1930
  • ഗ്യാരണ്ടി, വാറണ്ടി, വില്‍പനാനന്തര സേവനം എന്നിവയുടെ ലംഘനം ഏത് നിയമത്തിന്റെ പരിധിയില്‍പെടുന്നു- സാധന വില്‍പന നിയമം 1930
  • കാര്‍ഷികോല്‍പന്ന (ഗ്രേഡിങ്ങ് & മാര്‍ക്കിങ്) നിയമം നിലവില്‍ വന്നത്- 1937
  • കാര്‍ഷികോല്‍പന്നങ്ങളുടെ നിലവാരം നിശ്ചയിക്കുന്ന നിയമം- കാര്‍ഷികോല്‍പന്ന (ഗ്രേഡിങ്ങ് & മാര്‍ക്കിങ്) നിയമം 1937
  • കൊള്ളലാഭം, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവയില്‍ നിന്ന് ഉപഭോക്താവിന് സംരക്ഷണം നല്‍കുന്ന നിയമം- അവശ്യസാധന നിയമം 1955
  • അളവിലും തൂക്കത്തിലുമുള്ള കബളിപ്പിക്കലുകള്‍ തടയുന്നതിന് വേണ്ടിയുള്ള നിയമം- അളവുതൂക്ക നിലവാര നിയമം- 1976

SCIENCE & TECHNOLOGY

11. Food Nutrition
 

CLICK HERE TO READ NOTE

*********************END****************