CURRENT AFFAIR
14. Gallantry Awards
സൈനിക പുരസ്‌കാരങ്ങള്‍
- 2020 ല്‍ കീര്‍ത്തി ചക്ര അവാര്‍ഡിനര്‍ഹനായത് - Abdul Rashid Kalas (മരണാനന്തരം)
- 2020-ല്‍ നാവികസേനാ മെഡല്‍ ലഭിച്ച മലയാളി - ധനുഷ് മേനോന്‍
- 2020-ലെ ശൗര്യചക്ര അവാര്‍ഡ് ലഭിച്ച മലയാളി - Wing Commander Vishak Nair
- 2020-ലെ Templeton Prize ജേതാവ്- Francis Collins (USA)
- 2019-ലെ Templeton Prize ജേതാവ്- Marcelo Gleiser (ബ്രസീല്‍)
- 2020-ലെ മാന്‍ ബുക്കര്‍ പുരസ്‌കാര ജേതാവ്- Douglas Stuart (Novel: Shuggie Bain)
- 2020-ലെ ഇന്റര്‍നാഷണല്‍ മാന്‍ ബുക്കര്‍ പുരസ്‌കാര ജേതാക്കള്‍- Marieke Lucas Rijneveld (Novel- The Discomfort of Evening) (വിവര്‍ത്തിക- Michele Hutchison)
- ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം 2019 ല്‍ നേടിയ വ്യക്തി- ഡേവിഡ് ആറ്റന്‍ബറോ
- 50-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച മികച്ച സംവിധായകന്‍- ലിജോ ജോസ് പെല്ലിശ്ശേരി (ചിത്രം: ജല്ലിക്കട്ട്)
- 2020-ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച മികച്ച നടന്‍- സുരാജ് വെഞ്ഞാറമൂട് (ചിത്രം: ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി)
- 2020-ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച മികച്ച ചിത്രം- വാസന്തി (സംവിധാനം: ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍)
- മികച്ച സംവിധായകന്‍- ആദിത്യ ഥര്‍ ചിത്രം : ഉറി ദ സര്‍ജിക്കര്‍ സ്‌ട്രൈക്ക്)
- മികച്ച നടന്‍- ആയുഷ്മാന്‍ ഖുറാന (ചിത്രം :അന്ധാഥുന്‍), വിക്കി കൗശല്‍ (ചിത്രം:ഉറി)
- മികച്ച നടി- കീര്‍ത്തി സുരേഷ് (ചിത്രം :മഹാനടി)
- മികച്ച സിനിമ- Hellaro (Gujarat)
- 44-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ മികച്ച സിനിമ- ജല്ലിക്കെട്ട് (സംവിധാനം- ലിജോ ജോസ് പെല്ലിശ്ശേരി
- 44-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ മികച്ച സംവിധായകന്‍- ലിജോ ജോസ് പെല്ലിശ്ശേരി (ചിത്രം: ജല്ലിക്കട്ട്)
- മികച്ച നടന്‍- നിവിന്‍പോളി (ചിത്രം: മൂത്തോന്‍)
- മികച്ച നടി- മഞ്ജുവാര്യര്‍ (ചിത്രം: പ്രതി പൂവന്‍ കോഴി)
- 2019-ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാര ജേതാവ്- ഹരിഹരന്‍ (സംവിധായകന്‍)
- ചലച്ചിത്ര മേഖലയില്‍ കേരള സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരം- ജെ.സി ഡാനിയേല്‍ പുരസ്‌കാരം
- 2020 ലെ ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് ജേതാവ്- Kezang D Thongdok (അരുണാചല്‍പ്രദേശ്)
- ഇന്ത്യയിലെ ഏറ്റവും പരമോന്നതമായ Film Award- ദാദാ സഹിബ് ഫാല്‍ക്കേ അവാര്‍ഡ്
- 2020-ലെ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാര ജേതാക്കള്‍- രോഹിത് ശര്‍മ്മ (ക്രിക്കറ്റ്), മാരിയപ്പന്‍ തങ്കവേലു (പാരാ അത്‌ലറ്റിക്‌സ്), മണിക ബത്ര (ടേബിള്‍ ടെന്നീസ്), വിനേഷ് ഫോഗാട്ട് (ഗുസ്തി), റാണി രാംപാല്‍ (ഹോക്കി)
- രാജീവ് ഗാന്ധി ഖേല്‍രത്‌ന നേടുന്ന നാലാമത്തെ ക്രിക്കറ്റ് താരം- രോഹിത് ശര്‍മ്മ
- രാജീവ് ഗാന്ധി ഖേല്‍രത്‌ന നേടിയ മറ്റ് ക്രിക്കറ്റ് താരങ്ങള്‍- സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (1997-98) , മഹേന്ദ്രസിംഗ് ധോണി (2007), വീരാട്കോ, ഹ്ലി (2018)
- ഇന്ത്യയില്‍ കായിക മേഖലയില്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരം- രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ്
- രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം നേടുന്ന ആദ്യ വനിതാ പാരാലിമ്പിക്‌സ് താരം- ദിപ മാലിക്
- 2020-ലെ ധ്യാന്‍ചന്ദ് അവാര്‍ഡ് നേടിയ മലയാളി വനിത- ജിന്‍സി ഫിലിപ്പ്‌സ് (അത്‌ലറ്റിക്‌സ്)
- 2019 -ലെ ധ്യാന്‍ചന്ദ് അവാര്‍ഡ് നേടിയ മലയാളി- മാനുവല്‍ ഫ്രെഡറിക് (ഹോക്കി)
- 2019-ലെ ദ്രോണാചാര്യ പുരസ്‌കാരം നേടിയ മലയാളി (റെഗുലര്‍ വിഭാഗം)- വിമല്‍കുമാര്‍ (ബാഡ്മിന്റണ്‍)
ENGLISH
8. Agreement of Verb and Subject (Concord- Part 1-3)
GEOGRAPHY
15. States and its Features
ബീഹാർ
- പ്രാചീനകാലത്ത് മഗധ എന്നറിയപ്പെടുന്ന സംസ്ഥാനം -ബീഹാർ
- ബീഹാർ സംസ്ഥാനത്തുനിന്നും ഒഡീഷയെ വിഭജിച്ചത് -1936 ഏപ്രിൽ 1
- സിഖുകാരുടെ അവസാന ഗുരുവായ ഗുരുഗോബിന്ദ് സിങ് ജനിച്ച സ്ഥലം - പാറ്റ്‌ന
- ബീഹാറിലെ പ്രധാന ജലവൈദ്യുത പദ്ധതി - കോസി
- "വിഹാരങ്ങളുടെ നാട് " എന്നറിയപെടുന്ന സംസ്ഥാനം
- ഇന്ത്യലെ ജനസാന്ദ്രത ഏറ്റവും കൂടിയ സംസ്ഥാനം
- ഏറ്റവും കുറവ് സാക്ഷരതനിരക്കുള്ള സംസ്ഥാനം
- ജനസംഖ്യയിൽ മൂന്നാം സ്ഥാനമുള്ള സംസ്ഥാനം
- മൈഥിലി ഭാഷ പ്രചാരത്തിലുള്ള സംസ്ഥാനം
- പ്രതിശീർഷ വരുമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനം ജൈനമതവും ബുദ്ധമതവും രൂപം കൊണ്ട സംസ്ഥാനം
- ബുദ്ധമതത്തിന്റെ കളിത്തൊട്ടിൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം
- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുദ്ധമത സ്‌തൂപം - കേസരിയ സ്‌തൂപം (ബീഹാർ)
- ബീഹാറിലെ പ്രസിദ്ധമായ ജൈനക്ഷേത്രം - രാജ്ഗീർ
- മധുബനി പെയ്ന്റിങ്ങിനു പ്രസിദ്ധമായ ഇന്ത്യൻ സംസ്ഥാനം - ബീഹാർ
- സിമന്റ് നിർമാണത്തിനു പ്രസിദ്ധമായ സ്ഥലം - ഡാൽമിയ നഗർ
- ലോകത്തിലെ ഏറ്റവും വലിയ സൗജന്യ വൈ -ഫൈ ശൃംഖലയുള്ള പട്ടണം - പാറ്റ്‌ന
- ഇന്ത്യലെ ഏറ്റവും വലിയ കണ്ണുകളിമേള നടക്കുന്ന ബീഹാറിലെ സ്ഥലം -സോൺപൂർ
ഛത്തീസ്ഗഢ്
- മധ്യപ്രദേശിനെ വിഭജിച്ച് രൂപീകരിച്ച സംസ്ഥാനം- ഛത്തീസ്ഗഢ്
- ഛത്തീസ്ഘഗഢ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്- ബിലാസ്പൂര്‍
- ബാല്‍കോ (ഭാരത് അലൂമിനിയം കമ്പനി ലിമിറ്റഡ്)സ്ഥിതി ചെയ്യുന്ന സ്ഥലം- കോര്‍ബ
- ടിന്‍, സ്റ്റീല്‍ എന്നീ വ്യവസായങ്ങള്‍ക്ക് പ്രശസ്തമായ സംസ്ഥാനം- ഛത്തീസ്ഗഢ്
- ദക്ഷിണ കോസലം, ദണ്ഡകാരുണ്യം എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം- ഛത്തീസ്ഗഢ്
- മധ്യേന്ത്യയുടെ നെല്‍പ്പാത്രം എന്നറിയപ്പെടുന്ന സംസ്ഥാനം- ഛത്തീസ്ഗഢ്
- ഇന്ത്യയില്‍ റെയില്‍വേ ട്രാക്കുകള്‍ നിര്‍മ്മിക്കുന്ന സംസ്ഥാനം- ഛത്തീസ്ഗഢ്
- ഇന്ത്യയില്‍ ആദ്യമായി സ്വകാര്യവത്കരിക്കപ്പെട്ട ഷിയോനാഥ് പുഴ ഏത് സംസ്ഥാനത്താണ്- ഛത്തീസ്ഗഢ്
- ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പ്പൂരിന്റെ പുതിയ പേര്- അടല്‍ നഗര്‍ (വാജ്‌പേയിയോടുള്ള ബഹുമാനാര്‍ത്ഥം)
- പ്രധാന മന്ത്രി നരേന്ദ്രമോദി, പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ പ്രതിമ അനാച്ഛാദനം ചെയ്യതത്- റായ്പൂര്‍ (ഛത്തീസ്ഗഢ്)
- ഗോവയുടെ തലസ്ഥാനം വെല്‍ഹയില്‍ (Velha) നിന്നും പനാജിയിലേക്ക് മാറ്റിയ വര്‍ഷം- 1843
- 1961 ഡിസംബറില്‍ ഇന്ത്യാ ഗവണ്‍മെന്റെ് ഗോവയെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചു.
- ഇന്ത്യയിലെ 25-ാംത് സംസ്ഥാനമായി ഗോവയെ പ്രഖ്യാപിച്ചത്- 1987 മെയ് 30
- ഇന്ത്യയില്‍ ഏറ്റവും കുറച്ച് ജില്ലകളുള്ള സംസ്ഥാനം- ഗോവ (രണ്ട് ജില്ലകള്‍)
- വാസ്‌കോഡ ഗാമ എന്ന പേരിലുള്ള നഗരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം- ഗോവ
- ഗോവയിലെ ഏറ്റവും വലിയ പട്ടണം- വാസ്‌കോഡ ഗാമ
- വാസ്‌കോഡ ഗാമ പട്ടണം സ്ഥിതി ചെയ്യുന്ന
- നദീതീരം - സുവാരി നദി
- ഗോവയെ മഹാരാഷ്ട്രയില്‍ നിന്നും വേര്‍തിരിക്കുന്ന നദി- തെറേക്കോള്‍
- ഗോവയുടെ വാണിജ്യ തലസ്ഥാനം- മര്‍മഗോവ
- ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ ദേവലയങ്ങളിലൊന്നായ സെന്റ് കത്തീഡ്രല്‍ സ്ഥിതി ചെയ്യുന്നത്- ഗോവ
- പനാജി എന്ന വാക്കിനര്‍ത്ഥം- വെള്ളപ്പൊക്കമില്ലാത്ത ഭൂമി (The Land which doesn't flood)
- ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം.
- അവസാനമായി ഇന്ത്യന്‍ യൂണിയനിലെക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ട പ്രദേശം.
- കിഴക്കിന്റെ മുത്ത്, 'കിഴക്കിന്റെ പറുദീസ', 'സഞ്ചാരികളുടെ പറുദീസ' എന്നിങ്ങനെ അറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം.
- ടോളമിയുടെ പുസ്തകത്തില്‍ 'അപരാന്ത' 'ഗൗബ' എന്നിങ്ങനെ പരാമര്‍ശിക്കുന്ന പ്രദേശം.
- വിദേശാധിപത്യത്തില്‍ നിന്നും അവസാനം സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യന്‍ സംസ്ഥാനം.
- പ്രതിശീര്‍ഷ വരുമാനം ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം.
- ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം.
- ഇന്ത്യയില്‍ ആദ്യമായി അച്ചടി യന്ത്രം സ്ഥാപിക്കപ്പെട്ട സംസ്ഥാനം.
- ഏകീകൃത സിവില്‍ കോഡ് നിലവിലുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം.
- ഗോവയുടെ ഔദ്യോഗിക പാനീയം- ഫെനി
- ഓണ്‍ലൈന്‍ പൊതു പരാതി പരിഹാരം (Online Public Grievance Redressalo System) നടപ്പിലാക്കിയ സംസ്ഥാനം- ഗോവ
- ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ പാർക്ക് - ചരൻക
- ഇന്ത്യയിലെ ആദ്യത്തെ ലിഥിയം റിഫൈനറി സ്ഥാപിക്കുന്ന സംസ്ഥാനം - ഗുജറാത്ത്
- ഇന്ത്യയുടെ മാഞ്ചസ്റ്റർ, കിഴക്കിന്റെ മാഞ്ചസ്റ്റർ , ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നീ പേരുകളിൽ അറിയപ്പെടുന്നത് - അഹമ്മദാബാദ്
- സർദാർ പട്ടേൽ അന്തരാഷ്ട്ര വിമാനത്താവളം, നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നിവ സ്ഥിതി ചെയ്യുന്നത് - അഹമ്മദാബാദ്
- ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത് - ഗുജറാത്ത്
- പ്രാചീന കാലത്ത് 'ഘുർജരം' എന്നറിയപ്പെട്ടിരുന്ന പ്രദേശം - ഗുജറാത്ത്
- 'പടിഞ്ഞാറൻ ഇന്ത്യയുടെ രത്നം' എന്നറിയപ്പെടുന്ന സംസ്ഥാനം- ഗുജറാത്ത്
- 'ഇതിഹാസങ്ങളുടെ നാട് ' എന്നറിയപ്പെടുന്നത് - ഗുജറാത്ത്
- ഗോവധത്തിന് ജീവപര്യന്തം തടവ് ശിക്ഷ നടപ്പിലാക്കിയ സംസ്ഥാനം - ഗുജറാത്ത്
- ഇന്ത്യയിലെ ഏറ്റവും വലിയ തലസ്ഥാനേതര നഗരം - അഹമ്മദാബാദ്
- രാഷ്ട്രപിതാവിന്റെ പേരിൽ തലസ്ഥാനമുള്ള ഇന്ത്യൻ സംസ്ഥാനം - ഗുജറാത്ത്
- അഹമ്മദാബാദിന്റെ ആദ്യകാല പേര് - കർണാവതി
- ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനം - സൂററ്റ്
- രത്ന വ്യാപാരത്തിന് പ്രശസ്തമായ നഗരം - സൂററ്റ്
- വജ്ര നഗരം എന്നറിയപ്പെടുന്നത് - സൂററ്റ്
- ഇന്ത്യയുടെ എംബ്രോയിഡറി തലസ്ഥാനം - സൂററ്റ്
- സർദാർ പട്ടേൽ മ്യൂസിയം സ്ഥിതിചെയ്യുന്നത് - സൂററ്റ്
- മഹാത്മാഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം - ദണ്ഡി കുതിർ മ്യൂസിയം
- ഗുജറാത്തിലെ ഭുജിൽ ഭൂകമ്പം നടന്ന വർഷം - 2001 ജനുവരി 26
- 2002ൽ ഗുജറാത്തിലെ വർഗീയ കലാപത്തിന് കാരണമായ സംഭവം - ഗോദ്രാ കൂട്ടക്കൊല
- ഗുജറാത്ത് കലാപം അന്വേഷിച്ച കമ്മീഷനുകൾ - നാനാവതി കമ്മീഷൻ, കെ.ജി ഷാ കമ്മീഷൻ
- ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രം പണി കഴിപ്പിച്ച വർഷം - 1992
- ഡൽഹിയിൽ അക്ഷർധാം ക്ഷേത്രം പണി കഴിപ്പിച്ച വർഷം - 2005
- ആങ്ക്ലേശ്വർ എണ്ണപ്പാടം സ്ഥിതി ചെയ്യുന്നത് - ഗുജറാത്ത്
- നിലക്കടല ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് - ജുനഗഢ്
- Institute of Rural Management സ്ഥിതി ചെയ്യുന്നത് - ആനന്ദ്
- സെൻട്രൽ സാൾട്ട് ആന്റ് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ ആസ്ഥാനം - ഭാവ് നഗർ
- ISROയുടെ സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ സ്ഥിതി ചെയ്യുന്നത് - അഹമ്മദാബാദ്
- ശ്രീകൃഷ്ണന്റെ തലസ്ഥാന നഗരമായിരുന്ന ഗുജറാത്തിലെ സ്ഥലം - ദ്വാരക
- ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഗ്രാമം - അകോദര
- ഹരിയാന എന്ന വാക്കിനര്‍ത്ഥം- ദൈവത്തിന്റെ വാസസ്ഥലം
- മഹാഭാരത യുദ്ധം നടന്ന കുരുക്ഷേത്ര സ്ഥിതിചെയ്യുന്ന സംസ്ഥാനം- ഹരിയാന
- നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്- കര്‍ണാല്‍
- ചരിത്ര പ്രസിദ്ധമായ പാനിപ്പത്ത് സ്ഥിതി ചെയ്യുന്നത്- ഹരിയാന
- നെയ്ത്തു പട്ടണം ഇക്കോ സിറ്റി എന്നീ പേരുകളില്‍ അറിയപ്പെടുന്ന പട്ടണം- പാനിപ്പത്ത്
- ഇന്ത്യയുടെ പാല്‍ത്തൊട്ടി, ദൈവത്തിന്റെ വാസസ്ഥലം എന്നീ വിശേഷണങ്ങളില്‍ അറിയപ്പെടുന്ന സംസ്ഥാനം- ഹരിയാന
- ഡെന്‍മാര്‍ക്ക് ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സംസ്ഥാനം- ഹരിയാന
- ആര്യാന, ബഹുധാന്യക എന്നറിയപ്പെടുന്ന പ്രദേശം- ഹരിയാന
- സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനം- ഹരിയാന (879-1000)
- പട്ടിക വര്‍ഗ്ഗക്കാര്‍ ഏറ്റവും കുറവുള്ള സംസ്ഥാനം- ഹരിയാന
- ഗ്രാമീണ സമ്പന്നര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം- ഹരിയാന
- ഇന്ത്യയിലെ ആദ്യത്തെ സിന്തറ്റിക് റബ്ബര്‍ പ്ലാന്റ്- പാനിപ്പത്ത്
- ചൗധരി, ചരണ്‍സിംഗ് കാര്‍ഷിക സര്‍വ്വകലാശാലയുടെ ആസ്ഥാനം- ഹിസാര്‍
- ഏഷ്യയില്‍ തന്നെ ഏറ്റവും വലിയ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം - ഹിസാര്‍
- സൂരജ്കുണ്ഡ് കരകൗശല മേള നടക്കുന്ന മാസം- ഫെബ്രുവരി
- ബസ്മതി അരി കൂടുതല്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം- ഹരിയാന
- ഏറ്റവും അധികം ട്രാക്ടര്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം- ഹരിയാന
- സൈക്കിള്‍ നിര്‍മ്മാണത്തിന് പ്രസിദ്ധമായ ഹരിയാനയിലെ സ്ഥലം- സോണിപേട്ട
- ഹരിയാനയിലെ പ്രസിദ്ധമായ സിഖ് തീര്‍ത്ഥാടന കേന്ദ്രം- അംബാല
- ശാസ്ത്ര ഉപകരണങ്ങളുടെ നഗരം (City of Scientific Instruments) എന്നറിയപ്പെടുന്നത്- അംബാല
- ഇന്ത്യയില്‍ ഭൂമിക്കടിയില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി- നാഥ്പാ ഛാക്രി പ്രൊജക്ട്
- നാഥ്പ ഛാക്രി പവര്‍ പ്രൊജക്ട് സ്ഥിതി ചെയ്യുന്ന നദി- സത്‌ലജ്
- 'ഇന്ത്യയുടെ പഴക്കുട, എല്ലാ ഋതുക്കളുടെയും സംസ്ഥാനം, ഇന്ത്യയിലെ ആപ്പിള്‍ എന്നീ പേരുകളിലറിയപ്പെടുന്നത്.
- ഇന്ത്യയുടെ പര്‍വ്വത സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം.
- 'ഹിമാലയത്തിന്റെ മടിത്തട്ട് എന്നറിയപ്പെടുന്ന സംസ്ഥാനം.
- ഇന്ത്യയില്‍ ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം.
- ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ വിമുക്ത സംസ്ഥാനം.
- ഇന്ത്യയിലെ ആദ്യ പുകവലി രഹിത സംസ്ഥാനം
- സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഹെല്‍പ് ലൈന്‍ പദ്ധതിയായ 'ഗുഡിയ' നടപ്പിലാക്കിയ സംസ്ഥാനം.
- ഗിരി ജലസേചന പദ്ധതി, മണികരണ്‍ പ്രൊജക്ട് എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം- ഹിമാചല്‍പ്രദേശ്
- സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്റെ ആസ്ഥാനം- ധര്‍മ്മശാല
- ലിറ്റില്‍ ലാസ എന്നറിയപ്പെടുന്നത്- ധര്‍മ്മശാല
- ഇന്ത്യയില്‍ ദലൈലാമയുടെ താമസസ്ഥലം- ധര്‍മ്മശാല
- ഹിമാചല്‍ പ്രദേശിന്റെ ശൈത്യകാല തലസ്ഥാനമായി തീരുമാനിച്ചത്- ധര്‍മ്മശാല
- ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ട്- ചൈല്‍ (Chail)
- 'ചോട്ടി കാശി' എന്നും 'ഹിമാചലിലെ കാശി' എന്നും അറിയപ്പെടുന്ന സ്ഥലം- മാണ്ഡി
- ഹിമാലയത്തിലെ അജന്ത എന്നറിയപ്പെടുന്ന സ്ഥലം- ടാബോ
- മിനി ഇസ്രായേല്‍ എന്നറിയപ്പെടുന്നത്- കാസോല്‍
- സെന്‍ട്രല്‍ പൊട്ടറ്റോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്- ഷിംല
- ഇന്ത്യന്‍ ആര്‍മിയുടെ ട്രെയിനിംഗ് കമാന്റിന്റെ ആസ്ഥാനം- ഷിംല
- എ.ഒ.ഹ്യൂമിന്റെ ഔദ്യോഗിക വസതി അറിയപ്പെടുന്നത്- റുത്തിനി കാസ്റ്റില്‍ (ഷിംല)
- ഹിമാചല്‍പ്രദേശിലെ പ്രധാന ആദിവാസി വിഭാഗങ്ങള്‍- ഗദ്ദീസ്, ഗുജ്ജര്‍, കിനാര
- ഭുരി സിങ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്- ചമ്പ
- ദൈവത്തിന്റെ താഴ്‌വര- കുളു
- ഇന്ത്യയുടെ മിനി സ്വിറ്റ്‌സര്‍ലന്റ് എന്നറിയപ്പെടുത്- ഖജ്ജിയാര്‍
- ചുവന്ന സ്വര്‍ണ്ണത്തിന്റെ നഗരം City of Red Gold) എന്നറിയപ്പെടുന്നത്- സോളന്‍
- Central Mushroom Reserch Institute സ്ഥിതി ചെയ്യുത്- സോളന്‍
- 'മഷ്‌റൂം സിറ്റി ഓഫ് ഇന്ത്യ' എന്നഅപരനാമത്തില്‍ അറിയപ്പെടുന്നത്- സോളന്‍
- രേണുക, ചന്ദ്രതാല്‍ എന്നീ തണ്ണീര്‍ത്തടങ്ങള്‍ ഏത് സംസ്ഥാനത്താണ്- ഹിമാചല്‍ പ്രദേശ്
- ഇന്ത്യയില്‍ 28 -ാമതായി രൂപീകൃതമായ സംസ്ഥാനം - ജാര്‍ഖണ്ഡ്
- പൂര്‍ണ്ണമായും സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ആദ്യ കോടതി സമുച്ചയം - ഖുന്തികോടതി (ജാര്‍ഖണ്ഡ്)
- ജാദുഗുഡ യുറേനിയം ഖനി, ഝാരിയ കല്‍ക്കരി ഖനി, കൊദര്‍മ അഭ്ര ഖനി എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ജാര്‍ഖണ്ഡ്
- ഇന്ത്യയുടെ മൈക്ക തലസ്ഥാനം എന്നറിയപ്പെടുന്ന ജാര്‍ഖണ്ഡിലെ ജില്ല - കൊദര്‍മാ
- ഇന്ത്യയുടെ കല്‍ക്കരി നഗരം എന്നറിയപ്പെടുന്ന സ്ഥലം - ധന്‍ബാദ്
- ഖനികളുടെ നഗരം എന്നറിയപ്പെടുത് - ധന്‍ബാദ്
- ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സ് സ്ഥിതി ചെയ്യുത് - ധന്‍ബാദ്
- സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനിംഗ് ആന്റ് ഫ്യൂവല്‍ റിസേര്‍ച്ചിന്റെ ആസ്ഥാനം - ധന്‍ബാദ്
- ഇന്ത്യയിലെ ആദ്യത്തെ നിക്കല്‍ നിര്‍മ്മാണശാല സ്ഥിതിചെയ്യുത് - ജാര്‍ഖണ്ഡ്
- ഇന്ത്യന്‍ ചക്രവാളത്തിലെ ഉദയ സൂര്യന്‍ എന്നറിയപ്പെടുന്ന സംസ്ഥാനം - ജാര്‍ഖണ്ഡ്
- പശുക്കള്‍ക്ക് ആധാര്‍കാര്‍ഡ് ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനം - ജാര്‍ഖണ്ഡ്
- ബിര്‍സാ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്നത്- കാങ്കെ (റാഞ്ചി)
- ഇന്ത്യയുടെ പിറ്റ്‌സ് ബര്‍ഗ് എന്നറിയപ്പെടു നഗരം- ജംഷഡ്പൂര്‍
- സ്റ്റീല്‍ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന നഗരം- ജംഷഡ്പൂര്‍
- ജാര്‍ഖണ്ഡിലെ ഏറ്റവും വലിയ നഗരം- ജംഷഡ്പൂര്‍
- ഇന്ത്യയുടെ ഉരുക്കുനഗരം എന്നറിയപ്പെടുന്ന നഗരം- ജംഷഡ്പൂര്‍
- ഇന്ത്യയിലെ ആദ്യത്തെ സ്റ്റീല്‍ പ്ലാന്റ്- ടാറ്റാ സ്റ്റീല്‍ പ്ലാന്റ് (1907)(ജംഷഡ്പൂര്‍)
- ഇന്ത്യയിലെ ആദ്യ ആസൂത്രിത വ്യവസായ നഗരം- ജംഷഡ്പൂര്‍
- ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം- ചണ്ഡീഗഢ്
- ഇന്ത്യയിലെ ആദ്യ ഐ.എസ്.ഒ-9005 സര്‍ട്ടിഫൈഡ് നഗരം- ജംഷഡ്പൂര്‍
- ഛോട്ടാ നാഗ്പൂരിന്റെ രാജ്ഞി എന്നറിയപ്പെടുന്ന നഗരം- നെതാര്‍ഹട്ട് പട്ടണം
- ആയിരം പൂന്തോട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്- ഹസാരിബാഗ്
- ഏറ്റവും വലിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനം- കര്‍ണാടക
- ചാമുണ്ഡി ഹില്‍സ് സ്ഥിതിചെയ്യുന്നത്- കര്‍ണാടക
- കര്‍ണാടകയിലെ പക്ഷി കാശി എന്നറിയപ്പെടുന്ന പക്ഷി സങ്കേതം- രംഗനത്തിട്ടു പക്ഷി സങ്കേതം
- ടിപ്പുസുല്‍ത്താന്റെ ജന്മ സ്ഥലം- ദേവനഹള്ളി
- ടിപ്പുസുല്‍ത്താന്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്- ശ്രീരംഗപട്ടണം
- ടിപ്പുസുല്‍ത്താന്റെ ആസ്ഥാനമായിരുന്നത്- ശ്രീരംഗപട്ടണം
- ആധുനിക മൈസൂരിന്റെ പിതാവ്- എം.വിശ്വേശ്വരയ്യ
- വിശ്വേശ്വരയ്യ അയണ്‍ ആന്റ് സ്റ്റീല്‍ ലിമിറ്റഡിന്റെ ആസ്ഥാനം- ഭദ്രാവതി
- കര്‍ണാടക സര്‍ക്കാറിന്റെ ഏറ്റവും ഉയര്‍ന്ന ബഹുമതി- കര്‍ണാടക രത്‌നം
- ഏറ്റവും കൂടുതല്‍ സൂര്യകാന്തി പൂക്കള്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം- കര്‍ണാടക
- ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാപ്പി, പട്ട്, ചന്ദനം, സ്വര്‍ണ്ണം എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം- കര്‍ണാടക
- ഏറ്റവും കൂടുതല്‍ ആനകളുള്ള ഇന്ത്യന്‍ സംസ്ഥാനം- കര്‍ണാടക
- സാഹിത്യത്തിലെ പ്രതിഭകള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരം- പമ്പ പ്രശസ്തി പുരസ്‌കാരം
- കര്‍ണാടകയുടെ നിയമസഭാ മന്ദിരം- വിധാന്‍ സൗധ (ബംഗളൂരു)
- വൃക്ഷങ്ങളെ സംരക്ഷിക്കണമെന്ന് ഉദ്ദേശത്തോടുകൂടി കര്‍ണാടകയില്‍ ആരംഭിച്ച പ്രസ്ഥാനം- അപ്പികോ മൂവ്‌മെന്റ്
- അപ്പികോ മൂവ്‌മെന്റിന്റെ സ്ഥാപകന്‍- പാണ്ഡുരംഗ് ഹെഡ്‌ഗെ
- ഇന്ത്യയില്‍ ഏറ്റവും ആഴം കൂടിയ സ്വര്‍ണ്ണഖനി- കോളാര്‍
- സെന്‍ട്രല്‍-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജ്- മൈസൂര്‍
- കര്‍ണാടകയിലെ സാംസ്‌കാരിക തലസ്ഥാനമെന്നറിയപ്പെടുന്നത്- മൈസൂര്‍
- ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്- മൈസൂര്‍
- സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്- മൈസൂര്‍
- 'മൈസൂര്‍ കടുവ' എന്നറിയപ്പെടുന്ന രാജാവ്- ടിപ്പുസുല്‍ത്താന്‍
- ലോട്ടസ് മഹല്‍ എന്ന ശില്‍പസൗധം സ്ഥിതി ചെയ്യുന്നത്- ഹംബി
- ഇന്ത്യയില്‍ രണ്ടാമത്തെ വലിയ കുംഭഗോപുരം- ഗോല്‍ഗുംബസ് (നിലവിലെ ഇന്ത്യയിലെ ഏറ്റവും വലിയ കുംഭഗോപുരം സ്ഥിതി ചെയ്യുന്നത്- മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, പൂനൈ)
- പ്രശസ്തമായ 'വിസ്പറിങ് ഗ്യാലറി' സ്ഥിതി ചെയ്യുന്നത്- ഗോല്‍ഗുംബസ് (ബീജാപൂര്‍)
- ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്ല് പ്രതിമ- ഗോമതേശ്വര പ്രതിമ
- പ്രശസ്തമായ 'ഗ്ലാസ്ഹൗസ്' സ്ഥിതി ചെയ്യുന്നത്- ലാല്‍ബാഗ്
- ഇന്ത്യയിലെ ഏറ്റവും വലിയ നേവി ബേസ്- കര്‍വാര്‍ (ഐ.എന്‍.എസ് വജ്രഘോഷ്)
- കര്‍ണാടകത്തിന്റെ കവാടം എന്നറിയപ്പെടുന്നത്- മാംഗ്ലൂര്‍
- മംഗലാപുരം നഗരം സ്ഥിതി ചെയ്യുന്ന നദീതീരം- നേത്രാവതി
- ഇന്ത്യയിലാദ്യമായി വൈദ്യുതീകരിച്ച നഗരം- ബംഗളൂരു
- ഇന്ത്യന്‍ കോഫി ബോര്‍ഡ്- ബംഗളൂരു
- ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO)- ബംഗളൂരു
- ഇന്ത്യന്‍വോട്ടിംഗ്മഷി നിര്‍മ്മിക്കുന്ന സ്ഥാപനം- മൈസൂര്‍ പെയിന്റ്‌സ് ആന്റ് വാര്‍ണീഷ് (മൈസൂര്‍)