DAY-2






CURRENT AFFAIR


  • മിസ് യൂണിവേഴ്‌സ് 2019 ആയി തിരഞ്ഞെടുക്കപ്പെട്ടത് - Zozibini Tunzi (South Africa)
  • മിസ് വേള്‍ഡ് 2019 ആയി തിരഞ്ഞെടുക്കപ്പെട്ടത് - Toni-Ann Sing (Jamaica)  *(മൂന്നാംസ്ഥാനം Suman Rao (India)
  • മിസ് ഇന്ത്യ 2019 ആയി തിരഞ്ഞെടുക്കപ്പെട്ടത് -  Suman Rao (Rajastan)


ENGLISH

2.  Singular & Plurals




GEOGRAPHY

5. Landforms

 ഫലക ചലനങ്ങള്‍

  • അനേകായിരം കിലോമീറ്റര്‍ വിസ്തൃതിയും പരമാവധി 100 കിലോമീറ്റര്‍ കനവുമുള്ള ശിലാ മണ്ഡല ഭാഗങ്ങള്‍ അറിയപ്പെടുന്നത്- ശിലാമണ്ഡല ഫലകങ്ങള്‍
  • ശിലാമണ്ഡല ഫലകങ്ങളെ രണ്ടായി തരം തിരിക്കുന്നു- വലിയ ശിലാമണ്ഡല ഫലകങ്ങള്‍ എന്നും ചെറിയ ശിലാമണ്ഡല ഫലകങ്ങള്‍ എന്നും 
  • വലിയ ഫലകങ്ങളുടെ എണ്ണം -ഏഴ്
  • വലിയ ശിലാമണ്ഡല ഫലകങ്ങള്‍ - 1.യൂറോപ്യന്‍ ഫലകം   2. ആഫ്രിക്കന്‍ ഫലകം 3. വടക്കേ അമേരിക്കന്‍ ഫലകം 4. തെക്കേ അമേരിക്കന്‍ ഫലകം 5. പസഫിക്ഫലകം 6.ആസ്‌ത്രേലിയന്‍ ഫലകം 7. അന്റാര്‍ട്ടിക്കന്‍ ഫലകം
  • ഏറ്റവും വലിയ ശിലാമണ്ഡല ഫലകം- പസഫിക് ഫലകം
  • ഏറ്റവും ചെറിയ ശിലാമണ്ഡല ഫലകം- ജുവാന്‍ ഡി.ഫുക
  • ചെറിയ ഫലകങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ - സ്‌കോഷ്യ ,കോക്കസ്  , കരീബിയന്‍ ,  അറേബ്യന്‍ , ഫിലിപ്പൈന്‍നാസ്‌ക.
  • ഫലകങ്ങളുടെ ചലനത്തിന് കാരണമാകുന്നത്- മാഗ്മയുടെ സംവഹനപ്രവാഹം

  • ഫലക ചലന സിദ്ധാന്തം (Plate Tectonics Theory)
  • ലിത്തോസ്ഫിയര്‍ പാളി അസ്തനോസ്ഫിയറിലൂടെ തെന്നിമാറുന്നു എന്നു പ്രസ്താവിക്കുന്ന  സിദ്ധാന്തം- ഫലക ചലന സിദ്ധാന്തം (Plate Tectonic Theory)
  • ഫലക ചലന സിദ്ധാന്തം ആവിഷ്‌കരിച്ചത്- ആര്‍തര്‍ ഹോംസ് (1968)
  • രണ്ട് ഫലകങ്ങള്‍ പരസ്പരം അകന്നു പോകുന്ന സീമ- വിയോജകസീമ (Divergent margin)
  • കടല്‍ത്തറകള്‍ രൂപപ്പെടുന്നതിന് കാരണമാകുന്ന പ്രതിഭാസം-വിയോജകസീമ (Divergent margin)

  • രണ്ട് ഫലകങ്ങള്‍ പരസ്പരം അടുത്തു വരുന്ന സീമ -സംയോജകസീമ (Convergent margin)
  • സമുദ്രാന്തര ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്ന മേഖല - നിമജ്ജന മേഖല (Subduction zone)
  • പസഫിക് സമുദ്രത്തിലെ ചലഞ്ചര്‍ ഗര്‍ത്തം നിമജ്ജന മേഖലക്ക് ഉദാഹരണമാണ്.
  • സംയോജക സീമകളിലാണ് മടക്ക് പര്‍വ്വതങ്ങള്‍ രൂപപ്പെടുന്നത്.
  • മടക്ക് പര്‍വ്വതങ്ങള്‍ രൂപപ്പെടുന്നതിന് കാരണമായ ബലം- വലനം (Folding)
  • മടക്ക് പര്‍വ്വതത്തിന് ഉദാഹരണങ്ങള്‍ - അറ്റ്‌ലസ്,ഹിമാലയം, ആന്റീസ്,  ആല്‍പ്‌സ്

  • ഫലകങ്ങള്‍ പരസ്പരം ഉരസി നീങ്ങുന്നതിനെ അറിയപ്പെടുന്നത് ഛേദകസീമ (Shear margin)
  • ഛേദക സീമകള്‍ ഭ്രംശമേഖലകളാണ്‌.
  • ഛേദക സീമയ്ക്ക് ഉദാഹരണം - വടക്കേ അമേരിക്കയിലെ സാന്‍ ആന്‍ഡ്രിയാസ് ഭ്രംശമേഖല 
  • വന്‍കരാവിസ്ഥാപന സിദ്ധാന്തം(Continental Drift Theory)
  • വന്‍കരാവിസ്ഥാപന സിദ്ധാന്തം ആവിഷ്‌കരിച്ച വ്യക്തി- ആല്‍ഫ്രഡ് വെഗ്നര്‍
  • വന്‍കരകള്‍ ഉള്‍ക്കൊള്ളുന്ന ഭാഗം (സിയാല്‍) സമുദ്രത്തട്ടിനു(സീമ) മുകളിലൂടെ പതുക്കെ തെന്നി മാറി ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടാണ് ഇപ്പോഴുള്ള വന്‍കരകള്‍ രൂപപ്പെട്ടെതെന്ന് പ്രസ്ഥാവിക്കുന്ന സിദ്ധാന്തം- വന്‍കരാവിസ്ഥാപന സിദ്ധാന്തം

  • ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്  ഇപ്പോഴുള്ള എല്ലാ വന്‍കരയും ചേര്‍ന്നുണ്ടായ ബൃഹത് വന്‍കര- പാന്‍ജിയ (മാതൃ ഭൂഖണ്ഡം)
  • പാന്‍ജിയയെ ചുറ്റി ഉണ്ടായിരുന്ന മഹാ സമുദ്രം- പന്തലാസ
  • പാന്‍ജിയയെ രണ്ടായി വിഭജിച്ച സമുദ്രം- തെഥിസ്
  • പാന്‍ജിയയെ വേര്‍പെട്ടുണ്ടായ ഭൂഖണ്ഡം-  Laurasia and Gondwanaland.
  • ലൗറേഷ്യ പൊട്ടിപിളര്‍ന്നുണ്ടായ ഭൂഖണ്ഡങ്ങള്‍- വടക്കേ അമേരിക്ക, യുറേഷ്യ
  • ഗോണ്ട്വാനാലന്റ് പൊട്ടിപിളര്‍ന്നുണ്ടായ ഭൂഖണ്ഡങ്ങള്‍- തെക്കെ അമേരിക്ക, ആഫ്രിക്ക, ആസ്‌ട്രേലിയ, അന്റാര്‍ട്ടിക്ക, ഏഷ്യ




  • ഭൂകമ്പം
  • ഭൂകമ്പങ്ങളക്കുറിച്ചുള്ള പഠനം - സീസ്‌മോളജി
  • ഭൂകമ്പ തരംഗങ്ങള്‍ രേഖപ്പെടുത്തുന്ന ഉപകരണം- സീസ്‌മോഗ്രാഫ്
  • ഭൂകമ്പത്തിന്റെ തീവ്രത അളക്കുന്ന സ്‌കെയില്‍- റിക്ടര്‍ സ്‌കെയില്‍, മെര്‍ക്കല്ലി സ്‌കെയില്‍
  • ഭൂമിയുടെ ആഴങ്ങളില്‍ പ്രകമ്പനം ഉണ്ടാകുന്ന കേന്ദ്രങ്ങള്‍ അറിയപ്പെടുന്നത്- പ്രഭവ കേന്ദ്രം (Focus)
  • പ്രഭവ കേന്ദ്രത്തിന് നേര്‍മുകളില്‍ സ്ഥിതിചെയ്യുന്ന ഭൗമോപരിതല കേന്ദ്രം അറിയപ്പെടുന്നത്- എപ്പിസെന്റര്‍

  • ഭൂകമ്പത്തെ തുടര്‍ന്ന് ചലനകേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെടുന്ന തരംഗങ്ങളെ 3 ആയി തിരിക്കാം- പ്രാഥമിക തരംഗങ്ങള്‍(Primary Waves), ദ്വിതീയ തരംഗങ്ങള്‍, പ്രതല തരംഗങ്ങള്‍
  • ഏറ്റവും വേഗതയേറിയ ഭൂകമ്പ തരംഗം- പ്രാഥമിക തരംഗങ്ങള്‍ 
  • സിസ്‌മേ ഗ്രാഫില്‍ ആദ്യം രേഖപ്പെടുത്തുന്ന ഭൂകമ്പതരംഗങ്ങള്‍പ്രാഥമിക തരംഗങ്ങള്‍
  • പ്രാഥമിക തരംഗങ്ങള്‍ 
  • ഏറ്റവും വേഗത കുറഞ്ഞ ഭൂകമ്പ തരംഗം- പ്രതല തരംഗം
  • ഏറ്റവും വിനാശകാരികളായ ഭൂകമ്പ തരംഗങ്ങള്‍- പ്രതല തരംഗങ്ങള്‍
  • പൂജ്യം മുതല്‍ പത്തുവരെയുള്ള അളവുകളാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 
  • വന്‍ നാശ നഷ്ടങ്ങള്‍ ഉണ്ടാകുന്നത് റിക്ടര്‍ സ്‌കെയിലില്‍ 5.5 ന് മുകളില്‍ തീവ്രത രേഖപ്പെടുത്തുമ്പോഴാണ് 
  • റിക്ടര്‍ സ്‌കെയില്‍ കണ്ടു പിടിച്ച വ്യക്തി- ചാള്‍സ് ഫ്രാന്‍സിസ് റിക്ടര്‍ (യു.എസ്.എ)
  • ഏറ്റവും കൂടുതല്‍ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായ രാജ്യം- ചിലി (9.5 തീവ്രത)
  • തുടര്‍ ഭൂകമ്പങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം- ഹെയ്ത്തി

  • പര്‍വ്വതങ്ങള്‍
  • ലോക പര്‍വ്വത ദിനം എന്ന് - ഡിസംബര്‍ 11
  • പര്‍വ്വതങ്ങളെക്കുറിച്ചുള്ള പഠനം- ഒറോളജി (Orology)
  • പര്‍വ്വതങ്ങള്‍ രൂപംകൊള്ളുന്ന പ്രക്രിയ- ഓറോജനിക്
  • ഭൗമോപരിതലത്തില്‍ നിന്നും എത്ര മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങളാണ് പര്‍വ്വതങ്ങള്‍ - 900 മീ

  • പര്‍വ്വതങ്ങള്‍ പ്രധാനമായും എത്ര തരം, അവ ഏതെല്ലാം?- i) മടക്ക് പര്‍വ്വതങ്ങള്‍ (Fold Mountains), ii) ഖണ്ട പര്‍വ്വതങ്ങള്‍ (Block Mountains) iii) അവശിഷ്ട പര്‍വ്വതങ്ങള്‍ (Residual Mountains), iv) അഗ്നി പര്‍വ്വതങ്ങള്‍ (Volcanic Mountains).
  • രണ്ട് ഫലകങ്ങള്‍ കൂട്ടിമുട്ടുന്നതിന്റെ ഫലമായി ഉണ്ടാകുന്ന പര്‍വ്വതങ്ങള്‍- മടക്ക് പര്‍വ്വതങ്ങള്‍
  • ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പര്‍വ്വതങ്ങള്‍- മടക്ക് പര്‍വ്വതങ്ങള്‍
  • ലോകത്തിലെ  മടക്ക് പര്‍വ്വതങ്ങള്‍ക്ക് ഉദാഹരണം-  ഹിമാലയം, റോക്കീസ്, ആന്റീസ്, ആല്‍പ്‌സ്
  • രണ്ട് ഫലകങ്ങള്‍ പരസ്പരം അകന്നു പോകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന പര്‍വ്വതങ്ങള്‍- ഖണ്ഡ പര്‍വ്വതങ്ങള്‍
  • ഹോര്‍സ്റ്റ് പര്‍വ്വതങ്ങള്‍ എന്നറിയപ്പെടുന്നത്- ഖണ്ഡ പര്‍വ്വതങ്ങള്‍
  • ഖണ്ഡ പര്‍വ്വതങ്ങള്‍ക്ക് ഉദാഹരണം- ബ്ലാക്ക് ഫോസ്റ്റ് (ജര്‍മ്മനി), വോസ്‌ഗെസ് (ഫ്രാന്‍സ്)
  • പ്രകൃതി ശക്തികളുടെ പ്രവര്‍ത്തനം മൂലം ചുറ്റുപാടുള്ള ഭാഗങ്ങള്‍ക്ക് നാശം സംഭവിച്ച് അവശേഷിക്കുന്ന പര്‍വ്വതങ്ങളാണ്- അവശിഷ്ട പര്‍വ്വതങ്ങള്‍
  • അവശിഷ്ട  പര്‍വ്വതങ്ങള്‍ക്ക് ഉദാഹരണങ്ങള്‍- അപ്പലേച്ചിയന്‍ (അമേരിക്ക), ആരവല്ലി (ഇന്ത്യ)

  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിര- ഹിമാലയം (ഏഷ്യ)
  • ലോകത്തിലെ ഏറ്റവും നീളം കൂടിയ പര്‍വ്വത നിര- ആന്‍ഡീസ് (തെക്കെ അമേരിക്ക)
  • ലോകത്തിലെ ഏറ്റവും ഉയരം പ്രായം കുറഞ്ഞ പര്‍വ്വത നിര- ഹിമാലയം
  • യൂറോപ്പിലെ ഏറ്റവും വലിയ പര്‍വ്വത നിര- ആല്‍പ്‌സ്
  • വടക്കേ അമേരിക്കയിലെ  ഏറ്റവും വലിയ പര്‍വ്വത നിര- റോക്കി പര്‍വ്വത നിര
  • ആഫ്രിക്കയിലെ  ഏറ്റവും വലിയ പര്‍വ്വത നിര- അറ്റ്‌ലസ്

  • കൊടുമുടികള്‍ 
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി- എവറസ്റ്റ് (നേപ്പാള്‍)
  • ഉത്തരാര്‍ദ്ധ ഗോളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി- എവറസ്റ്റ് (8848.86മീ/ 29031.7 അടി)
  • ദക്ഷിണാര്‍ദ്ധ ഗോളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി- അക്വാന്‍കാഗ്വ (അര്‍ജന്റീന)
  • ആന്‍ഡീസ് പര്‍വ്വതത്തില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കൊടുമുടി- മൗണ്ട് കോട്ടോപാക്‌സി (ഇക്വഡോര്‍)
  • ആല്‍പ്‌സ് പര്‍വ്വത നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി- മോണ്ട് ബ്ലാങ്ക് (ഫ്രാന്‍സ്- ഇറ്റലി)
  • ബുദ്ധ, ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ മത വിശ്വാസികള്‍ക്ക് ഒരു പോലെ പാവനമായ കൊടുമുടി- ആദാമിന്റെ കൊടുമുടി (ശ്രീലങ്ക)
  • കമ്മ്യൂണിസം കൊടുമുടി (Ismoil Somoni Peak/Stalin Peak) സ്ഥിതി ചെയ്യുന്ന രാജ്യം- താജിക്കിസ്ഥാന്‍ 
  • കാര്‍പാത്യന്‍ പര്‍വ്വത നിര സ്ഥിതി ചെയ്യുന്ന രാജ്യം- റൊമാനിയ (യൂറോപ്പ്)

  • അഗ്നി പര്‍വ്വതം
  • അഗ്നി പര്‍വ്വതങ്ങള്‍ പ്രധാനമായും എത്രവിധം അവ ഏതൊക്കെയാണ്?- മൂന്നുവിധം (1. സജീവ അഗ്നി പര്‍വ്വതം (Active Volcano), 2.നിര്‍ജ്ജീവ അഗ്നി പര്‍വ്വതം (Extinct Volcano) 3. നിദ്രയിലാണ്ടവ (Dormant Volcano))

  • ഇടക്കിടെ സ്‌ഫോടനങ്ങള്‍ ഉണ്ടാകുന്ന അഗ്നി പര്‍വ്വതങ്ങള്‍- സജീവ അഗ്നി പര്‍വ്വതം
  • ലോകത്തിലെ ഏറ്റവും വലിയ  അഗ്നി പര്‍വ്വതം- തമുമാസിഫ്
  • ഹോങ്ഷൂ ദ്വീപില്‍ സ്ഥിതിചെയ്യുന്ന സജീവ അഗ്നി പര്‍പവ്വതം- മൗണ്ട് ഫ്യൂജിയാമ (ജപ്പാന്‍)
  • ക്രാക്കത്തോവ അഗ്നി പര്‍വ്വതം സ്ഥിതി ചെയ്യുന്ന ഏഷ്യന്‍ രാജ്യം- ഇന്തോനേഷ്യ
  • ഉറങ്ങുന്ന സുന്ദരി എന്നറിയപ്പെടുന്ന  അഗ്നി പര്‍വ്വതം- Iztaccihuatl (മെക്‌സിക്കോ)
  • ഇന്ത്യയിലെ സജീവ അഗ്നി പര്‍വ്വതം- ബാരന്‍ ദ്വീപ് (ആന്‍ഡമാന്‍ നിക്കോബാര്‍)
  • ഇന്ത്യയിലെ നിര്‍ജ്ജീവ അഗ്നി പര്‍വ്വതം- നര്‍ക്കൊണ്ടം (Narcondam -ആന്‍ഡമാന്‍ നിക്കോബാര്‍)

  • ലോകത്തിലെ പ്രധാന നദികള്‍
  • നൈല്‍
  • ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി- നൈല്‍
  • നൈല്‍ നദിയുടെ പോഷക നദികള്‍ - വൈറ്റ് നൈല്‍, ബ്ലൂ നൈല്‍
  • വൈറ്റ് നൈലിന്റെയും  ബ്ലൂനൈലിന്റെയും സംഗമ സ്ഥാനം- ഖാര്‍ത്തും (സുഡാന്‍)
  • ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി- നൈല്‍ നദി (11രാജ്യങ്ങള്‍)
  • നൈല്‍ നദി ഏറ്റവും കൂടുതല്‍ ഒഴുകുന്ന രാജ്യം - സുഡാന്‍
  • നൈല്‍ നദിയുടെ പതന സ്ഥാനം - മെഡിറ്ററേനിയന്‍ കടല്‍
  • നൈല്‍ നദിയ്ക്ക് കുറുകെയുള്ള പ്രധാന അണക്കെട്ട് -അസ്വാന്‍ (ഈജിപ്ത്)
  • നൈലിന്റെ ദാനം എന്ന് ഈജിപ്തിനെ വിശേഷിപ്പിച്ച വ്യക്തി- ഹെറോഡോട്ടസ്
  • ആമസോണ്‍
  • ലോകത്തിലെ ഏറ്റവും നിളം കൂടിയ രണ്ടാമത്തെ നദി - ആമസോണ്‍
  • ആമസോണ്‍ നദിയുടെ ഉത്ഭവസ്ഥാനം - ആന്‍ഡീസ് പര്‍വ്വതം
  • ഏറ്റവും കൂടുതല്‍ പോഷകനദികള്‍ ഉള്ള നദി - ആമസോണ്‍
  • ഏറ്റവും  ജലസമൃദ്ധമായ നദി - ആമസോണ്‍
  • ആമസോണ്‍ നദി ഒഴുകുന്ന രാജ്യങ്ങള്‍ - ബ്രസീല്‍, പെറു, കൊളംബിയ
  • ആമസോണ്‍ നദി ഏറ്റവും കൂടുതല്‍ ദൂരം ഒഴുകുന്ന രാജ്യം - ബ്രസീല്‍
  • ആമസോണിന്റെ പതനസ്ഥാനം - അറ്റ്‌ലാന്റിക് സമുദ്രം

  • യാങ്റ്റ്‌സി
  • ലോകത്തിലെ ഏറ്റവും നിളം കൂടിയ മൂന്നാമത്തെ നദി - യാങ്റ്റ്‌സി
  • ഏഷ്യയിലെ ഏറ്റവും നിളം കൂടിയ നദി - യാങ്റ്റ്‌സി
  • യാങ്റ്റ്‌സി നദി ഒഴുകുന്ന രാജ്യം - ചൈന
  • യാങ്റ്റ്‌സി നദിയുടെ പതന സ്ഥാനം - കിഴക്കന്‍ ചൈനാക്കടല്‍
  • ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ത്രീഗോര്‍ജസ് സ്ഥിതിചെയ്യുന്ന നദി - യാങ്റ്റ്‌സി
  • ചാങ്ജിയാങ് എന്നറിയപ്പെടുന്ന നദി - യാങ്റ്റ്‌സി

  • ഡാന്യൂബ്
  • ഏറ്റവും കൂടുതല്‍ രാജ്യ തലസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദിയാണ്‌- ഡാന്യൂബ്‌ 
  • ഡാന്യൂബ് നദി ഒഴുകുന്ന തലസ്ഥാന നഗരങ്ങള്‍- സെര്‍ബിയ, ഹംഗറി, ഓസ്ട്രിയ, സ്ലോവാക്യ.
  • ഡാന്യൂബ് നദി ഏറ്റവും കൂടുതല്‍ ഒഴുകുന്ന രാജ്യം - റൊമാനിയ
  • ഡാന്യൂബ് നദിയുടെ ഉത്ഭവസ്ഥാനം - ബ്ലാക്ക്‌ഫോറസ്റ്റ് (ജര്‍മ്മനി)
  • ഡാന്യൂബ് നദിയുടെ പതന സ്ഥാനം - കരിങ്കടല്‍

  • മിസോറി-മിസ്സിസിപ്പി
  • ലോകത്തിലെ ഏറ്റവും നീളം കൂടിയ നാലാമത്തെ നദി  - മിസോറി-മിസ്സിസിപ്പി
  • മിസോറി-മിസ്സിസിപ്പി ഒഴുകുന്ന രാജ്യങ്ങള്‍ - അമേരിക്ക- കാനഡ
  • മിസോറി-മിസ്സിസിപ്പിയുടെ പതന സ്ഥാനം - ഗള്‍ഫ് ഓഫ് മെക്‌സിക്കോ

  • ഹോയാങ്‌ഹോ
  • മഞ്ഞനദി എന്നറിയപ്പെടുന്ന നദി - ഹോയാങ്‌ഹോ
  • ചൈനയുടെ ദുഃഖം  എന്നറിയപ്പെടുന്ന നദി - ഹോയാങ്‌ഹോ
  • ചൈനീസ് നാഗരികതയുടെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്ന നദി - ഹോയാങ്‌ഹോ
  • ഹോയാങ്‌ഹോ നദിയുടെ പതന സ്ഥാനം - ബൊഹായ് കടല്‍

  • യൂഫ്രട്ടീസ്- ടൈഗ്രീസ്
  • യൂഫ്രട്ടീസ്- ടൈഗ്രീസ് നദികള്‍ക്കിടയില്‍ നിലനിന്നിരുന്ന സംസ്‌കാരം - മെസോപ്പൊട്ടോമിയര്‍ സംസ്‌കാരം
  • മെസോപ്പൊട്ടോമിയര്‍ എന്നതിനര്‍ത്ഥം - നദികള്‍ക്കിടയിലുള്ള പ്രദേശം
  • യൂഫ്രട്ടീസ്- ടൈഗ്രീസ് നദികള്‍ ഒഴുകുന്ന രാജ്യം - ഇറാഖ്

  • സാബസി നദിയിലെ പ്രസിദ്ധമായ വെള്ളച്ചാട്ടം - വിക്ടോറിയ വെള്ളച്ചാട്ടം (ആഫ്രിക്ക) 
  • ഓറഞ്ച് നദി ഒഴുകുന്ന ഭൂഖണ്ഡം - ആഫ്രിക്ക
  • റഷ്യയുടെ ദേശീയ നദി - വോള്‍ഗ
  • ലോകത്തിലെ ഏറ്റവും വലിയ നദീ മുഖം - ഒബ്(റഷ്യ)
  • കല്‍ക്കരി നദി എന്നറിയപ്പെടുന്ന നദി - റൈന്‍ നദി (ജര്‍മ്മനി)

  • വെള്ളച്ചാട്ടം
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം - എയ്ഞ്ചല്‍ വെള്ളച്ചാട്ടം
  • എയ്ഞ്ചല്‍ വെള്ളച്ചാട്ടത്തിന്റെ പുതിയ പേര് - കെരെപ്പകുപ്പായ് മേരു
  • എയ്ഞ്ചല്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന രാജ്യം - വെനസ്വേല
  • ലോകത്തിലെ ഏറ്റവും വിസ്തൃതമായ വെള്ളച്ചാട്ടം - വിക്ടോറിയ വെള്ളച്ചാട്ടം 
  • വിക്ടോറിയ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി - സാംബസി (ആഫ്രിക്ക)

  • തടാകങ്ങള്‍
  • തടാകങ്ങളെക്കുറിച്ചുള്ള പഠനം - ലിംനോളജി
  • ലോകത്തിലെ ഏറ്റവും വലിയ തടാകം - കാസ്പിയന്‍ കടല്‍
  • ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം - സുപ്പീരിയര്‍ തടാകം
  • ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തടാകം - കാജിന്‍ സാറ (നേപ്പാള്‍)
  • ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകം - വോള്‍ട്ട (ഘാന)
  • ലോകത്തിലെ ഏറ്റവും ലവണാംശം കൂടിയ തടാകം - ചാവുകടല്‍
  • ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകം - മാനസസരോവര്‍
  • ലോകത്തിലെ ഏറ്റവും ആഴം കൂടിയ തടാകം - ബെയ്ക്കല്‍ തടാകം
  • ലോകത്തിലെ ഏറ്റവും പഴക്കമേറിയ തടാകം - ബെയ്ക്കല്‍ തടാകം
  • ഭൂഗര്‍ഭ തടാകം എന്നറിയപ്പെടുന്ന തടാകം - വോസ്‌തോക്ക് തടാകം
  • മഞ്ഞുപാളികള്‍ക്കിടയില്‍ കാണപ്പെടുന്ന തടാകം - വോസ്‌തോക്ക് തടാകം
  • ഏതെല്ലാമാണ് പഞ്ച മഹാതടാകങ്ങള്‍ - സുപ്പീരിയര്‍, മിഷിഗണ്‍, ഏറി, ഹ്യൂറോണ്‍, ഒന്റോറിയോ 
  • പഞ്ച മഹാതടാകങ്ങളില്‍ ഏറ്റവും വലുത് - സുപ്പീരിയര്‍
  • പഞ്ച മഹാതടാകങ്ങളില്‍ ഏറ്റവും ചെറുത് - ഒന്റോറിയോ

  • മരുഭൂമി
  • ഭൂമിയുടെ എത്ര ശതമാനമാണ് മരുഭൂമി? - 33 ശതമാനം
  • മരുഭൂമികളെക്കുറിച്ചുള്ള പഠനം - എറിമോളജി
  • ഭൂമിയിലെ ഏറ്റവും ചൂടുള്ള പ്രദേശം - അസീസിയ (സഹാറ)
  • സഹാറ മരുഭൂമി സ്ഥിതിചെയ്യുന്നത് - ആഫ്രിക്ക
  • താര്‍ മരുഭൂമി സ്ഥിതിചെയ്യുന്നത് - ഇന്ത്യ, പാക്കിസ്ഥാന്‍
  • അറ്റകാമ മരുഭൂമി സ്ഥിതിചെയ്യുന്നത് - ചിലി, പെറു
  • ഗോബി മരുഭൂമി സ്ഥിതിചെയ്യുന്നത് - ചൈന, മംഗോളിയ
  • മരുഭൂഖണ്ഡം എന്നറിയപ്പെടുന്ന ഭൂഖണ്ഡം - അന്റാര്‍ട്ടിക്ക
  • ലോകത്തില്‍ ഏറ്റവും കുറച്ച് മരുഭൂമികള്‍ ഉള്ള ഭൂഖണ്ഡം - യൂറോപ്പ്
  • സഹാറ, താര്‍ മരുഭൂമി, അറേബ്യന്‍ മരുഭൂമി എന്നിവ അറിയപ്പെടുന്നത് - ഉഷ്ണ മരുഭൂമി
  • ശീത മരുഭൂമിക്ക് ഉദാഹരണങ്ങള്‍  - ഗോബി, അറ്റക്കാമ, പാറ്റഗോണിയ(അര്‍ജന്റീന)
  • ധ്രുവ മരുഭൂമിക്ക് ഉദാഹരണങ്ങള്‍ - അന്റാര്‍ട്ടിക്ക, ഗ്രീന്‍ലാന്റ്
  • ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി - സഹാറ (ആഫ്രിക്ക)
  • ലോകത്തിലെ ഏറ്റവും ചെറിയ മരുഭൂമി - കാര്‍ക്രോസ് (കാനഡ)
  • ഏഷ്യയിലെ ഏറ്റവും വലിയ മരുഭൂമി - ഗോബി
  • ഫോസില്‍ മരുഭൂമി എന്നറിയപ്പെടുന്നത് - കലഹാരി(ബോട്‌സ്വാന)
  • ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മരുഭൂമി - റങ്ങിപോ മരുഭൂമി (ന്യൂസിലന്‍ഡ്)
  • മരണത്തിന്റെ മരുഭൂമി എന്നറിയപ്പെടുന്നത് - തക്‌ലമക്കന്‍ മരുഭൂമി (ചൈന)





ECONOMICS

2. Per Capita Income – Factors of Production- Economic Sectors of Production

  • ഒരു രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന അന്തിമ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും പണമൂല്യം (Money Value)- മൊത്ത ദേശീയ ഉല്‍പ്പന്നം( Gross National product-GNP)
  • ഒരു സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ആഭ്യന്തര അതിര്‍ത്തിക്കുള്ളില്‍ (Domestic territory) ഉല്‍പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടേയും ആകെ പണമൂല്യം- മൊത്ത ആഭ്യന്തര ഉല്‍പ്പന്നം

  • ദേശീയ വരുമാനത്തെ ഒരു രാജ്യത്തെ മൊത്തം ജന സംഖ്യകൊണ്ട് ഭാഗിക്കുമ്പോള്‍ ലഭിക്കുന്നത് - പ്രതിശീര്‍ഷ വരുമാനം (Per capita Income)/ആളോഹരിവരുമാനം
  • ഇന്ത്യയില്‍ പ്രതിശീര്‍ഷ വരുമാനം ഏറ്റവും കൂടുതലുള്ള സംസ്ഥാനം - ഗോവ
  • ഇന്ത്യയില്‍ പ്രതിശീര്‍ഷ വരുമാനം ഏറ്റവും കുറവുള്ള സംസ്ഥാനം - ബീഹാര്‍

  • ദേശീയ വരുമാനം കണക്കാക്കുന്നതിന് അവലംബിക്കുന്ന മൂന്നു രീതികള്‍ - ഉല്‍പാദന രിതി, വരുമാന രീതി, ചെലവു രീതി
  • പ്രാഥമിക - ദ്വിതീയ-തൃതീയ മേഖലകളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടേയും സേവനങ്ങളുടേയും ആകെ പണമൂല്യം കണ്ടെത്തി ദേശീയ വരുമാനം കണക്കാക്കുന്ന രീതി - ഉല്‍പാദന രിതി (Product method)
  • ദേശീയ വരുമാനത്തില്‍ വിവിധ മേഖലകളുടെ വരുമാനം കണക്കാക്കാനും പങ്കാളിത്തം, സംഭാവന എന്നിവ വിലയിരുത്താനും സഹായകമാകുന്ന രീതി - ഉല്‍പ്പാദനരീതി 
  • ഉല്‍പ്പാദന ഘടകങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലം - വരുമാനം
  • ഉല്‍പ്പാദന ഘടകങ്ങളില്‍ നിന്നും ലഭിക്കുന്ന പാട്ടം, വേതനം, പലിശ, ലാഭം എന്നിവയുടെ അടിസ്ഥാനത്തില്‍ ദേശീയ വരുമാനം കണക്കാക്കുന്ന സമ്പ്രദായം - വരുമാന രീതി (Income method)
  • ഓരോ ഉല്‍പ്പാദന ഘടകത്തിന്റെയും ദേശീയ വരുമാനത്തിലുള്ള സംഭാവന വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്ന രീതി   - വരുമാന രീതി
  • ഒരു വര്‍ഷത്തില്‍ വ്യക്തികളും സ്ഥാപനങ്ങളും സര്‍ക്കാരും ആകെ ചെലവഴിക്കുന്ന തുക കണ്ടെത്തുക വഴി ദേശീയ വരുമാനം കണക്കാക്കുന്നസമ്പ്രദായം- ചെലവു രീതി (Expenditure method)


SCIENCE & TECHNOLOGY

2.&3. National policy on S&T and innovations & Basics of everyday science



  • സോപ്പുകളും ഡിറ്റര്‍ജന്റുകളും 
  • എണ്ണകളോ കൊഴുപ്പുകളോ ആല്‍ക്കലിയുമായി പ്രവര്‍ത്തിച്ചുണ്ടാകുന്ന പ്രധാന ഉല്‍പന്നമാണ് - സോപ്പ് 
  • സോപ്പിന്റെ നിര്‍മ്മാണപ്രവര്‍ത്തനം അറിയപ്പെടുന്നത്‌ - സാപ്പോണിഫിക്കേഷന്‍ 
  • സോപ്പ് നിര്‍മ്മാണത്തില്‍ ലഭിക്കുന്ന ഉപോല്‍പ്പന്നം - ഗ്ലിസറിന്‍ 
  • സോപ്പില്‍ നിന്ന് ഗ്ലിസറിനെ വേര്‍തിരിച്ചെടുക്കുന്നതിനായി ഉപ്പ് ചേര്‍ക്കുന്ന പ്രക്രിയ - സാള്‍ട്ടിങ് ഔട്ട് 
  • വാഷിംഗ് സോപ്പുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ആല്‍ക്കലി - സോഡിയം ഹൈഡ്രോക്സൈഡ് 
  • ടോയ്ലറ്റ് സോപ്പുകളുടെ (ബാത്ത് സോപ്പ്) നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ആല്‍ക്കലി - പൊട്ടാസ്യം ഹൈഡ്രോക്സൈഡ് 
  • സോപ്പുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഫാറ്റിക് ആസിഡുകള്‍ - പാല്‍മിറ്റിക് ആസിഡ്, സ്റ്റിയറിക് ആസിഡ്, ഒലിയിക് ആസിഡ്
  • സോപ്പിന്റെ നിലവാരം അളക്കാന്‍ ഉപയോഗിക്കുന്ന യൂണിറ്റ് - TFM (ടോട്ടല്‍ ഫാറ്റി മാറ്റര്‍) 

  • ISI മാനദണ്ഡം അനുസരിച്ച് ഒന്നാം ഗ്രേഡ് ടോയ്ലറ്റ് സോപ്പിന് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ TFM - 76%
  • രണ്ടാം ഗ്രേഡ് ടോയ്ലറ്റ് സോപ്പിന് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ TFM - 70%
  • മൂന്നാം ഗ്രേഡ് ടോയ്ലറ്റ് സോപ്പിന് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ TFM - 60%

  • ബേബി സോപ്പ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന എണ്ണ - ഒലിവ് ഓയില്‍ 
  • ജലത്തിന്റെ സ്ഥിരകാഠിന്യം ഇല്ലാതാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ - ഡിറ്റര്‍ജന്റുകള്‍.