DAY-4
CURRENT AFFAIR
- മറഡോണയുടെ മുഴുവന്‍ പേര് - ഡീഗോ അര്‍മാന്‍ഡോ മറഡോണ
- മറഡോണ ഏതു രാജ്യത്തെ ദേശീയ ഫുട്‌ബോള്‍ ടീം അംഗമായിരുന്നു - അര്‍ജന്റീന
- മറഡോണ ഏറ്റവും അധികം മത്സരങ്ങള്‍ കളിച്ചത് ഏതു ടീമിന് വേണ്ടിയായിരുന്നു - നപ്പോളി
- മറഡോണയുടെ നായകത്വത്തില്‍ പശ്ചിമ ജര്‍മ്മനിയെ പരാജയപ്പെടുത്തി ലോകകപ്പ് നേടുകയും മികച്ച കളിക്കാനുള്ള ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കുകയും ചെയ്ത വര്‍ഷം - 1986
- ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന ഫിഫയുടെ ബഹുമതി മറഡോണയ്‌ക്കൊപ്പം പങ്കുവെയ്ക്കുന്ന താരം - പെലെ (ബ്രസീല്‍)
- അര്‍ജ്ജന്റീനയ്ക്ക് വേണ്ടി മറഡോണ കളിച്ച ലോകകപ്പുകളുടെ എണ്ണം - 4 (1982, 1986, 1990, 1994)
- 1986 ലോകകപ്പ് ക്വാര്‍ട്ടര്‍ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ റഫറിയുടെ ശ്രദ്ധയില്‍ പെടാതെ കൈകൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോള്‍ അറിയപ്പെടുന്നത് - ദൈവത്തിന്റെ കൈ.
- ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റര്‍ ഓടി നേടിയ രണ്ടാമത്തെ ഗോള്‍ അറിയപ്പെടുന്നത് - നൂറ്റാണ്ടിന്റെ ഗോള്‍
ENGLISH
4. Compound Words
GEOGRAPHY
7. Temperature and Seasons
താപനില
- ഹ്രസ്വതരംഗങ്ങളായാണ് സൗരോര്‍ജ്ജം ഭൂമിയിലേക്കെത്തുന്നത്. ഇതിനെ സൗരവികിരണം(Insolation) എന്നുപറയുന്നു.
- അന്തരീക്ഷതാപന പ്രക്രിയകളെ നാലായി തിരിച്ചിരിക്കുന്നു.
2. സംവഹനം
3. അഭിവഹനം
4. ഭൗമവികിരണം
- ചൂടുപിടിച്ച ഭൗമോപതിതലത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അന്തരീക്ഷ ഭാഗത്തേക്ക് താപം പകരുന്ന രീതി- താപചാലനം (Conduction)
- താപചാലനം എന്ന പ്രക്രിയ മുഖ്യമായും ഖര വസ്തുക്കളിലാണ് സംഭവിക്കുന്നത്.
- ചൂടായ വായു വികസിച്ച് ഉയരുന്ന താപവ്യാപന പ്രക്രിയ- സംവഹനം (Convection)
- സംവഹനം മുഖ്യമായും ഉണ്ടാകുന്നത് ദ്രാവകങ്ങളിലാണ്.
- കാറ്റിലൂടെ തിരശ്ചീനതലത്തില്‍ നടക്കുന്ന താപ വ്യാപന പ്രക്രിയ- അഭിവഹനം(Advection)
- ദീര്‍ഘതരംഗ രൂപത്തില്‍ ഭൗമോപരിതലത്തില്‍ നിന്ന് ശൂന്യാകാശത്തേക്ക് താപം മടങ്ങിപോകുന്ന പ്രക്രിയ- ഭൗമവികിരണം (Terrestrail Radiation)
- സൗരതാപനവും ഭൗമ വികിരണവും തമ്മിലുള്ള സന്തുലനം- ഹീറ്റ് ബജറ്റ് (താപസന്തുലനം)
- അന്തരീക്ഷത്തിലെ താപത്തിന്റെ തീവ്രതയുടെ അളവ്- താപനില
- ഒരു ദിവസത്തെ ഏറ്റവും കൂടിയ താപനില കണക്കാക്കുന്ന സമയം- ഉച്ചക്ക് 2 മണി
- സൂര്യപ്രകാശം ഭൗമോപരിതലത്തില്‍ ലഭ്യമാകുന്നതിന്റെ അടിസ്ഥാനത്തില്‍ ഭൂമിയെ മൂന്ന് താപീയ മേഖലകളായി തിരിച്ചിട്ടുണ്ട്.
- സൗരോര്‍ജം ഏറ്റവും തീഷ്ണമായി ലഭിക്കുന്ന പ്രദേശം- ഉഷ്ണമേഖല (Tropical zone)
- ഉത്തരായന രേഖയ്ക്കും (23 1/2ഡിഗ്രി വടക്ക്) ദക്ഷിണായന രേഖയ്ക്കും (23 1/2ഡിഗ്രി തെക്ക്) ഇടയില്‍ സ്ഥിതി ചെയ്യുന്ന താപീയ മേഖല- ഉഷ്ണമേഖല
- ഉത്തരായന രേഖയ്ക്കും (23 1/2 ഡിഗ്രി വടക്ക്) ആര്‍ട്ടിക് വൃത്തത്തിനും (66 1/2ഡിഗ്രി വടക്ക്) ദക്ഷിണായന രേഖയ്ക്കും (23 1/2ഡിഗ്രി തെക്ക്) അന്റ്ാര്‍ട്ടിക് വൃത്തത്തിനും (66 1/2ഡിഗ്രി തെക്ക്) ഇടയില്‍ സ്ഥിതി ചെയ്യുന്ന താപീയ മേഖല- സമശീതോഷ്ണ മേഖല (Temperate zone)
- ആര്‍ട്ടിക് വൃത്തത്തിനും (66 1/2 ഡിഗ്രി വടക്ക്) ഉത്തരധ്രുവത്തിനും (90ഡിഗ്രി വടക്ക്) അന്റാര്‍ട്ടിക് വൃത്തത്തിനും (66 1/2ഡിഗ്രി തെക്ക്) ദക്ഷിണ ധ്രുവത്തിനും (90 ഡിഗ്രി തെക്ക്) ഇടയില്‍ സ്ഥിതി ചെയ്യുന്ന താപീയ മേഖല- ശൈത്യ മേഖല (Frigid zone)
- അന്തരീക്ഷത്തിലെ നേര്‍ത്ത പൊടിപടലങ്ങളെ കേന്ദ്രീകരിച്ച് നീരാവി ഘനീഭവിച്ചാണ് മേഘങ്ങള്‍ രൂപം കൊള്ളുന്നത്
- രൂപത്തിന്റെ അടിസ്ഥാനത്തില്‍ മേഘങ്ങളെ നാലായി തരം തിരിക്കാം
2. സ്ട്രാറ്റസ് മേഘങ്ങള്‍
3. കുമുലസ് മേഘങ്ങള്‍
4. നിംബസ് മേഘങ്ങള്‍
- സിറസ് മേഘങ്ങള്‍ - തെളിഞ്ഞ ദിനാന്തരീക്ഷ സ്ഥിതിയില്‍ വളെരെ ഉയരങ്ങളില്‍ നേര്‍ത്ത തൂവല്‍ക്കെട്ടുകള്‍ പോലെ കാണുന്നു.
- സ്ട്രാറ്റസ് മേഘങ്ങള്‍ - താഴ്ന്നവിതാനങ്ങളില്‍ കനത്തപാളികളായി കാണപ്പെടുന്നു.
- കുമുലസ് മേഘങ്ങള്‍ - ഉയര്‍ന്ന സംവഹനപ്രവാഹ ഫലമായി രൂപം കൊള്ളുന്ന തൂവല്‍ക്കെട്ടുകള്‍ പോലുള്ള ഈ മേഘങ്ങള്‍ ലംബദിശയില്‍ കൂടുതലായി വ്യാപിച്ചിരിക്കുന്നു.
- നിംബസ് മേഘങ്ങള്‍ - താഴ്ന്ന വിതാനങ്ങളില്‍ കാണുന്ന ഇരുണ്ട മഴമേഘങ്ങളാണ്.
- ഭൂമിയില്‍ വ്യത്യസ്ത ഋതുക്കള്‍ അനുഭവപ്പെടുന്നതിനു കാരണം- ഭൂമിയുടെ പരിക്രമണവും അച്ചുതണ്ടിന്റെ ചരിവും.
- ഭൂമിയില്‍ രാത്രിയും പകലും ഉണ്ടാകുന്നതിനു കാരണം- ഭൂമിയുടെ ഭ്രമണം (Rotation of Earth)
- ഭൂമിയുടെ ഭ്രമണ ദിശ- പടിഞ്ഞാറുനിന്നും കിഴക്കോട്ട്
- രാത്രിയും പകലും തുല്യമായി വരുന്ന ദിവസങ്ങള്‍ വിഷുവങ്ങള്‍/ സമരാത്രങ്ങള്‍ എന്നറിയപ്പെടുന്നു.
- ഒരു വര്‍ഷത്തില്‍ ഉണ്ടാകുന്ന വിഷുവങ്ങളുടെ എണ്ണം- 2
- രണ്ടു വിഷുവങ്ങള്‍ക്കിടയിലുള്ള സമയ വ്യത്യാസം- 6മാസം
- പരിക്രമണ വേളയില്‍ സൂര്യന്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖയ്ക്ക് നേര്‍മുകളിലായി വരുന്ന ദിവസങ്ങള്‍- മാര്‍ച്ച് 21, സെപ്തംബര്‍ 23
- സമരാത്രദിനങ്ങള്‍ അഥവാ വിഷുവങ്ങള്‍ (Equinoxes) എന്നറിയപ്പെടുന്ന ദിനങ്ങള്‍- മാര്‍ച്ച് 21, സെപ്തംബര്‍ 23
- രാത്രിയും പകലും തമ്മിലുള്ള ദൈര്‍ഘ്യ വ്യത്യാസം കൂടുതലായി അനുഭവപ്പെടുന്ന ദിനങ്ങള്‍ അറിയപ്പെടുന്നത്- അയനാന്തങ്ങള്‍
- സൂര്യന്‍ ദക്ഷിണായനരേഖയുടെ മുകളിലായിരിക്കുമ്പോള്‍ അനുഭവപ്പെടുന്നതാണ്- മകര അയനാന്തം (Winter Solstice)/ ദക്ഷിണ അയനാന്തം
- സൂര്യന്‍ ഉത്തരായനരേഖയുടെ മുകളിലായിരിക്കുമ്പോള്‍ അനുഭവപ്പെടുന്നതാണ്- കര്‍ക്കിട അയനാന്തം (Summer Solstice)
- ഉത്തരാര്‍ദ്ധഗോളത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ അനുഭവപ്പെടുന്ന ദിവസം- ജൂണ്‍ 21 (ഗ്രീഷ്മ അയനാന്ത ദിനം, Summer Solstice)
- ദക്ഷിണാര്‍ദ്ധഗോളത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ അനുഭവപ്പെടുന്ന ദിവസം- ഡിസംബര്‍ 22(ശൈത്യ അയനാന്ത ദിനം, Winter solstice)
- ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമുള്ള പകല്‍ അനുഭവപ്പെടുന്ന ദിവസം- ജൂണ്‍ 21
- ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമുള്ള രാത്രി അനുഭവപ്പെടുന്ന ദിവസം- ഡിസംബര്‍ 22
- ശൈത്യകാലത്തില്‍ നിന്ന് ഉഷ്ണകാലത്തിലേക്കുള്ള മാറ്റത്തിന്റെ കാലം അറിയപ്പെടുന്നത്- വസന്തകാലം (Spring Season)
- ഉത്തരാര്‍ദ്ധഗേളത്തില്‍ വസന്തകാലം അനുഭവപ്പെടുന്ന മസങ്ങള്‍- മാര്‍ച്ച്, ഏപ്രില്‍
- വേനല്‍കാലത്തിന്റെ തീഷ്ണതയില്‍ നിന്നും ശൈത്യത്തിലേക്കുള്ള മാറ്റം അറിയപ്പെടുന്നത്- ഹേമന്തകാലം (Autumn Season)
- പകലിന്റെ ദൈര്‍ഘ്യം കുറഞ്ഞ് രാത്രിയുടെ ദൈര്‍ഘ്യം കൂടുന്ന കാലം- ഹേമന്തകാലം
- മരങ്ങള്‍ പൊതുവെ ഇല പൊഴിക്കുന്ന കാലം- ഹേമന്തകാലം
- ഉത്തരാര്‍ദ്ധഗോളത്തല്‍ ഹേമന്തകാലം അനുഭവപ്പെടുന്ന മാസങ്ങള്‍- ഒക്ടോബര്‍, നവംബര്‍
- ഭൂമിയുടെ വാര്‍ഷിക ചലനം കൊണ്ട് സൂര്യന്റെ പശ്ചാത്തലത്തില്‍ വരുന്ന നക്ഷത്രങ്ങള്‍ക്കിടയിലൂടെ സൂര്യന്‍ നീങ്ങുന്നതായി തോന്നുന്നു. ഈ സൗരപഥത്തെ ക്രാന്തി വൃത്തം എന്നുപറയുന്നു.
- ക്രാന്തി വൃത്തത്തെ 12 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇവയാണ് 12 സൗരരാശികള്‍.
- ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം 13 മുതല്‍ 14 ദിവസങ്ങളാണ്.
- ഒരു വര്‍ഷത്തെ ഞാറ്റുവേലയുടെ എണ്ണം 27 ആണ്.
ECONOMICS
4. Five Year Plans
പഞ്ചവത്സര പദ്ധതികള്‍
- പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ കടമെടുത്തത് - യു.എസ്.എസ്.ആര്‍-ല്‍- നിന്ന്
- പഞ്ചവത്സര പദ്ധതി ലോകത്ത് ആദ്യമായി നടപ്പാക്കിയത് - ജോസഫ് സ്റ്റാലിന്‍
- ഒന്നാം പഞ്ചവത്സര പദ്ധതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് - ജവഹര്‍ലാല്‍ നെഹ്‌റു
- ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചതെന്ന് - 1951 ഏപ്രില്‍1
- ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നല്‍കിയിരുന്ന മേഖലകള്‍- കൃഷി, ജലസേചനം, വൈദ്യുതീകരണം
- കാര്‍ഷിക പദ്ധതി എന്നറിയപ്പെടുന്നത് - ഒന്നാം പഞ്ചവത്സര പദ്ധതി
- 'ഹാരോഡ്-ഡോമര്‍ മോഡല്‍' എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി - ഒന്നാം പഞ്ചവത്സര പദ്ധതി
- ഒന്നാം പഞ്ചവത്സരപദ്ധതിക്കാലത്താണ് കേരളത്തില്‍ തോട്ടപ്പള്ളി സ്പില്‍വേ (1955)നിര്‍മ്മിച്ചത്.
- ഇന്ത്യയില്‍ വന്‍കിട ജലസേചന പദ്ധതികള്‍ സ്ഥാപിച്ചത് ഒന്നാം പഞ്ചവത്സര പദ്ധതി കാലത്താണ്.
- ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആരംഭിച്ച വന്‍കിട ജലസേചന പദ്ധതികള്‍ - ഭക്രാനംഗല്‍, ഹിരാകുഡ്, ദാമോദര്‍വാലി
- വ്യവസായ വല്‍ക്കരണം, ഗതാഗത വികസനം എന്നിവക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് ആവിഷ്‌കരിച്ച പദ്ധതി - രണ്ടാം പഞ്ചവത്സര പദ്ധതി
- വ്യാവസായിക പദ്ധതി എന്നറിയപ്പെടുന്നത് - രണ്ടാം പഞ്ചവത്സര പദ്ധതി
- 'മഹലനോബിസ് മാതൃക' എന്നറിയപ്പെടുന്ന പദ്ധതി - രണ്ടാം പഞ്ചവത്സര പദ്ധതി
- രണ്ടാം വ്യാവസായിക നയം പ്രഖ്യാപിച്ച വര്‍ഷം - 1956
- മൂന്നാം പഞ്ചവത്സര പദ്ധതി ഊന്നല്‍ നല്‍കിയത്- സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത
- നാഷണല്‍ ഡെയറി ഡെവലപ്പ്‌മെന്റ് ബോര്‍ഡ് സ്ഥാപിതമായത് ഏത് പഞ്ചവത്സര പദ്ധതികാലത്താണ് - മൂന്നാം പഞ്ചവത്സര പദ്ധതി (1965)
- മൂന്നാം പഞ്ചവത്സര പദ്ധതി കാലത്ത് തുടക്കം കുറിച്ച പ്രവര്‍ത്തനം - ഹരിത വിപ്ലവം
- പ്ലാന്‍ ഹോളിഡേ (Plan Holiday) എന്നറിയപ്പെടുന്നത് 1966 മുതല്‍ 1969 വരെയുള്ള മൂന്ന് വര്‍ഷക്കാലമാണ്.
- പ്ലാന്‍ ഹോളിഡേ പ്രഖ്യാപിച്ച സമയത്തെ ഇന്ത്യന്‍ പ്രധാന മന്തി - ഇന്ദിരാഗാന്ധി
- നാലാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങള്‍ - സ്ഥിരതയോടുകൂടിയ വളര്‍ച്ച, സ്വാശ്രയത്വം നേടിയെടുക്കുക
- 'ഗാഡ്ഗില്‍ മോഡല്‍' നടപ്പാക്കിയ പഞ്ചവത്സര പദ്ധതി - നാലാം പഞ്ചവത്സര പദ്ധതി
- ഇന്ത്യയില്‍ പ്രഥമ ബാങ്ക് ദേശസാത്കരണം നടന്നത് ഏത് പഞ്ചവത്സര പദ്ധതി കാലയളവിലാണ് - നാലാം പഞ്ചവത്സര പദ്ധതി (1969)
- അഞ്ചാം പഞ്ചവത്സര പദ്ധതി പ്രാമുഖ്യം നല്‍കിയത് - ദാരിദ്ര്യ നിര്‍മ്മര്‍ജ്ജനം, സ്വയം പര്യാപ്തത
- ഇന്ദിരാഗാന്ധിയുടെ 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം ഏത് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു - അഞ്ചാം പഞ്ചവത്സര പദ്ധതി
- ജോലിക്ക് കൂലി ഭക്ഷണം ആരംഭിച്ച പഞ്ചവത്സര പദ്ധതി - അഞ്ചാം പഞ്ചവത്സര പദ്ധതി
- മൊറാര്‍ജി ദേശായിയുടെ ജനതാ ഗവണ്‍മെന്റ് 1978-80 കാലഘട്ടത്തിലാണ് റോളിംഗ് പ്ലാന്‍ അവതരിപ്പിച്ചത്.
- ദേശീയ വരുമാനം വര്‍ദ്ദിപ്പിക്കുക, നിലവിലെ സാങ്കേതിക വിദ്യയുടെ ആധുനികവത്കരണം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്നിവയായിരുന്നു ആറാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
- ഗ്രാമീണ മേഖലയിലെ സ്ത്രീകളുടേയും കൂട്ടികളുടെയും വികസനം ലക്ഷ്യമാക്കിയുള്ള DWCRA(Development of Women and Children in Rural Areas) പദ്ധതി ആരംഭിച്ചത്
- തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍, ഭക്ഷ്യധാന്യ ഉല്‍പാദന വര്‍ദ്ധന, ആധുനികവത്കരണം സ്വയം പര്യാപ്തത, സാമൂഹിക നീതി തുടങ്ങിയവക്ക് പ്രാധാന്യം നല്‍കിയുള്ള പദ്ധതി - ഏഴാം പഞ്ചവത്സര പദ്ധതി
- ഇന്ത്യക്ക് വാര്‍ത്താവിനിമയ-ഗതാഗത മേഖലകളില്‍ വന്‍ പുരോഗതി കൈവരിക്കാന്‍ സാധിച്ച പഞ്ചവത്സര പദ്ധതി - ഏഴാം പഞ്ചവത്സര പദ്ധതി
- എട്ടാം പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങള്‍- മാനവ വികസനം (Human Development), വ്യവസായങ്ങളുടെ ആധുനികവത്കരണം
- പ്രധാനമന്ത്രി റോസ്ഗാര്‍ യോജന (PMRY) നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി- എട്ടാം പഞ്ചവത്സര പദ്ധതി
- സ്വാതന്ത്ര്യത്തിന്റെ 50- വാര്‍ഷികത്തില്‍ ആരംഭിച്ച പദ്ധതി- ഒമ്പതാം പഞ്ചവത്സര പദ്ധതി
- ദരിദ്രര്‍ക്ക് ഭവനനിര്‍മ്മാണ സഹായം, കുട്ടികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കല്‍, ശുദ്ധജലവിതരണം ലഭ്യമാക്കല്‍, പ്രാഥമിക ആരോഗ്യ സൗകര്യം വര്‍ദ്ധിപ്പിക്കല്‍, പ്രൈമറി വിദ്യാഭ്യാസം സാര്‍വത്രികമാക്കല്‍, ഗ്രാമങ്ങളെ മുഖ്യ ധാരയുമായി ബന്ധിപ്പിക്കല്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ പദ്ധതി-ഒമ്പതാം പഞ്ചവത്സര പദ്ധതി
- കുടുംബശ്രീ ആരംഭിച്ചത് ഒമ്പതാം പഞ്ചവത്സര പദ്ധതി കാലത്താണ് (1998 മെയ് 17)
- പത്താം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങള്‍- വിദ്യാഭ്യാസം, തൊഴില്‍ വേതനം എന്നിവയിലെ ലിംഗ വിവേചനം കുറയ്ക്കുക, മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുക, സാക്ഷരതാ നിലവാരം ഉയര്‍ത്തുക, ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക, ജലസ്രോതസ്സുകള്‍ നവീകരിക്കുക
- കേരള മോഡല്‍ വികസന പദ്ധതി നടപ്പിലാക്കപ്പെട്ടത് എത് പഞ്ചവത്സര പദ്ധതി കാലത്താണ്- പത്താം പഞ്ചവത്സര പദ്ധതി
- പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം- എല്ലാവരേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വളര്‍ച്ച (inclusive growth)
- ഭക്ഷ്യ വസ്തുക്കളുടെ സുസ്ഥിരതക്ക് മുന്‍ഗണന നല്‍കിയ പഞ്ചവത്സര പദ്ധതി- പതിനൊന്നാം പഞ്ചവത്സര പദ്ധതി
- ആധാര്‍ പദ്ധതി, ആം ആദ്മി ബീമാ യോജന എന്നിവ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി- പതിനൊന്നാം പഞ്ചവത്സര പദ്ധതി
- പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങള്‍- സ്ഥിര വികസനം(Sustainable development), ത്വരിതഗതിയിലുള്ള വളര്‍ച്ച (faster growth)
SCIENCE & TECHNOLOGY
3. Basics of everyday science
റബ്ബര്‍
- സ്വാഭാവിക റബ്ബറിന്റെ അടിസ്ഥാന ഘടകം - ഐസോപ്രീന്‍
- ആദ്യമായി നിര്‍മ്മിച്ച കൃത്രിമ റബ്ബര്‍ - നിയോപ്രീന്‍
- റബ്ബന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കാന്‍ ചേര്‍ക്കുന്ന വസ്തു - സള്‍ഫര്‍
- ഹോസുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന കൃത്രിമ റബ്ബര്‍ - തയോകോള്‍
- ടയര്‍, ചെരിപ്പുകള്‍ എന്നിവ നിര്‍മ്മിക്കാനുപയോഗിക്കുന്ന കൃത്രിമ റബ്ബര്‍ - സ്‌റ്റൈറിന്‍ ബ്യൂട്ടോഡൈന്‍ റബ്ബര്‍
- കേബിളുകളുടെ ഇന്‍സുലേറ്ററുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന റബ്ബര്‍ - നിയോപ്രിന്‍
- റബ്ബര്‍ ലയിക്കുന്ന ദ്രാവകം - ബെന്‍സീന്‍
- വള്‍ക്കനൈസേഷന്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ - ചാള്‍സ് ഗുഡ്ഇയര്‍
- പ്ലാസ്റ്റിക് ലയിക്കുന്ന ദ്രാവകം - ക്ലോറോഫോം
- ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് - ബേക്ക്‌ലൈറ്റ്
- പ്ലാസ്റ്റിക് കത്തുമ്പോള്‍ പുറത്തു വരുന്ന വിഷവാതകം - ഡയോക്‌സിന്‍
- ചൂടാകുമ്പോള്‍ മൃദുവാകുകയും തണുത്താല്‍ ഉറയുകയും ചെയ്യുന്ന പ്ലാസ്റ്റിക് - തെര്‍മോപ്ലാസ്റ്റിക്
- തെര്‍മോപ്ലാസ്റ്റികിന് ഉദാഹരണം - പോളിത്തീന്‍, നൈലോണ്‍, പി.വി.സി, പോളിസ്‌റ്റെറിന്‍
- ഒരിക്കല്‍ മാത്രം ചൂടാക്കി രൂപം മാറ്റുവാന്‍ കഴിയുന്ന പ്ലാസ്റ്റിക് - തെര്‍മോസെറ്റിംഗ് പ്ലാസ്റ്റിക്
- തെര്‍മോസെറ്റിംഗ് പ്ലാസ്റ്റികിന് ഉദാഹരണം - ബേക്കലൈറ്റ്, ടെറിലിന്‍, യൂറിയ, ഫോര്‍മാല്‍ഡിഹൈഡ്
- ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന പ്ലാസ്റ്റിക് - പോളിത്തീന്‍
- നോണ്‍സ്റ്റിക് പാത്രങ്ങളുടെ കോട്ടിംഗിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് - ടെഫ്‌ലോണ്‍
- കൃത്രിമമായി ഹൃദയവാല്‍വ് നിര്‍മ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക് - ടെഫ്‌ലോണ്‍
- വീര്യം കൂടിയ ആസിഡുകള്‍ സൂക്ഷിക്കുന്നതിനുള്ള സംഭരണികള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക് - ടെഫ്‌ലോണ്‍
- സ്വിച്ച്, വൈദ്യുതോപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന പ്ലാസ്റ്റിക് - ബേക്കലൈറ്റ്
- പൈപ്പ്, റെയിന്‍കോട്ട്, ഹെല്‍മറ്റ് എന്നിവയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന പ്ലാസ്റ്റിക് - പി.വി.സി (പോളി വിനൈല്‍ ക്ലോറൈഡ്)
- വസ്ത്രങ്ങള്‍, വാഹനങ്ങളുടെ ബോഡി എന്നിവയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന പ്ലാസ്റ്റിക് - പോളിസ്റ്റര്‍
*************************************************