DAY- 9
CURRENT AFFAIR
9. Bank Merging
ബാങ്ക് ലയനം
- 2020 ഏപ്രില്‍ 1 ന് നിലവില്‍ വന്ന ബാങ്ക് ലയനത്തോടു കൂടി ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം- 12
- SBI യുടെ നിലവിലെ ചെയര്‍മാന്‍- ദിനേശ്കുമാര്‍ ഖാര
- ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്- SBI
- ലോകത്തിലെ ഏറ്റവും വലിയ ബാങ്ക്- ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സിയല്‍ ബാങ്ക് ഓഫ് ചൈന
- ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക്- പഞ്ചാബ് നാഷണല്‍ ബാങ്ക്
- Canara Bank ന്റെ CEO- Lingam Venkat Prabhakar
- Union Bank of India യുടെ നിലവിലെ CEO- G.Rajkiran Rai
- Indian Bank ന്റെ നിലവിലെ CEO- Padmaja Chunduru
- Panjab National Bank ന്റെ നിലവിലെ CEO- S.S.Mallikarjuna Rao
- 2020 ഏപ്രില്‍ 1 ന് ലയനം നടന്ന ബാങ്കുകള്‍:
Allahabad Bank- Indian Bank
Syndicate Bank- Canara Bank
Oriental Bank of commerce+ United Bank of India- Punjab national Bank
ദേശീയ വിദ്യാഭ്യാസ നയം
- ദേശീയ വിദ്യാഭ്യാസ നയം 2020 ല്‍ നടപ്പാക്കിയ സമിതിയുടെ ചെയര്‍മാന്‍- കെ.കസ്തൂരിരംഗന്‍
- ദേശീയ വിദ്യാഭ്യാസ നയരൂപീകരണത്തിനായി കസ്തൂരിരംഗന്‍ കമ്മിറ്റി രൂപീകരിക്കപ്പെട്ടത്- 2017 ജൂണ്‍
- സ്വതന്ത്ര ഭാരതത്തിലെ എത്രാമത് വിദ്യാഭ്യാസ നയമാണ് 2020 ല്‍ രൂപം കൊണ്ടത്- 3 (1968, 1986, 2020)
- 1986-ല്‍ ദേശീയ വിദ്യാഭ്യാസനയം കൊണ്ടുവന്ന സമയത്തെ പ്രധാന മന്ത്രി- രാജീവ് ഗാന്ധി
- അങ്കനവാടി അധ്യാപകര്‍ പുതിയതായി അറിയപ്പെടാന്‍ പോകുന്നത്- Early Childhood Teacher (ECT)
- ഏത് വര്‍ഷം മുതലാണ് ദേശീയ വിദ്യാഭ്യാസ നയം 2020 പ്രാബല്യത്തില്‍ വരുന്നത്- 2022- 2023
- നിലവിലെ മാനവ വിഭവശേഷി വികസനവകുപ്പ് മന്ത്രി- രമേശ് പോഖ്‌റിയാല്‍
ENGLISH
5. Synonyms (Part 1- 4 out of 12)
ECONOMICS
8. Tax & Non-Tax Revenue
നികുതി
മൂല്യവര്‍ദ്ധിത നികുതി
ജി.എസ്.ടി
- ഏറ്റവും കൂടുതല്‍ നികുതി നിരക്കുള്ള രാജ്യം- ബല്‍ജിയം
- ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ നികുതി നിരക്കുള്ള രാജ്യം- ജപ്പാന്‍
- കയറ്റുമതി- ഇറക്കുമതി സാധനങ്ങളുടെ മേല്‍ ചുമത്തിയിരുന്ന നികുതി- കസ്റ്റംസ് നികുതി
- ഭൂനികുതി (Land Tax) അടയ്‌ക്കേണ്ടത്- വില്ലേജ് ആഫീസില്‍
- തൊഴില്‍ നികുതി, കെട്ടിട നികുതി എന്നിവ അടക്കേണ്ടത്- ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍
- വസ്തു നികുതി (Property tax) എന്ന പേരില്‍ പഞ്ചായത്ത് ഈടാക്കുന്ന നികുതി- കെട്ടിട നികുതി
- ആദായ നികുതിയുമായി ബന്ധപ്പെട്ട ദേശീയ വ്യക്തിഗത രേഖ- PAN (Permanent Account Number)
- മലിനീകരണം നടത്തുന്ന വ്യവസായ സ്ഥാപനങ്ങളുടെ മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി- കാര്‍ബണ്‍ നികുതി
- ആദ്യമായി നികുതി ഏര്‍പ്പെടുത്തിയ രാജ്യം- ഈജിപ്ത്
- ആദ്യമായി കാര്‍ബണ്‍ നികുതി നടപ്പിലാക്കിയ രാജ്യം- ന്യൂസിലന്റ്
- ആദ്യമായി ഉപ്പ് നികുതി ഏര്‍പ്പെടുത്തിയ രാജ്യം- ചൈന
- അടയ്‌ക്കേണ്ട നികുതി, നികുതിദായകന് സ്വയം വിലയിരുത്താന്‍ കഴിയുന്ന സംവിധാനം- മൂല്യ വര്‍ദ്ധിത നികുതി (Value Added Tax)
- മൂല്യവര്‍ദ്ധിത നികുതി (VAT) ആദ്യമായി നടപ്പിലാക്കിയ രാജ്യം- ഫ്രാന്‍സ് (1954)
- ഏഷ്യയിലാദ്യമായി മൂല്യവര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തിയ രാജ്യം- ദക്ഷിണ കൊറിയ
- ഇന്ത്യയില്‍ മൂല്യവര്‍ദ്ധിത നികുതി നിലവില്‍ വന്നത്- 2005 ഏപ്രില്‍ 1
- ഇന്ത്യയിലാദ്യമായി മൂല്യവര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തിയ സംസ്ഥാനം- ഹരിയാന (2003 ഏപ്രില്‍)
- കേന്ദ്ര സര്‍ക്കാര്‍ MODVAT നികുതി സമ്പ്രദായം ആരംഭിച്ചത്- 1986
- MODVAT-ന്റെ സ്ഥാനത്ത് വന്ന പുതിയ നികുതി- CENVAT (Central Value Added Tax)
- മൂല്യവര്‍ദ്ധിത നികുതിയെ 2017 ജൂലൈ 1 ന് GST യില്‍ ലയിപ്പിച്ചു.
- ദേശീയ- സംസ്ഥാന തലങ്ങളിലായി നിലവിലുള്ള വിവിധ തരം പരോക്ഷ നികുതികള്‍ക്കു പകരം ദേശീയ തലത്തില്‍ ഏര്‍പ്പെടുത്തിയ ഏകീകൃതവും പരോക്ഷവുമായ മൂല്യവര്‍ദ്ധിത നികുതി- ജി.എസ്.ടി (ചരക്ക് സേവന നികുതി)
- ജി.എസ്.ടി യുടെ പൂര്‍ണ്ണ രൂപം- ഗുഡ്‌സ് ആന്റ് സര്‍വ്വീസസ് ടാക്‌സ്
- ജി.എസ്.ടി ബില്ലില്‍ പ്രസിഡന്റ് ഒപ്പു വെച്ചത്- 2016 സെപ്റ്റംബര്‍ 8
- എത്രാമത്തെ ഭരണഘടന ഭേതഗതിയാണ് ജി.എസ്.ടി- 101-ാം ഭരണഘടനാ ഭേദഗതി, 2016 (122-ാം ഭരണഘടനാ ഭേദഗതി ബില്‍)
- ജി.എസ്.ടി യുടെ ആപ്ത വാക്യം- One Nation, One Tax, One Market
- ഇന്ത്യയില്‍ ജി.എസ്.ടി ബില്‍ പാസാക്കിയ ആദ്യ സംസ്ഥാനം- അസം
- ജി.എസ്.ടി നിലവില്‍ വന്നത്- 2017 ജൂലൈ 1
- State GST Bill പാസ്സാക്കിയ ആദ്യ സംസ്ഥാനം- തെലുങ്കാന
- State GST Bill കേരള നിയമസഭ പാസാക്കിയത്- 2017 ആഗസ്റ്റ് 17
- ജി.എസ്.ടി യിലെ നാല് ഉപ വിഭാഗങ്ങള്‍
CGST- Central Goods and Services Tax
IGST- Integrated Goods and Services Tax
UTGST- Union Territory Goods and Services Tax
SGST- State Goods and Services Tax
സേവന നികുതി
കേന്ദ്ര വില്‍പന നികുതി
സംസ്ഥാന മൂല്യ വര്‍ദ്ധിത നികുതി
ആഡംബര നികുതി
പരസ്യ നികുതി
പ്രവേശന നികുതി
വിനോദ നികേുതി
IGST- Integrated Goods and Services Tax
UTGST- Union Territory Goods and Services Tax
SGST- State Goods and Services Tax
- ലോകത്തിലാദ്യമായി ജി.എസ്.ടി നടപ്പിലാക്കിയ രാജ്യം- ഫ്രാന്‍സ് (1954)
- ഇന്ത്യയില്‍ നിലവിലുള്ളത് ഏത് ജി.എസ്.ടി മാതൃകയാണ്- ഇരട്ട ജി.എസ്.ടി (Dual GST )
- ഇന്ത്യയെ കൂടാതെ Dual GST നിലനില്‍ക്കുന്ന രാജ്യങ്ങള്‍- കാനഡ, ബ്രസീല്‍
- കേന്ദ്രവും സംസ്ഥാനവും ഒരുപോലെ GST ചുമത്തുന്നതിനെയാണ് Dual GST എന്നുപറയുന്നത്.
- ജി.എസ്.ടി യില്‍ ലയിപ്പിക്കപ്പെട്ട പ്രധാന നികുതികള്‍:
സേവന നികുതി
കേന്ദ്ര വില്‍പന നികുതി
സംസ്ഥാന മൂല്യ വര്‍ദ്ധിത നികുതി
ആഡംബര നികുതി
പരസ്യ നികുതി
പ്രവേശന നികുതി
വിനോദ നികേുതി
- ജി.എസ് ടി യുടെ കീഴില്‍ വരുന്ന നികുതി നിരക്കുകള്‍ - 0%, 5%, 12%, 18% , 28%
- നിലവില്‍ ജി.എസ്.ടി യുടെ പരിധിയില്‍പ്പെടാത്ത ഇനങ്ങള്‍- പെട്രോളിയം ഉല്‍പ്പന്നങ്ങള്‍
SCIENCE & TECHNOLOGY
8. Excretory System