CURRENT AFFAIR
23. National Welfare Schemes
- സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി 'ഓപ്പറേഷന്‍ ദുരാചാരി' ആരംഭിച്ചത് ഏത് സംസ്ഥാന സര്‍ക്കാരാണ് - ഉത്തര്‍പ്രദേശ്
- ഒരു ലക്ഷം രൂപവരെ സ്ത്രീകള്‍ക്ക് പലിശ രഹിത വായ്പ നല്‍കുന്നതിനായി ഗുജറാത്ത് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി- മുഖ്യമന്ത്രി മഹിള കല്യാണ്‍ യോചന
- 2020 സെപ്തംബറില്‍ Smart Ration Card Scheme ആരംഭിച്ച സംസ്ഥാനം- പഞ്ചാബ്
- 'ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി' യുടെ ഭാഗമായി IIT ബോംബെയിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച Document Scanner Application- AIR Scanner
- ഇന്ത്യയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി ആരംഭിക്കുന്ന പദ്ധതി- മിഷന്‍ കര്‍മ്മയോഗി
- ജൈവ പരുത്തി കര്‍ഷകര്‍ക്കായി SBI ആരംഭിച്ച വായ്പാ പദ്ധതി- SAFAL (Safe and Fast Agriculture Loan)
- കേന്ദ്ര പോസ്റ്റല്‍ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികള്‍ ഗ്രാമപ്രദേശങ്ങളില്‍ മുഴുവന്‍ ലഭ്യമാക്കുന്നതിന് ആരംഭിച്ച പദ്ധതി- Five star Villages
- ഇന്ത്യയിലെ കന്റോണ്‍മെന്റുകളിലെ ജീവനക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഇന്‍ഷൂറന്‍സ് പദ്ധതി- Chhavni COVID: Yodha Sanrakshan Yojana (LIC വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്)
- 10രൂപയ്ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കാന്‍ Deen Dayal Antyodaya Rasoi Yojana പുനരാരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്
- ഗംഗാനദിയില്‍ അസ്ഥി നിമഞ്ജനം ചെയ്യുന്നതിന്, സൗജന്യ വാഹനസൗകര്യം ലഭ്യമാക്കുന്നതിന് രാജസ്ഥാനില്‍ അടുത്തിടെ ആരംഭിച്ച പദ്ധതി- Moksha Kalash Yojana
- ടൂറിസം മേഖലയിലെ വിവിധ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് അസാമില്‍ ആരംഭിച്ച പദ്ധതി- Paryatan Sarathi
- 8-ാം ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി All India Radio യുടെ സഹകരണത്തോടെ 'Radio Pathshala' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- ഒഡീഷ
- ഗ്രാമ-നഗര പ്രദേശങ്ങളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി' 'Poshan Sarkar Programme' ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്
- 2020 ജൂലൈ മുതല്‍ Adarsh Police Station Scheme ആരംഭിച്ച സംസ്ഥാനം- ഛത്തീസ്ഗഢ്
- ചേരി വിമുക്ത സംസ്ഥാനമാകുക എന്ന ലക്ഷ്യത്തോടെ 'Slum Upgradation Programme' ആരംഭിച്ചത്- ഒഡീഷ
- മത്സ്യബന്ധന മേഖലയിലെ സുസ്ഥിരമായ വികസനം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി- Pradhan mantri Matsya Sampada Yojana (PMMSY)
- കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 4000 രൂപ ധനസഹായം നല്‍കുന്നതിനായി, മുഖ്യമന്ത്രി കിസാന്‍ കല്യാണ്‍ യോജന ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്
- എല്ലാ ഗ്രാമങ്ങളിലും Optical Fibre Internet Service ലഭ്യമാക്കുന്നതിനായി, 'Har Gaon Optical Fibre Cable' പദ്ധതി ആരംഭിച്ച സംസ്ഥാനം- ബീഹാര്‍
- Rural Conectivity യുവാക്കളില്‍ സംഭരകത്വം എന്നിവ മെച്ചപ്പെടുത്തുന്നതിനായി ആസാമില്‍ ആരംഭിച്ച പദ്ധതി- Mukhyamantri Gramya Paribahan Achoni Yojana
- ശുചീകരണ മേഖലയിലെ തൊഴിലാളികള്‍ക്കായി 'GARIMA SCHEME' ആരംഭിച്ച സംസ്ഥാനം- ഒഡീഷ
- BPL, SC,BC കുടുംബങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ LED ബള്‍ബുകള്‍ ലഭ്യമാക്കുന്നതിനായി 'Khifayati LED Bulb Yojana ആരംഭിച്ച സംസ്ഥാനം- പഞ്ചാബ്
- ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരം ലഭ്യമാക്കുന്നതിന് YSR Sampoorna Poshana Plus , YSR Sampoorna Poshana പദ്ധതികള്‍ ആരംഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ്
- ഏഷ്യാറ്റിക് സിംഹങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതി- Project Lion
- സ്വയം സഹായ സംഘങ്ങള്‍ വഴി വനിതകളെ സ്വയം പര്യാപ്തരാക്കുന്നതിന് SBI, Mahila Atmanirbharshil Aachani Yojana ആരംഭിച്ച സംസ്ഥാനം- അസം
- സ്വയം തൊഴില്‍ അവസരങ്ങള്‍ യുവാക്കള്‍ക്ക് ലഭ്യമാക്കുന്നതിനായി അസമില്‍ പുനരാരംഭിച്ച പദ്ധതി- SVAYEM (Swami Vivekananda Assam Youth Empowerment Yojana)
- ശാരീരികക്ഷമത നിലനിര്‍ത്തുന്നതിന്റെ ആവശ്യകതയെപ്പറ്റി എല്ലാ പൗരന്‍മാരേയും ബോധവത്കരിക്കുന്നതിന് കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയം ആരംഭിച്ച പുതിയ സംരംഭം- Fit India Youth Club
- നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി ഡല്‍ഹി സര്‍ക്കാര്‍ ആരംഭിച്ച രജിസ്‌ട്രേഷന്‍ പദ്ധതി- Nirman Mazdoor Registration Abhiyan
- ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സാനിട്ടറി നാപ്കിനുകള്‍ സൗജന്യമായി നല്‍കുന്നതിനായി 'Mahila Evam Kishori Samman Yojana' ആരംഭിച്ച സംസ്ഥാനം- ഹരിയാന
- അന്തര്‍ദേശീയ കായികതാരങ്ങളുടെ വീടുകളിലേക്ക് Road Connectivtiy ഉറപ്പുവരുത്തുന്നതിനായി, Major Dhyan Chand Vijaypath Yojana ആരംഭിച്ച സംസ്ഥാനം- ഉത്തര്‍പ്രദേശ്
- നദികളിലേയും സമുദ്രങ്ങളിലേയും ഡോള്‍ഫിനുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതി- Project Dolphin
- ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കൂം Skimmed Milk Powder ലഭ്യമാക്കുന്നതിനായി 'Mukhya Manthri Doodh Uphar Yojana' ആരംഭിച്ച സംസ്ഥാനം- ഹരിയാന
- തൊഴില്‍ രഹിതരായ ഒരുലക്ഷം യുവാക്കളെ സ്വയം പര്യാപതമാക്കുന്നതിനായി സബ്‌സിഡി നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിന് പശ്ചിമബംഗാളില്‍ ആരംഭിച്ച പദ്ധതി- Karma Sathi Prakalpa
- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വനിതകള്‍ക്ക് പ്രതിമാസം 830രൂപ ധനസഹായം ലഭ്യമാക്കുന്നതിനായി അസമില്‍ ആരംഭിച്ച പദ്ധതി- Arunodi
- ഗ്രാമപ്രദേശങ്ങളില്‍ High-Speed Wireless Broadband Connectivtiy ലഭ്യമാക്കുന്നതിനായി BSNL ആരംഭിച്ച പുതിയ സംരംഭം- Bharat Air Fibre
- വനത്തെ ആശ്രയിച്ച് ജീവിക്കുന്നവരുടെ സ്വയം പര്യാപ്തതയും തൊഴില്‍ ലഭ്യതയും ഉറപ്പാക്കുന്നതിനായി Indira Vanmitan Yojana ആരംഭിച്ച സംസ്ഥാനം- ഛത്തീസ്ഗഢ്
- സര്‍ക്കാര്‍ സ്‌കൂളുകളിലെ 12ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുന്നതിനായി പഞ്ചാബില്‍ ആരംഭിച്ച പദ്ധതി - punjab smart connect scheme
- 45 നും 60 നും ഇടയില്‍ പ്രായമുള്ള SC ,ST ,OBC വിഭാഗങ്ങളിലെയും ന്യൂനപക്ഷങ്ങളിലെയും സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം നല്‍ക്കുന്നതിനായി YSR cheyutha Scheme ആരംഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ്
- എല്ലാവര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ പദ്ധതി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനായി , കേന്ദ്രസര്‍ക്കാര്‍ 2020 ആഗസ്റ്റില്‍ പ്രഖ്യാപിച്ച പദ്ധതി -National Digital Health Mission (NDHM )
- വിദ്യാര്‍ത്ഥികള്‍ക്ക് വീടിനടുത്തുള്ള സ്ഥലങ്ങളില്‍ പഠനസൗകര്യം ഒരുക്കുന്നതിന് 'Padhai Tuhar para' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം - ഛത്തീസ്ഗഢ്
- 6 മുതല്‍ 11 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രപഠനം കൂടുതല്‍ രസകരമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതി - Vidyarthi Vigyan Manthan (VVM )
- ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി Khadi and Village Industries Commission (KVIC ) ന്റെ നേത്യത്വത്തില്‍ അഗര്ബത്തീ നിര്‍മാണ മേഖലയെ ശാസ്ത്രീകരിക്കുന്നതിനായി ആരംഭിച്ച പദ്ധതി -Khadi Agarbatti Atmanirbhar Mission
- കര്‍ഷകര്‍ക്കായി Mukhya Mantri Kisan Sahay Yojana ആരംഭിച്ച സംസ്ഥാനം-ഗുജറാത്ത്
- കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമപദ്ധതികള്‍ ലഭ്യമാക്കുന്നതിനായി Parivar Pehchan Patra Yojana ആരംഭിച്ച സംസ്ഥാനം - ഹരിയാന
- ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ള ഇന്ത്യയുടെ മേധാവിത്വം പ്രതിരോധിക്കുന്നതിന് ചൈന രൂപീകരിച്ച String of Pearls' പദ്ധതിക്ക് ബദലായി ഇന്ത്യ തയ്യാറാക്കിയ പദ്ധതി- Necklace of Diamonds
- ബില്‍ & മെലിന്‍ഡ ഗേറ്റ്‌സുമായി സഹകരിച്ച നീതി ആയോഗിന്റെ Atal Innovation Mission (AIM), Startup കള്‍ക്കായി ആരംഭിച്ച പദ്ധതി- AIM-i CREST
- പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി ആന്ധ്രപ്രദേശില്‍ ആരംഭിച്ച പദ്ധതി- YSR Aarogyasri
- ഇന്ത്യയുടെ കിഴക്കന്‍ മേഖലയെ Intergrated Steel Hub ആക്കി മാറ്റുന്നതിനയി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതി- Mission Purvodaya
- 71 -ാമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് 10 രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്ന ശിവഭോജന്‍ സ്‌കിം ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര
- ഗവണ്‍മന്റ് ജീവനക്കാര്‍, കോണ്‍ട്രാക്ട് ജീവനക്കാര്‍, പെന്‍ഷന്‍ ജീവനക്കാര്‍ മുതലായവര്‍ക്ക് ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിനായി 'Mukhya Manthri Karmachari Swasthya Bima Yojana ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്
- നിര്‍ധനരായ അമ്മമാര്‍ക്ക് മക്കളുടെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്‍കുന്ന 'Amma Vodi' പദ്ധതി ആരംഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ്
- അടുത്തിടെ ഗോവയിലെ വനിത സംരംഭകര്‍ക്കായി ആരംഭിച്ച പദ്ധതി- Yashaswini Scheme
- മരണപ്പെട്ട കര്‍ഷകര്‍, കൃഷിയിടങ്ങളില്‍ വെച്ച് അംഗവൈകല്യം സംഭവിച്ചവര്‍ മുതലായവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക നല്‍കുന്നതിനായി Mukhya Mantri Krishak Durghatna Kalayan Yojna ആരംഭിച്ച സംസ്ഥാനം- ഉത്തര്‍പ്രദേശ്
- വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി Pyaar Ka Paudha പ്രചാരണ പരിപാടി ആരംഭിച്ച സംസ്ഥാനം- ബീഹാര്‍
- അന്ധ്രപ്രദേശ് സര്‍ക്കാര്‍ ആരംഭിച്ച Doorstep Pension Delivery Scheme- YSR Pension Kanuka (Old age Pensioners ന്റെ പ്രായം 65 ല്‍ നിന്ന് 60 ആയി കുറച്ചു)
- സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാ ജനങ്ങളിലും എത്തിക്കുന്നതിനായി ജന സേവക സ്‌കീം ആരംഭിച്ച സംസ്ഥാനം- കര്‍ണ്ണാടക
- 2020- ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പരിവാര്‍ സമൃദ്ധി യോജന ആരംഭിച്ച സംസ്ഥാനം- ഹരിയാന
- ഓട്ടോറിക്ഷ യാത്രക്കിടെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനായി ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ആരംഭിച്ച ഓപ്പറേഷന്‍- Operation Nakail
- എണ്ണക്കുരു ഉല്‍പ്പാദനത്തില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതി- Tilhan Mission
- കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും 10 രൂപ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്നതിനായി Atal Kizan Mazdoor Canteen ആരംഭിച്ച സംസ്ഥാനം- ഹരിയാന
- വിദ്യാത്ഥികള്‍ക്ക് ഹോസ്റ്റല്‍ ഫീസ് നല്‍കുന്നതിന് സഹായം നല്‍കുന്ന പദ്ധതിയായ Jagananna Vasathi Deevana ആരംഭിച്ച സംസ്ഥാനം- ആന്ധ്രപ്രദേശ്
- 2020 ഓടുകൂടി ക്ഷയരോഗത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പ്രചാരണ പരിപാടി- TB Harega Desh Jeetega
- വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നത് ലക്ഷ്യമാക്കി Reading Mission ആരംഭിച്ച സംസ്ഥാനം- ഹരിയാന
- ഗര്‍ഭിണികളിലേയും നവജാത ശിശുക്കളിലേയും പോഷാകാഹാരക്കുറവ് പരിഹരിക്കുന്നതിനായി രാജസ്ഥാനിലെ കോട്ടയില്‍ ആരംഭിച്ച പദ്ധതി- Suposhit Maa Abhiyan
- Digital Marketing രംഗത്ത് വനികളുടെ നൈപുണ്യ വികസനത്തിനായി ഗൂഗിള്‍ ഇന്ത്യയില്‍ ആരംഭിച്ച പദ്ധതി- Digital Pivot
- നഗര-ഗ്രാമ പ്രദേശങ്ങളിലെ നിര്‍ധനരായ 25ലക്ഷം ആളുകള്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലം നല്‍കുന്നതിന് Navartanallu-Pedalandariki Ulu (House for all poor) Scheme- ആരംഭിച്ച സംസ്ഥാനം- ആന്ധ്ര
- 2020 ഏപ്രിലില്‍ ആസാമില്‍ ആരംഭിച്ച പുതിയ Medicine Delivery Scheme- ധന്വന്തരി
- കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി 'Jagananna Vidhaya Deevana' എന്ന സൗജന്യ Reinbursement Scheme ആരംഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ്
- നഗരപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് 120 തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിനായി 'Mukhya Manthri Shahari Rojgar Guarantee Yojana' ആരംഭിച്ച സംസ്ഥാനം- ഹിമാചല്‍പ്രദേശ്
- ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിക്ക് ഗ്രാമപ്രദേശങ്ങളിലെ ഭൂമി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതി- Swamitva
- യുവാക്കള്‍ക്ക് സൈന്യത്തില്‍ 3 വര്‍ഷത്തെ ഹ്രസ്വകാല സര്‍വ്വീസിന് അവസരമൊരുക്കുന്നതിനായി ഇന്ത്യന്‍ ആര്‍മി ആരംഭിച്ച പദ്ധതി- Tour of Duty
- SC/ST വിഭാഗക്കാരുടെ ഉന്നമനത്തിനായി Sambal Scheme ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്
- പശ്ചിമബംഗാളിലെ 6 ജില്ലകളിലെ 50000 ഏക്കര്‍ തരിശു ഭൂമി കാര്‍ഷിക ആവശ്യത്തിനായി ഉപയോഗിക്കുന്നതിന് ആരംഭിച്ച പദ്ധതി- Matir Smristi Yojana
- ഗോത്രവിഭാഗത്തിലുള്ള യുവാക്കള്‍ക്ക് ഡിജിറ്റല്‍ മാധ്യമത്തിലൂടെ സംരംഭകത്വം വികസിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഫേസ്ബുക്കുമായി ചേര്‍ന്ന ആരംഭിച്ച പരിപാടി- GOAL (Going Online As Leaders)
- കര്‍ഷകരുടെ ഉന്നമനത്തിനായി Rajeev Gandhi Kisan Nyay Yojana ആരംഭിച്ച സംസ്ഥാനം- ഛത്തീസ്ഗഢ്
- കര്‍ഷകരുടെ ക്ഷേമപ്രവര്‍ത്തനം ലക്ഷ്യമാക്കി Mee Annapurna എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര
- വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് ഒരുലക്ഷം രൂപ 2% പലിശ നിരക്കില്‍ ലഭ്യമാക്കുന്നതിനായി ഗുജറാത്തില്‍ ആരംഭിച്ച പദ്ധതി- Atmanirbhar Gujarat Sahay Yojana
- Skilled Workers -ന് തൊഴില്‍ ലഭ്യമാക്കുന്നതിനായി 'Rozgar Setu' പദ്ധതി ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്
- രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹത്തിനായി കേന്ദ്രസര്‍ക്കാര്‍ ദേശീയതലത്തില്‍ ആരംഭിച്ച പദ്ധതി- Responsible Al (Artificial Intellegence) for Youth
- വഴിയോര കച്ചവടക്കാര്‍ക്കായി Mukhya manthri Shahri Path Vyavasayi Utthan Yojana ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്
- ഗ്രാമീണ മേഖലയിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി 'Panchavati Yojana' ആരംഭിച്ച സംസ്ഥാനം- ഹിമാചല്‍പ്രദേശ്
- കുടിയേറ്റ തൊഴിലാളികള്‍ക്കായി 'Mukhyamantri Swarojgar Yojana' ആരംഭിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്
- പാവപ്പെട്ട ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്നതിനായി 'Indira Rasoi Yojana ' ആരംഭിച്ച സംസ്ഥാനം- രാജസ്ഥാന്‍
- ബാര്‍ബര്‍മാര്‍, തയ്യല്‍ക്കാര്‍, അലക്കുകാര്‍ മുതലായവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി 'Jagananna Chedodu' പദ്ധതി ആരംഭിച്ച സംസ്ഥാനം- ആന്ധ്രപ്രദേശ്
- തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയില്‍ നഗരപ്രദേശങ്ങളിലെ നിര്‍ധനരായ ജനങ്ങള്‍ക്ക് 100ദിവസം തൊഴില്‍ നല്‍കുന്നതിനായി 'Mukhyamantri Shramik Yojana' ആരംഭിച്ച സംസ്ഥാനം- ജാര്‍ഖണ്ഡ്
- ഇന്ത്യയില്‍ Low Carbon transport System വികസിപ്പിക്കുന്നതിനായി NITI Aayog, International Transport Forum (ITF) ആരംഭിച്ച പദ്ധതി- Decarbonising Transport in India
- പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി Navin Rojgar Chhatri Yojana ആരംഭിച്ച സംസ്ഥാനം- ഉത്തര്‍പ്രദേശ്
ENGLISH
12. Idioms
Clas - 5/8
Clas - 6/8
Clas - 7/8
Clas - 8/8